Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ജഡ്ജി ബിക്കിനിയില്‍, ചിത്രം ഇന്റര്‍നെറ്റില്‍ വൈറല്‍!

ചിസിനോ: സുന്ദരിമാരുടെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്ക് ഒരു ഹരമാണ്. സെലിബ്രിറ്റികളുടെയും സിനിമാ താരങ്ങളുടെയും ബിക്കിനി ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് ആഘോഷിച്ചതിന് കണക്കില്ല. അപ്പോള്‍ പിന്നെ ഒരു വനിതാ ജഡ്ജിയുടെ ബിക്കിനി ചിത്രം കിട്ടിയാലോ. അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുമോ എന്ന് രണ്ട് വട്ടം ചോദിക്കേണ്ട കാര്യമേയില്ല.

റിപ്പബ്ലിക് ഓഫ് മോള്‍ഡോവയിലെ ക്രിമിനല്‍ കോടതിയിലെ യുവ ജഡ്ജിയാണ് ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് വൈറലായിരിക്കുന്നത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലാണ് 27 കാരിയായ ജഡ്ജി ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തത്. മരിയ കോസ്‌മോ എന്ന യുവസുന്ദരി ജഡ്ജിയായി സ്ഥാനമേറ്റിട്ട് വളരെ കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ.

pay-maria-cozma

സുപ്രീം ജസ്റ്റിസ് കോര്‍ട്ടിന്റെ പ്രസിഡണ്ടിന്റെ കൊച്ചുമകള്‍ കൂടിയാണ് മരിയ കോസ്‌മോ. അതുകൊണ്ട് തന്നെ മരിയയ്‌ക്കെതിരെ നിയമ നടപടികളൊന്നും ഉണ്ടാകാനിടയില്ല എന്നാണ് കേള്‍വി. എന്തായാലും വനിതാ ജഡ്ജി ബിക്കിനി വേഷത്തില്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തെ അപലപിക്കാനോ മരിയയ്‌ക്കെതിരെ നടപടിയെടുക്കാനോ സൊസൈറ്റി ഓഫ് ജഡ്ജസിനും കഴിഞ്ഞില്ല. സമൂഹത്തില്‍ ആദരണീയമായ സ്ഥാനമുള്ളവരാണ് ജഡ്ജിമാര്‍ എന്നാണ് സൊസൈറ്റി ഓഫ് ജഡ്ജസ് വക്താവ് സംഭവത്തോട് പ്രതികരിച്ചത്. ട്വിറ്ററിലുള്ളവരെ ഇക്കിളിപ്പെടുത്തലല്ല നമ്മുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞൊപ്പിച്ചു.

മരിയ കോസ്‌മോയുടെ കുടുംബത്തെ കരുതി, കൂടുതല്‍ നടപടി എന്തെങ്കിലും എടുക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല. രാജ്യത്തെ മറ്റ് വനിതാ ജഡ്ജിമാര്‍ ഇവരെ ഉദാഹരണമായി കാണരുത് എന്ന് മാത്രമാണ് പറയാനുള്ളത് - സൊസൈറ്റി ഓഫ് ജഡ്ജസ് വക്താവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+