'ഇതാണ് മോനെ ശരിക്കും ബമ്പര്‍'; 1508 കോടിയുടെ ലോട്ടറി, പേര് വെളിപ്പെടുത്താതെ യുവാവ്
ലണ്ടന്‍: ലോട്ടറി ഭാഗ്യം തേടിയെത്തുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് പല ലോട്ടറികളിലൂടെയുമായി ഭാഗ്യം തേടിയെത്തുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന യൂറോ മില്യണ്‍ ജാക്പോട്ട് അടിച്ച യുവാവിന് ലഭിച്ച തുക എത്രയാണെന്ന് അറിയാമോ. 171 മില്യണ്‍ പൗണ്ട്. അതായത് 1508 കോടി ഇന്ത്യന്‍ രൂപ. ലണ്ടനിലെ ഒരു യുവാവാണ് തനിക്ക് ലോട്ടറി അടിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.

ഈ വര്‍ഷം നടന്ന ലോട്ടറി നറുക്കെടുപ്പില്‍ മൂന്നാം സമ്മാനാണ് യുവാവിന് അടിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോട്ടറി ഓപ്പറേറ്റല്‍ കാംലോട്ട് ആണ് ഇക്കാര്യം അറിയിച്ചത്. യുവാവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നെതെന്ന് കാംലോട്ട് പറയുന്നു.

എന്നാല്‍ യുവാവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല. തന്റെ വിവരങ്ങള്‍ പുറത്തുവിടണോ എന്ന കാര്യം പണം ലഭിച്ച ശേഷം യുവാവിന് തീരുമാനിക്കാമെന്നാണ് കാംലോട്ട് വ്യക്തമാക്കുന്നത്. ഈ വര്‍ഷം ആറ് പേര്‍ക്ക് കൂടി യൂറോ ജാക്പോട്ട് നേടിയിരുന്നു.

ഈ ലോട്ടറിയുടെ ഏറ്റവും വലിയ വിജയം 195 മില്യണ്‍ ആയിരുന്നു. അതായത് 1720 ലേറെ ഇന്ത്യന്‍ കോടി രൂപ. രണ്ടാം സമ്മാനം 184 മില്യണ്‍ പൗണ്ടായിരുന്നു. ഇത് നേടിയ ജോയും ജെസ്സും പൊതുജനങ്ങളോട് ഇക്കാര്യം പങ്കുവച്ചിരുന്നു. എന്നാല്‍ 195 മില്യണ്‍ പൗണ്ട് നേടിയ വ്യക്തി ഇക്കാര്യം പുറത്തുവിട്ടിട്ടില്ല.

സെപ്തംബര്‍ 2-ന് 110 മില്യണ്‍ പൗണ്ട്, ഫെബ്രുവരി 4-ന് 109 മില്യണ്‍ പൗണ്ട്്, ജൂണ്‍ 10-ന് 54 മില്യണ്‍ പൗണ്ട് എന്നിവയാണ് മറ്റ് വിജയങ്ങള്‍. ഈ ടിക്കറ്റ് ഉടമകളെല്ലാം അജ്ഞാതരായി തുടരാന്‍ തീരുമാനിച്ചു. നറുക്കെടുപ്പ് ആഴ്ചയില്‍ രണ്ടുതവണയാണ്, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ നടക്കുന്നു, ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരാണ് ഈ ലോട്ടറി വാങ്ങാറുള്ളത്.

ലോകമെമ്പാടും അറിയപ്പെടുന്ന രണ്ട് യൂറോപ്യന്‍ ലോട്ടറികളാണ് യൂറോ മില്ല്യണ്‍സ്, യൂറോ ജാക്ക്പോട്ട്. ഈ ലോട്ടറികള്‍ ലോകമെമ്പാടും പ്രസിദ്ധമായിത്തീരുന്നു, കാരണം പല ലോക ലോട്ടറികള്ക്കിടയിലും അവര്‍ ഏറ്റവും വലിയ പ്രധാന സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഹംഗറി, ഐസ്ലാന്റ്, ഇറ്റലി, ലാറ്റ്വിയ, ലിത്വാനിയ, നെതര്‍ലാന്‍ഡ്, നോര്‍വെ, പോളണ്ട്, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിന്, സ്വീഡന് എന്നീ രാജ്യങ്ങളാണ് യൂറോ ജാക്പോട്ടില്‍ കളിക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications