മദ്യലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ചു; യുകെയിൽ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് തടവുശിക്ഷ
ലണ്ടന്‍: മദ്യലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസില്‍ യു കെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് തടവുശിക്ഷ. ഇന്ത്യന്‍ വംശജനായ പ്രീത് വികാലിനെയാണ് ആറ് വര്‍ഷം, ഒമ്പതു മാസം തടവുശിക്ഷയ്ക്ക് വിധിച്ചത്. 2022 ജൂണ്‍ മാസത്തിലായിരുന്നു സംഭവം. നിശാ ക്ലബ്ബില്‍ പരിചയപ്പെട്ട യുവതിയെ ഫ്‌ളാറ്റിലെത്തി പീഡിപ്പിച്ചെന്നാണ് കേസ്.
അബോധാവസ്ഥയിലുള്ള സ്ത്രീയെ യുവാവ് ചുമന്നുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രീതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം തനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവതിയും പ്രീതും ക്ലബ്ബില്‍ വച്ചാണ് പരിചയപ്പെട്ടത്.

ക്ലബ്ബില്‍ വച്ച് പുറത്തിറങ്ങിയ പ്രീതും യുവതിയും തമ്മില്‍ വീണ്ടും സംസാരിച്ചു. തുടര്‍ന്ന് യുവതിയെ സ്വന്തം ഫ്‌ളാറ്റില്‍ എത്തിച്ച് പ്രീത് പീഡിപ്പിക്കുകയായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും യുവതിക്ക് ലഭിച്ച ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങളില്‍ പ്രീത് വികാല്‍ അതിജീവിതയെ തന്റെ കൈകളിലും പിന്നീട് തോളിലും കയറ്റുന്നത് കാണാം.
കേസ് രജസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഉത്തരവാദിയായ പ്രതിയെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ 100 ശതമാനം പ്രതിജ്ഞാബദ്ധരായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ നിര്‍ണായകമായ സാക്ഷികള്‍ക്കും പൊലീസ് നന്ദി അറിയിച്ചു.












Click it and Unblock the Notifications