Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറി വാങ്ങിയത് ഓര്‍മയില്ല, ഒരാഴ്ച്ചയോളം പേഴ്‌സില്‍, ദൈവഭാഗ്യം പോലെ യുവാവിന് ജാക്ക്‌പോട്ട്

വാഷിംഗ്ടണ്‍: ലോട്ടറി വാങ്ങിയെങ്കിലും മറന്നുപോയ മിഷിഗണ്‍ യുവാവിനെ തേടിയെത്തിയത് വമ്പന്‍ സമ്മാനം. ഫാന്റസി 5 ലോട്ടറി ടിക്കറ്റാണ് ഈ യുവാവ് വാങ്ങിയത്. എന്നാല്‍ ഇതേ കുറിച്ച് അദ്ദേഹം മറന്ന് പോയിരുന്നു. സ്വന്തം പേഴ്‌സിനുള്ളില്‍ ആ ടിക്കറ്റുണ്ടെന്ന ഓര്‍മ പോലും ഇയാള്‍ക്കില്ലായിരുന്നു. ഒരാഴ്ച്ചയോളമാണ് അത് അവിടെ കിടന്നത്.

പിന്നീടെപ്പോഴോ ഓര്‍മ വന്നപ്പോള്‍ എല്ലായിടത്തും ഇയാള്‍ തിരഞ്ഞ് നോക്കി. ഒടുവില്‍ അവസാന ശ്രമമെന്നോണം പേഴ്‌സില്‍ വീണ്ടും പരതി നോക്കി. ഇത്തവണ ടിക്കറ്റ് കിട്ടുകയായിരുന്നു. എന്നാല്‍ ആ ടിക്കറ്റിനാണ് ഇപ്പോള്‍ ബംപര്‍ സമ്മാനമടിച്ചിരിക്കുന്നത്. രണ്ട് ലക്ഷം യുഎസ് ഡോളറാണ് ഈ ടിക്കറ്റിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്.

lottery-money

മിഷിഗണിലെ വയോമിംഗില്‍ നിന്നും യാന്‍ഡിയല്‍ ക്രൂസ് ചാവേസ് എന്ന 33കാരനാണ് വൈകിയാണെങ്കിലും തന്റെ നേട്ടത്തെ തിരിച്ചറിഞ്ഞത്. "മെയ് മുപ്പതിന് താന്‍ ടിക്കറ്റ് വാങ്ങിയിരുന്നുവെന്ന് യാന്‍ഡിയല്‍ പറയുന്നു. 'വയോമിംഗിലെ ബിഗ് ടോപ്പ് മാര്‍ക്കറ്റില്‍ വെച്ച് ആ ടിക്കറ്റ് വാങ്ങിയ ശേഷം, സുരക്ഷിതമായി അത് തന്റെ പേഴ്‌സില്‍" വെക്കുകയായിരുന്നു.

"എവിടെയും നഷ്ടമായി പോകാനായിരുന്നു അങ്ങനെ ചെയ്തത്. എന്നാല്‍ ടിക്കറ്റ് വാങ്ങിയ കാര്യം താന്‍ പൂര്‍ണമായി മറന്നു പോയിരുന്നു. എന്റെ പേഴ്‌സില്‍ തന്നെ ആ ടിക്കറ്റുണ്ട് എന്ന കാര്യം തീരെ ഓര്‍മയില്ലായിരുന്നു. നറുക്കെടുപ്പെല്ലാം കഴിഞ്ഞ്, ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ താന്‍ ലോട്ടറി എടുത്തിരുന്നപ്പോള്‍ എന്ന ഓര്‍മ വന്നത്. അതിന് ശേഷമാണ് ടിക്കറ്റ്" കണ്ടെത്തിയതെന്നും യാന്‍ഡിയല്‍ പറഞ്ഞു.

"ടിക്കറ്റ് കണ്ടെത്തിയ ശേഷം കടയിലെത്തി അതൊന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്തത്. നമ്പറുകളെല്ലാം ശരിയാണോ നോക്കിയപ്പോഴാണ്, സമ്മാനം അടിച്ചതായി തോന്നിയത്. പക്ഷേ അപ്പോഴും എനിക്ക് വിശ്വാസമില്ലായിരുന്നു. ലോട്ടറി അടിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നായിരുന്നു കരുതിയത്. പക്ഷേ ഒടുവില്‍ തനിക്ക് ബോധ്യപ്പെട്ടപ്പോള്‍, വലിയ" സന്തോഷമാണ് തോന്നിയത്.

തന്റെ കുടുംബത്തിലെ എല്ലാവരെയും വിളിച്ച് ജാക്‌പോട്ട് അടിച്ച കാര്യം അറിയിക്കുകയായിരുന്നു. അത്രയ്ക്ക് ആവേശമായിരുന്നു. തന്റെ കുടുംബത്തിന് ആവശ്യമായ സമയത്താണ് ഈ പണം ജീവതത്തിലേക്ക്' വരുന്നതെന്നും യുവാവ് പറഞ്ഞു. 8, 20, 29, 33, 39 ഈ നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. തന്റെ വീടൊന്ന് മോടി പിടിപ്പിക്കാന്‍ ഈ പണം ഉപയോഗിക്കുമെന്നും ചാവേസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+