തോക്കുമായി സെല്‍ഫി; 21കാരന്‍ വെടിപൊട്ടി മരിച്ചു
മെക്‌സിക്കോ സിറ്റി: സെല്‍ഫിയാണ് ഇപ്പോഴത്തെ തരംഗം. ക്രിക്കറ്റ്, ഫുട്‌ബോള്‍, സിനിമാ താരങ്ങളടക്കമുള്ള സെലിബ്രിറ്റികളെല്ലാം സെല്‍ഫിയുടെ പിന്നാലെയാണ്. ഏതൊക്കെ രീതിയില്‍ സെല്‍ഫി എടുക്കാം എന്തൊക്കെ പുതുമകള്‍ കണ്ടെത്താം എന്നൊക്കെ ഗവേഷണങ്ങള്‍ തന്നെ നടക്കുന്നു. തോക്കെടുത്ത് സ്വയം വെടിവെക്കുന്ന ഒരു സെല്‍ഫി എടുത്താല്‍ എങ്ങിനെയിരിക്കും, ഇതാ ഇങ്ങനിരിക്കും.
മെക്‌സിക്കോയുടെ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ സ്വയം വെടിവെക്കുന്ന പോസില്‍ സെല്‍ഫി എടുക്കാന്‍ തുനിഞ്ഞ യുവാവ് വെടിയേറ്റ് മരിച്ചു. ഓസ്‌കര്‍ ഒടേറോ അഗ്വിലര്‍ എന്ന 21 കാരനാണ് വിചിത്രമായ രീതിയില്‍ മരണപ്പെട്ടത്. കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നതിനിടെയാണ് അഗ്വിലറിന് തോക്കുപിടിച്ച് ഒരു സെല്‍ഫിയെടുക്കാന്‍ കൊതി തോന്നിയത്. ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യാന്‍ വേണ്ടിയായിരുന്നു സെല്‍ഫി.

തോക്കിനറിയില്ലല്ലോ അഭിനയമാണ് എന്ന്. വെടി പൊട്ടി. അഗ്വിലര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചുവീഴുകയും ചെയ്തു. അഗ്വിലറിനൊപ്പം മദ്യപിക്കാനുണ്ടായിരുന്ന കൂട്ടുകാരന്‍ ഒമര്‍ അബ്‌നറിനെ പോലീസ് പിടികൂടി. മറ്റൊരു ഫ്രണ്ട് എല്‍ പാകോ ഓടി രക്ഷപ്പെട്ടു. ഇതാദ്യമായല്ല 21 കാരന്‍ അഗ്വിലര്‍ വ്യത്യസ്തമായ സെല്‍ഫികള്‍ എടുക്കുന്നത്. നേരത്തെ കാറുകള്‍ക്കൊപ്പവും ബിയര്‍ ബോട്ടിലിനൊപ്പവും ഒരുപാട് സെല്‍ഫികള്‍ എടുത്തിട്ടുള്ളയാളാണ് അഗ്വിലര്‍.
അയല്‍ക്കാരനായ മാന്‍ഫ്രെഡോ പേസാണ് പോലീസില്‍ വിവരം അറിയിച്ചത്. അടുത്ത വീട്ടില്‍ നിന്നും വെടിപൊട്ടുന്ന ശബ്ദവും ഒരാളുടെ നിലവിളിയും കേട്ടാണ് പേസ് പോലീസിനെ വിളിച്ചത്. പോലീസ് ഉടന്‍ സംഭവസ്ഥലത്തെത്തി. പോലീസ് എത്തിയ ശേഷമാണ് ഇയാള്‍ മരിച്ചത്. ഒരു കൂട്ടുകാരന്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, മറ്റേയാള്‍ രക്ഷപ്പെട്ടിരുന്നു. അഗ്വിലറുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.












Click it and Unblock the Notifications