കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലാന്റ് പ്രധാനമന്ത്രിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച് യുവാവ്; പ്രധാനമന്ത്രി നല്‍കിയ മറുപടി വൈറല്‍

Google Oneindia Malayalam News

വെല്ലിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം ഏറ്റവും ഒടുവില്‍ നടന്നത് ന്യൂസിലാന്റിലാണ്. ലോകം ഞെട്ടിത്തരിച്ച നിമഷത്തില്‍ ആ രാജ്യത്തിന്റെ പ്രധാനമന്ത്രി നടത്തിയ ഇടപെടല്‍ ഏറെ പ്രശംസിക്കപ്പെട്ടു. രാജ്യത്തെ മുസ്ലിം സമൂഹത്തെ ചേര്‍ത്തുനിര്‍ത്തിയ പ്രധാനമന്ത്രി പൂര്‍ണ സുരക്ഷിതത്വം വാഗ്ദാനം ചെയ്തു. പിന്നീട് ന്യൂസിലാന്റില്‍ നടന്ന ഓരോ നടപടികളും ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു.

തട്ടമിട്ട് വിശ്വാസികള്‍ക്കിടയിലെത്തിയ പ്രധാനമന്ത്രി, ശേഷം പാര്‍ലമെന്റില്‍ നടത്തിയ ഖുര്‍ആന്‍ പാരായണം, അതിനും ശേഷം രാജ്യത്ത് മൊത്തം ബാങ്ക് വിളി സംപ്രേഷണം ചെയ്യാന്‍ ആവശ്യപ്പെട്ടത്... ഈ വേളകളിലെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് പ്രധാനമന്ത്രിയായിരുന്നു. ഇപ്പോള്‍ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്റ് ആര്‍ഡേണ്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പ്രധാനമന്ത്രിയെ ഇസ്ലാമിലേക്ക് ക്ഷണിച്ച യുവാവിന് അവര്‍ നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്.....

ലോകം നടുങ്ങിയ നിമിഷം

ലോകം നടുങ്ങിയ നിമിഷം

ന്യൂസിലാന്റ് നഗരമായ ക്രൈസ്റ്റ്ചര്‍ച്ച നഗരത്തിലെ മസ്ജിദില്‍ അതിക്രമിച്ച് കടന്ന അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. മറ്റൊരു പള്ളിയിലും ഇയാള്‍ വെടിവച്ചു. മരിച്ചത് 50 വിശ്വാസികള്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍.

പ്രധാനമന്ത്രിയുടെ ഇടപെടല്‍

പ്രധാനമന്ത്രിയുടെ ഇടപെടല്‍

ലോകം ഞെട്ടലോടെയാണ് വാര്‍ത്ത കേട്ടത്. ലോക നേതാക്കളെല്ലാം അപലപിച്ചു. ന്യൂസിലാന്റിന് സഹായ ഹസ്തവുമായി അറബ് രാജ്യങ്ങളുമെത്തി. ന്യൂസിലാന്റിലെ രാഷ്ട്രീയ നേതാക്കളും ആക്രമണത്തെ അപലപിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഇടപെടലാണ് ഏറെ ശ്രമദ്ധിക്കപ്പെട്ടത്.

പ്രധാനമന്ത്രി ചെയ്തത്

പ്രധാനമന്ത്രി ചെയ്തത്

വെടിവയ്പ്പുണ്ടായ മസ്ജിദ് പ്രധാനമന്ത്രി ജസീന്റ് ആര്‍ഡേണ്‍ സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ചു. അവരെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങള്‍ ലോകം ഏറ്റെടുക്കുകയായിരുന്നു. തട്ടമിട്ടാണ് പ്രധാനമന്ത്രി സംഭവസ്ഥലത്തെത്തിയത്.

ഖുര്‍ആന്‍ പാരായണം

ഖുര്‍ആന്‍ പാരായണം

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുമ്പോള്‍ അവര്‍ കണ്ണീരൊലിപ്പിച്ചതും ഏറെ ചര്‍ച്ചയായി. പിന്നീടാണ് രാജ്യത്ത് മൊത്തം മുസ്ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബാങ്ക് വിളി മുഴക്കാന്‍ ആവശ്യപ്പെട്ടത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയത് ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടായിരുന്നു.

യുവാവിന്റെ ക്ഷണം

യുവാവിന്റെ ക്ഷണം

അതിനിടെയാണ് കഴിഞ്ഞദിവസം മുസ്ലിം യുവാവ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. പ്രധാനമന്ത്രി നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനെത്തിയതായിരുന്നു യുവാവ്. കൂടാതെ അദ്ദേഹം പ്രധാനമന്ത്രിയെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു.

 യുവാവിന്റെ വാക്കുകള്‍

യുവാവിന്റെ വാക്കുകള്‍

ഏറെ നന്ദിയുണ്ട്. എന്നെ ഇവിടെ എത്തിച്ചത് നിങ്ങളുടെ പ്രവര്‍ത്തനമാണ്. കഴിഞ്ഞ മൂന്ന് ദിവസം ഞാന്‍ കരയുകയായിരുന്നു. അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയായിരുന്നു. താങ്കളുടെ നേതൃഗുണം മറ്റു നേതാക്കള്‍ക്കും പാഠമാകട്ടെ. നിങ്ങള്‍ ഇസ്ലാം സ്വീകരിക്കണമെന്നാണ് എന്റെ ആഗ്രഹം. സ്വര്‍ഗത്തില്‍ നിങ്ങളുമുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്നും യുവാവ് പ്രധാനമന്ത്രിയോട് പറഞ്ഞു.

 പ്രധാനമന്ത്രിയുടെ മറുപടി

പ്രധാനമന്ത്രിയുടെ മറുപടി

എന്നാല്‍ യുവാവിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധയോടെ കേട്ട പ്രധാനമന്ത്രി നല്‍കിയ മറുപടിയും പ്രശംസിക്കപ്പെട്ടു. ഇസ്ലാം പഠിപ്പിക്കുന്നത് മനുഷ്യത്വമാണ്. എനിക്ക് മനുഷ്യത്വമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

 അസ്സലാമു അലൈക്കും

അസ്സലാമു അലൈക്കും

ക്രൈസ്റ്റ് ചര്‍ച്ച് മസ്ജിദില്‍ ആക്രമണമുണ്ടായ ശേഷം നടന്ന പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമ്പോള്‍ മുസ്ലിംകളുടെ ആശംസാ വാചകമായ അസ്സലാമു അലൈക്കും എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. മറ്റൊരിടത്ത് സംസാരിക്കുമ്പോള്‍ പ്രവാചക വചനവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഏറെ പ്രശംസിക്കപ്പെട്ടു പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെല്ലാം.

ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന്

ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന്

വെടിവയ്പ്പുണ്ടായതിന് പിന്നാലെ തോക്ക് നിയന്ത്രിക്കാനുള്ള നിയമം പാസാക്കുമെന്നാണ് ജസീന്റ പ്രഖ്യാപിച്ചത്. ആക്രമണങ്ങള്‍ കുറയ്ക്കുന്നതിന് തോക്ക് നിയന്ത്രണം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു. അക്രമിയുടെ പേര് എനിക്ക് കേള്‍ക്കേണ്ട, ആ പേര് ആരും പറയരുത്. ഇരകളുടെ പേരുകളാണ് തനിക്ക് കേള്‍ക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

ഇരുനൂറിലധികം വശം

ഇരുനൂറിലധികം വശം

200ലധികം വംശങ്ങള്‍ താമസിക്കുന്ന രാജ്യമാണ് ന്യൂസിലാന്റ് എന്ന് പറയുന്നതില്‍ നമുക്ക് അഭിമാനമുണ്ട്. 160 ഭാഷകള്‍ സംസാരിക്കുന്നവര്‍. വൈവിധ്യങ്ങള്‍ക്കിടയിലും പൊതുവായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് നാം എന്നും ജസീന്റ രാജ്യത്തെ ഉണര്‍ത്തി. ദുരന്തത്തിന് ഇരകളായ സമുദായത്തിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

തലമറച്ചത് ആദരവ് പ്രകടിപ്പിച്ച്

തലമറച്ചത് ആദരവ് പ്രകടിപ്പിച്ച്

ഇത്തരം ക്രൂരതകള്‍ ചെയ്യുന്ന ആശയത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുമെന്നും ജസീന്റ വ്യക്തമാക്കി. സംഭവശേഷം മുസ്ലിംകളോടുള്ള ആദരവ് പ്രകടിപ്പിച്ച് തലമറച്ചുകൊണ്ടാണ് പ്രധാനമന്ത്രി എത്തിയത്. അക്രമത്തെ പ്രോല്‍സാഹിപ്പിക്കില്ലെന്നും എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്നും അവര്‍ പ്രഖ്യാപിച്ചു. കരഞ്ഞുകലങ്ങിയ കണ്ണുമായി മുസ്ലിംകള്‍ക്കിടയില്‍ ആശ്വാസ വാക്കുകള്‍ നല്‍കുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് ലോകം ഏറ്റെടുത്തത്. ജസീന്റ കണ്ണീര്‍ പൊഴിക്കുന്ന ചിത്രം ഫോട്ടോഗ്രാഫല്‍ കിര്‍ക്ക് ഹര്‍ഗ്രീവ്‌സ് ആണ് പകര്‍ത്തിയത്.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: പ്രിയങ്കയുടെ നിര്‍ണായക പ്രഖ്യാപനം, തന്റെ ദൗത്യം വേറെരാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: പ്രിയങ്കയുടെ നിര്‍ണായക പ്രഖ്യാപനം, തന്റെ ദൗത്യം വേറെ

English summary
Young Muslim invites PM Jacinda Ardern to embrace Islam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X