Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടേയും കാമുകന്‍റെയും വഴക്ക് തീര്‍ക്കാന്‍ ശ്രമിച്ച മകള്‍ കുത്തേറ്റ് മരിച്ചു

കൊളംബോ: അമ്മയും കാമുകനും തമ്മിലുള്ള വഴക്ക് തീര്‍ക്കാന്‍ പോയ മകള്‍ കാമുകന്റെ കുത്തേറ്റ് മരിച്ചു. ശ്രീലങ്കയിലെ ബിബിലദേനിയ സ്വദേശിനിയായ യുവതിയാണ് അമ്മയുടെ കാമുകന്റെ കുത്തേറ്റ് മരിച്ചത്. യുവതിയുടെ അമ്മയ്ക്കും പരിക്കേറ്റു.

അയല്‍ക്കാരനായ യുവാവുമായി സ്ത്രീയുടെ അമ്മ അടുപ്പത്തിലായിരുന്നു. 24കാരിയായ യുവതി വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്. യുവതിയുടെ അമ്മയും അയല്‍ക്കാരനായ കാമുകനും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് പതിവാണ്. ഇത്തരത്തിലൊരു വഴക്ക് പരിഹരിയ്ക്കുന്നതിനിടയിലാണ് യുവതി കൊല്ലപ്പെടുന്നത്.

Crime

സംഭവ ദിവസം രാവിലെ യുവതിയുടെ അമ്മയും കാമുകനും വഴക്കിട്ടിരുന്നു. ഒടുവില്‍ പൊലീസെത്തിയാണ് രണ്ട് പേരെയും പിന്തിരിപ്പിയ്ക്കുകയും താക്കീത് ചെയ്യുകയും ചെയ്തത്. എന്നാല്‍ വൈകുന്നേരമായതോടെ ഇരുവരും തമ്മില്‍ വീണ്ടും വഴക്ക് തുടങ്ങി. തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു.

അമ്മയുടെ കാമുകനെ വഴക്കില്‍ നിന്ന് പിന്തിരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു ഇവര്‍. എന്നാല്‍ അമ്മയെയും മകളെയും കുത്തി വീഴത്തി മുങ്ങുകയായിരുന്നു കാമുകന്‍. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമ്മ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രണ്ട് ആണ്‍കുട്ടികളും ഒരു മകളുമാണ് മരിച്ച യുവതിയ്ക്കുള്ളത്. കാമുകന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+