മീന്‍ പിടിക്കാനായി പുഴയില്‍ ഇറങ്ങി യുവാവ്; ഭീമന് മുതല ജീവനോടെ വിഴുങ്ങി, ഞെട്ടിക്കുന്ന സംഭവം

മലേഷ്യ: മീന്‍ പിടിക്കുന്നതിനായി പുഴയിലേക്ക് ഇറങ്ങിയ യുവാവിനെ സുഹൃത്തുക്കള്‍ നോക്കിനില്‍ക്കെ മുതല ജീവനോടെ ഭക്ഷിച്ചു. സുഹൃത്തുക്കള്‍ നോക്കി നില്‍ക്കെയാണ് യുവാവിനെ മുതല ആക്രമിച്ചത്. ഫിലിപ്പിനോ സ്വദേശിയായ ഫംഹാന്ഡ് മാര്വിന് ഡിസൂസയാണ് മുതലയുടെ ആക്രമണത്തിന് ഇരയായത്. ജനുവരി 29ന് ഉച്ചയ്ക്ക് ശേഷമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മലേഷ്യയിലെ സബയിലെ സെമ്പോര്‍ണ സിറ്റിയിലെ പെഗാഗൗ ഫാം ഏരിയയിലെ ഒരു പുഴയിലാണ് സംഭവം നടന്നത്.

ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല
മാര്‍വിനും ഏഴ് സുഹൃത്തുക്കളുമാണ് മീന്‍ പിടിക്കുന്നതിന് വേണ്ടി പുഴക്കരയിലേക്ക് എത്തിയത്. സുഹൃത്തുക്കളുടെ മുന്നില്‍ വച്ചാണ് ആക്രമണം നടന്നതെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മീന്‍ പിടിക്കാന്‍ പുഴയിലേക്ക് ചൂണ്ട എറിഞ്ഞ എന്തിലോ തടഞ്ഞതാടയി സംശയം തോന്നിയ യുവാവ് പുഴയിലേക്ക് ഇറങ്ങുകയായിരുന്നു.

പുഴയുടെ അടിയിലേക്ക് വലിക്കുകയും ചെയ്തു
ഈ സമയത്ത് പെട്ടെന്ന് അപ്രതീക്ഷിതമായി മുതല ആക്രമിക്കുകയായിരുന്നു. വെള്ളത്തിനടിയില്‍ നിന്നും പൊങ്ങിവന്ന മുതല മാര്‍വിന്റെ കാലില്‍ കടിക്കുകയായിരുന്നു. പിന്നാലെ തന്നെ മാര്‍വിനെ പുഴയുടെ അടിയിലേക്ക് വലിക്കുകയും ചെയ്തു. സുഹൃത്തുക്കള്‍ ഈ സമയത്ത് നിസഹായനായിരുന്നു.

ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല
പിന്നാലെ തന്നെ രക്ഷാപ്രവര്‍ത്തകര്‍ മാര്‍വിന്റെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ശരീര അവശിഷ്ടങ്ങളോ മുതലെയോ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. തിരച്ചിലിനിടെ മാര്‍വിന്റെ അവശിഷ്ടങ്ങളുമായി മുതല വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടെങ്കിലും പെട്ടെന്ന് തന്നെ അത് അപ്രത്യക്ഷമാകുകയായിരുന്നു. രണ്ട് ദിവസത്തോളമാണ് പുഴയിലും പ്രാന്ത പ്രദേശങ്ങളിലും മാര്‍വിന്റെ ശരീര ഭാഗങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയത്.

മുതലയുടെ ആക്രമണം
എന്നാല്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മുതലയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുഴയില്‍ ഇറങ്ങുന്നതും പരിസര പ്രദേശങ്ങളില്‍ എത്തുന്നത് കര്‍ശനമായി നിരോധിച്ച് അധികൃതര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട മാര്വിന് മൂന്ന് മക്കളുണ്ട്. സുഹൃത്തുക്കളോടൊപ്പം അവധി ആഘോഷിക്കുന്നതിനായാണ് അദ്ദേഹം ഇവിടെ മീന്‍ പിടിക്കാനായി എത്തിയത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications