പിന്‍ഭാഗം ഉയര്‍ത്താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത യുവതി മരിച്ചു
ഇറുകിയ വസ്ത്രത്തില്‍ പിന്‍ഭാഗം ഉയര്‍ത്തിപ്പിടിച്ചു നടക്കുന്ന സൂപ്പര്‍ മോഡല്‍ കിം കര്ദീഷ്യാനെ പോലെ ആവുകയാണ് പല യുവതികളുടെയും ലക്ഷ്യമെന്ന് അടുത്തിടെ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നു. പിന്‍ഭാഗം കുറവുള്ള യുവതികള്‍ ഇതിനായി പ്രത്യേക പ്ലാസ്റ്റിക് സര്‍ജറിക്കായി ആശുപത്രിയില്‍ എത്തുന്നത് വര്‍ധിച്ചുവരികയാണ്.
എന്നാല്‍ അത്യന്തം അപകടകരമായ ഈ സര്‍ജറി ഇതിനകം തന്നെ പല യുവതികളുടെയും ജീവനെടുത്തു കഴിഞ്ഞു. കൊളംബിയയിലെ കാതറിന് കാസ്റ്റാനോ എന്ന യുവതിയാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇര. അഞ്ചുവയസുള്ള ഒരു കുട്ടിയുടെ അമ്മ കൂടിയായ കാതറിന് വീട്ടില്‍ കുടുംബവുമായി ഒതുങ്ങിക്കഴിയവെയാണ് കിം കര്ദീഷ്യാന്റെ ചിത്രങ്ങള്‍ കാണുന്നത്.

പിന്നീടവര്‍ കര്ദീഷ്യാന്റെ ശരീരസൗന്ദര്യത്തിനുള്ള ശ്രമത്തിലായി. അതിനായി പിന്‍ഭാഗം പ്രത്യേക സര്‍ജറിയിലൂടെ ഉയര്‍ത്തുകയായിരുന്നു ആദ്യം ചെയ്തത്. തുടക്കത്തില്‍ വലിയ പ്രശ്നമൊന്നുമില്ലായിരുന്നെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ അവരുടെ ശരീരം ഓപ്പറേഷന് ചെയ്ത ഭാഗത്തെ തിരസ്കരിക്കാന്‍ തുടങ്ങി. ഇത് രോഗാണുബാധയിലേക്കും യുവതിയുടെ മരണത്തിലേക്കും നയിക്കുകയായിരുന്നു.
മിസ് ബം ബം എന്നറിയപ്പെടുന്ന പ്രശസ്ത ബ്രസീലിയന്‍ മോഡല്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ സര്‍ജറി ചെയ്ത് അപകടത്തില്‍ പെട്ടവരാണ്. എന്നാല്‍, സര്‍ജറിയുടെ റിസ്ക് അറിയാമെങ്കിലും ഇതിനായി ഇപ്പോഴും സ്ത്രീകള്‍ ആശുപത്രികളെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം സര്‍ജറികള്‍ തടയാന്‍ എത്രയും പെട്ടെന്ന്് സര്‍ക്കാരുകള്‍ നടപടി കൈക്കൊള്ളണമെന്നാണ് ആരോഗ്യവിഭാഗം നല്കുന്ന മുന്നറിയിപ്പ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications