ചേട്ടന്റെ തലയിൽ 2 ഗ്ലാസ് വെള്ളമൊഴിച്ചു; 64കാരന് കിട്ടാൻ പോകുന്നത് മൂന്ന് പതിറ്റാണ്ട് ജയിൽ ശിക്ഷ!
താൻ എടുത്തുവെച്ച പൈ കഷണം ചേട്ടൻ തിന്നപ്പോൾ ഇയാൾ വെള്ളമെടുത്ത് ഒഴിക്കുകയായിരുന്നു

വഴക്കിടുന്നതിനിടെ ദേഷ്യം വന്നാല്‍ ചിലപ്പോള്‍ ചെറിയ ഉന്തും തള്ളും ചീത്തവിളിയും ഒക്കെ ഉണ്ടാവും. അത് കൈവിട്ട് ഗുരുതരമായാല്‍ കേസ് ആയി ശിക്ഷയായി..പിന്നൊന്നും പറയേണ്ട. അടിപിടി ഉണ്ടായാല്‍ കേസുണ്ടാവുമെന്ന് ഉറപ്പല്ലേ..എന്നാല്‍ ഇവിടെ അടി പിടിയൊന്നും ഉണ്ടായിട്ടില്ല..
പക്ഷേ വഴക്കിനിടെ രണ്ട് ഗ്ലാസ് വെള്ളമെടുത്ത് ചേട്ടന്റെ ദേഹത്ത് ഒഴിച്ചു. രണ്ട് ഗ്ലാസ് വെള്ളമല്ലേ അതും ചേട്ടന്റെ ദേഹത്തല്ലേ ..അത്ര വലിയ കാര്യമൊന്നും അല്ലല്ലോ എന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ അങ്ങനെയല്ല കാര്യങ്ങള്‍..ഈ പ്രവൃത്തിയുടെ ഫലമായി 30 വര്‍ഷമാണ് അനുജന്‍ ജയിലില്‍ കിടക്കാന്‍ പോകുന്നത്...

കാര്യം നിസാരം എന്നാൽ കേസ് ചെറുതല്ല..
64-കാരനായ ലീ കൗണ്ടി നിവാസിയായ ഡേവിഡ് ഷെർമാൻ പവൽസണെ ബുധനാഴ്ച അറസ്റ്റ് ചെയ്യുകയും ഇയാൾക്കു മേൽ കുറ്റം ചുമത്തുകയും ചെയ്തു. ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ടാണ് അനുജനും ചേട്ടനും തമ്മിൽ പ്രശ്നം നടന്നത്. കീ ലെമൺ പൈയുടെ കഷണത്തിന് വേണ്ടി തുടങ്ങിയ തർക്കം എത്തിനിന്നത് ശിക്ഷയിലും. മുപ്പത് വർഷം വരെ തടവും ശിക്ഷിക്കപ്പെട്ടാൽ ആയിരക്കണക്കിന് ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റവുമാണ് ഇദ്ദേഹത്തിന് മേൽ ചുമത്തിയത്. താൻ എടുത്തുവെച്ച പൈ കഷ്ണം ചേട്ടൻ തിന്നപ്പോൾ ഇയാൾ വെള്ളമെടുത്ത് ഒഴിക്കുകയായിരുന്നു.

മുപ്പത് വർഷം വരെ ശിക്ഷ പിന്നെ...
മൂപ്പത് വർഷം വരെ തടവും ശിക്ഷിക്കപ്പെട്ടാൽ ആയിരക്കണക്കിന് ഡോളർ പിഴയും ലഭിക്കാവുന്ന കുറ്റമാണ് പവൽസൺ ചെയ്തത്. തന്റെ ചേട്ടൻ എടുത്തു വെച്ച ഭക്ഷണം കഴിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. എന്നാൽ അത് വലിയ പ്രശ്നങ്ങളിലേക്ക് എത്തി.
ലീ കൗണ്ടി പോലീസ് ഓഫീസിലെ പ്രതിനിധികൾക്ക് രാത്രി 8:30 ഓടെ [പ്രാദേശിക സമയം] "ശാരീരിക ഗാർഹിക തർക്കം" സംബന്ധിച്ച പരാതി വന്നു, സംബവത്തിൽ കേസ് എടുക്കുകയും ചെയ്തു.

കാര്യം പോലീസിലേക്ക്...
കേൾക്കുമ്പോൾ നിലാരമാണെങ്കിലും അനുജന്റെ പ്രവൃത്തിയിൽ ചേട്ടൻ അസ്ഥസ്ഥനാണ്.. "കസേരയിൽ ഇരിക്കുമ്പോൾ, ഡേവിഡ് [പവൽസൺ] ചേട്ടന്റെ മേൽ രണ്ട് വലിയ ഗ്ലാസ് വെള്ളം ഒഴിച്ചു. [പവൽസന്റെ] ആക്രമണാത്മക പെരുമാറ്റം ചേട്ടനെ ശാരീരികമായി ഉപദ്രവിക്കുന്നതിനും അല്ലെങ്കിൽ അപകടത്തിനും ഇടയാക്കുമെന്ന് ഇര ഭയന്നു." എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ, തർക്കത്തിന് കാരണമായ കാര്യങ്ങൾ പ്രതി വ്യക്തമാക്കി. സഹോദരൻ "റഫ്രിജറേറ്ററിൽ" കുറേ ദിവസങ്ങളായി വെച്ചിരുന്ന കീ ലൈം പൈ കഴിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഇക്കാര്യങ്ങളൊക്കെ നടന്നതെന്ന് പ്രതി ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.

എന്താണ് സംഭവിച്ചത്...പിന്നീട്..
പോവൽസൺ അടുക്കളയ്ക്ക് സമീപമായിരുന്നു ഉണ്ടായിരുന്നു , ഒരു വലിയ ഗ്ലാസ് വെള്ളം നിറച്ച് സഹോദരൻെറ തലയിൽ ഇടാൻ തീരുമാനിച്ചു, 'അവനെ തണുപ്പിക്കാൻ' ആണ് അങ്ങനെ ചെയ്തതെന്നാണ് ഇദ്ദേഹം പോലീസിനോട് പറയുന്നത്. മറ്റൊരു ഗ്ലാസ് നിറയ്ക്കാൻ മുന്നോട്ട് പോയി, സ്വീകരണമുറിയിൽ ഇരുന്ന സഹോദര് നേരെ എറിഞ്ഞു. എന്നാൽ ചേട്ടന് പരിക്കൊന്നും പറ്റിയില്ലെന്ന് പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications