സെക്‌സ് വീഡിയോ കാണുന്ന കുട്ടികളെ കുറ്റം പറയരുത്.. കാരണം സ്‌കൂളുകള്‍.. ഞെട്ടിപ്പിക്കുന്ന സത്യം?
കൗമാര പ്രായത്തിലുള്ള കുട്ടികള്‍ സെക്‌സിനെക്കുറിച്ച് സ്വപ്‌നം കാണുന്നതില്‍ വലിയ അത്ഭുതമൊന്നും ഇല്ല. കൗതുകങ്ങളുടെ പ്രായമാണത്. ഈ പ്രായത്തില്‍ എണ്ണമില്ലാത്ത സംശയങ്ങള്‍ തോന്നുന്നത് സ്വാഭാവികം. കുട്ടികള്‍ക്ക് സെക്‌സിനെക്കുറിച്ച് സംശയങ്ങള്‍ തോന്നിയാല്‍ അത് തീര്‍ത്തുകൊടുക്കുകയാണ് വേണ്ടത്. അത് ആരാണ് ചെയ്യേണ്ടത്. സ്‌കൂളുകള്‍ തന്നെ. രക്ഷിതാക്കള്‍ക്കും ചെയ്യാം.
Read Also: 'ഒച്ച വരുമോ എന്ന് പേടിച്ചു'.. ആദ്യത്തെ സെക്‌സ്, ഓര്‍ഗാസം... 14നും 22നും ഇടയിലുള്ള 13 പെണ്‍കുട്ടികള്‍ തുറന്ന് പറയുന്നു.. ഞെട്ടരുത്!
എന്നാല്‍ നമ്മുടെ സ്‌കൂളുകള്‍ അത്ര ഓപ്പണാണോ. സെക്‌സ് എന്ന വാക്ക് പോലും സെക്‌സ് എജ്യുക്കേഷനില്‍ വേണ്ട എന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രാലയങ്ങളാണ് ഇന്ത്യ പോലുളള രാജ്യങ്ങളിലുളളത്. ഫലമോ സെക്‌സിനെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ നമ്മുടെ കുട്ടികള്‍ ഓണ്‍ലൈന്‍ പോണോഗ്രഫിയും സെക്‌സ് വീഡിയോസും തേടിപ്പോകുന്നു...

കള്‍ച്ചര്‍ സെക്രട്ടറിയുടെ താക്കീത്
ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും മുന്‍ കള്‍ച്ചറല്‍ സെക്രട്ടറിയുമായ മരിയ മില്ലറാണ് ഈ താക്കീത് നല്‍കുന്നത്. സ്‌കൂളുകളിലെ സെക്‌സ് എജുക്കേഷന്‍ നിലവാരം തീരെ താഴ്ന്നതാണ്. അതുകൊണ്ട് കുട്ടികള്‍ സെക്‌സ് സംബന്ധമായ സംശയങ്ങള്‍ തീര്‍ക്കാന്‍ ഓണ്‍ലൈന്‍ പോണോഗ്രഫി സൈറ്റുകളെ ആശ്രയിക്കുന്നു.

ഗുരുതരമായ പ്രശ്‌നമാണിത്
അധ്യാപകരോ രക്ഷിതാക്കളോ സംശയം തീര്‍ത്ത് കൊടുക്കുന്നത് പോലെയല്ല, ഓണ്‍ലൈന്‍ സൈറ്റുകളിലെ പോണോഗ്രഫിക് വീഡിയോകള്‍ കുട്ടികളെ വലിയ അപകടത്തിലേക്ക് നയിക്കും. വീഡിയോ കണ്ട് വളരുന്ന കുട്ടികള്‍ അതിന് അടിമകളായിപ്പോകാനും സെക്‌സ് ക്രൈമുകളില്‍ പെട്ടുപോകാനും വരെ സാധ്യതയുണ്ട്.

സ്‌കൂളുകള്‍ മുന്‍കൈയെടുക്കണം
സ്‌കൂളുകളിലെ നിലവാരം കുറയുമ്പോള്‍ കുട്ടികള്‍ ഇന്റര്‍നെറ്റ് സൈറ്റുകളെ വിവരശേഖരണത്തിന് ഉപയോഗിക്കുകയാണ്. ഇത് അപകടമാണ്. പോണ്‍ സൈറ്റുകള്‍ വിവരങ്ങള്‍ കിട്ടാനുള്ള ശരിയായ സ്ഥലമില്ല. ഇക്കാര്യത്തില്‍ സ്‌കൂളുകള്‍ തന്നെയാണ് മുന്‍കൈയെടുക്കേണ്ടത്. നിലവാരമുള്ള ക്ലാസുകള്‍ നല്‍കണം - മില്ലര്‍ പറയുന്നു

നിര്‍ണായകമാണ്
ബ്രിട്ടനില്‍ സെക്‌സ് എജുക്കഷന്‍ നിര്‍ബന്ധമാക്കുമെന്ന് പുതിയ വിദ്യാഭ്യാസ സെക്രട്ടറി മിസ് ഗ്രീനിങ് സൂചന നല്‍കിയതിന് പിന്നാലെയാണ് മില്ലറുടെ ഈ കമന്റുകള്‍. ഫലപ്രദമായ സെക്‌സ് എജുക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കിടയില്‍ അതീവ പ്രാധാന്യം അര്‍ഹിച്ചുവരികയാണ.്












Click it and Unblock the Notifications