Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്‌സിന് പുഴുങ്ങിയ മുട്ട... യുവതി 27കാരന്റെ തല ബിയര്‍ബോട്ടില്‍ കൊണ്ട് അടിച്ചുപൊട്ടിച്ചു!

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് പകരമായി പുഴുങ്ങിയ മുട്ട തരട്ടെ എന്ന് ചോദിച്ച 27കാരനെ യുവതി തല്ലി. തല്ലി എന്ന് പറഞ്ഞാല്‍ പോര തല്ലി കൊല്ലാനാക്കി. ബിയര്‍ ബോട്ടില്‍ ഉപയോഗിച്ചായിരുന്നു യുവതിയുടെ പ്രയോഗം. മുഖ്ം മുഴുവന്‍ ചോരയുമായി യുവാവിന്റെ ചിത്രം വൈറലാകുകയാണ് ഇപ്പോള്‍.

Read Also: ഭാര്യയുടെ ജനനേന്ദ്രിയത്തിൽ ഭർത്താവിൻറെ മാന്ത്രികപ്പൂട്ട്.. പണി കിട്ടിയത് പാവം കാമുകന്.. ഞെട്ടിപ്പിക്കുന്ന സംഭവം!

കഥയിലെ ട്വിസ്റ്റ് അതല്ല, ലൈംഗികത്തൊഴിലാളിയായ യുവതിയോടായിരുന്നു കഥാനായകന്റെ ചോദ്യം. കയ്യില്‍ കാശായി ഒന്നുമില്ല. ഉണ്ടായിരുന്ന കാശ് കൊടുത്ത് രണ്ട് മുട്ട വാങ്ങി - ഇതായിരുന്നു യുവാവ് പറഞ്ഞത്. അതില്‍ ഒരു മുട്ട ഇയാള്‍ തിന്നുകയും ചെയ്തിരുന്നു. യുവതി അടികൊടുത്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ..

വെറുതെ ചോദിക്കുക മാത്രമല്ല

വെറുതെ ചോദിക്കുക മാത്രമല്ല

ലൈംഗികത്തൊഴിലാളിയായ യുവതിയുടെ മേല്‍ വസ്ത്രം അഴിച്ചു മാറ്റുകയും അടിവസ്ത്രത്തിനുള്ളില്‍ കയ്യിടുകയും ചെയ്തു മോസസ് മുഷോങ്ക എന്ന ഈ 27കാരന്‍. ഇന്നലെ രാത്രിയായിരുന്നു സംഭവം. മോസസ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഇപ്പോള്‍.

സംഭവം നടന്നത് സിബാംബ്‌വെയില്‍

സംഭവം നടന്നത് സിബാംബ്‌വെയില്‍

റോബര്‍ട്ട് മുഗാബെയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ട് തലതിരിഞ്ഞ സിംബാംബ്‌വെയിലാണ് ഈ സംഭവം ഉണ്ടായത്. യുവതിയെ അങ്ങോട്ട് കയറി ബലമായി സ്പര്‍ശിച്ച ശേഷമാണ് ഇയാള്‍ ഒരു പുഴുങ്ങിയ മുട്ട തരാം. ഞാന്‍ ലൈംഗികമായി ബന്ധപ്പെട്ടോട്ടേ എന്ന് ചോദിച്ചത്. എന്നാല്‍ ഈ ചോദ്യം കേട്ട് യുവാവിനെ തല്ലുകയായിരുന്നു ലൈംഗികത്തൊഴിലാളിയായ യുവതി.

കയ്യിലാകെയുള്ളത് ഒരു മുട്ട

കയ്യിലാകെയുള്ളത് ഒരു മുട്ട

കയ്യില്‍ കാശായി ഒന്നുമില്ല. ഉണ്ടായിരുന്ന കാശ് കൊടുത്ത് രണ്ട് മുട്ട വാങ്ങി. ഇതില്‍ ഒന്ന് തിന്നു. ബാക്കിയുള്ള ഒരു മുട്ട ഞാന്‍ നിനക്ക് തരാം. ഇതായിരുന്നു ഇയാള്‍ പറഞ്ഞത്. സിംബാബ്‌വെയില്‍ എത്രയാണ് ഒരു മുട്ടയുടെ വില എന്നറിയാമോ. 0.25 സിംബാബ്‌വെ ഡോളര്‍. ഒരു സെന്റിലും കുറഞ്ഞ പൈസ.

അടിച്ച് തല പൊട്ടിച്ചുകളഞ്ഞു

അടിച്ച് തല പൊട്ടിച്ചുകളഞ്ഞു

ചോരയൊഴുകിയ നിലയില്‍ മോസസ് മാധ്യമങ്ങളോട് കാര്യം പറഞ്ഞു. വേണ്ടെങ്കില്‍ വേണ്ട എന്ന് പറഞ്ഞാല്‍ പോരേ തല്ലണോ എന്നായിരുന്നു ഇയാളുടെ ചോദ്യം.

ഒരു പാക്കറ്റ് ബ്രഡിന് പോലും

ഒരു പാക്കറ്റ് ബ്രഡിന് പോലും

സിംബാബ്‌വെയിലെ ലൈംഗികത്തൊഴിലാളികളുടെ സ്ഥിതി അതീവ ദയനീയമാണ് എന്ന് അടുത്തിടെ വീക്കെന്‍ഡ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 0.8 സിംബാബ്വെ ഡോളറിന് പോലും ഇവര്‍ ആളുകളെ സ്വീകരിക്കാറുണ്ടായിരുന്നു പോലും. ഒരു പാക്കറ്റ് ബ്രഡിന് പോലും തികയില്ല ഈ തുക എന്നോര്‍ക്കണേ.

പിടിച്ചു നില്‍ക്കാന്‍ വേണ്ടി

പിടിച്ചു നില്‍ക്കാന്‍ വേണ്ടി

ഒരു നേരത്തെ ആഹാരമെങ്കിലും വാങ്ങിക്കൊടുത്താല്‍ കൂടെ വരും എന്ന സ്ഥിതിയിലാണ് തലസ്ഥാനമായ ഹരാരെയിലെ പല ലൈംഗിക തൊഴിലാളികളും എന്ന് വീക്കെന്‍ഡ് പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. ലൈംഗികവൃത്തി നിയമം മൂലം നിരോധിച്ചിട്ടുള്ള രാജ്യമാണ് സിംബാബ്വെ.

വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ്

വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ്

താല്‍പര്യമുണ്ടായിട്ടല്ല യുവതികള്‍ പലരും ലൈംഗികവൃത്തിക്ക് ഒരുങ്ങുന്നത്. ജോലി കിട്ടാഞ്ഞിട്ടാണ്. മാര്‍ക്കറ്റിങില്‍ ഡിപ്ലോമ പാസായതാണ്. പക്ഷേ ഒരു ജോലി കിട്ടുന്നില്ല. മാതാപിതാക്കള്‍ മരിച്ചുപോയി, ജീവിക്കാന്‍ വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ് ഈ ജോലി ചെയ്യുന്നത് - 25കാരിയായ ഒരു ലൈംഗികത്തൊഴിലാളി പറയുന്നു.

എന്താണ് കാരണങ്ങള്‍

എന്താണ് കാരണങ്ങള്‍

തൊഴിലില്ലായ്മ, വിവാഹബന്ധത്തിലെ പരാജയം, ബലാത്സംഗം, എയ്ഡ്‌സ് ബാധ - തുടങ്ങി പല കാരണങ്ങള്‍ കൊണ്ടാണ് രാജ്യത്ത് ആളുകള്‍ വേശ്യാവൃത്തിയിലേക്ക് തിരിയുന്നത്. അതീവഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്ന രാജ്യമാണ് സിംബാബ്വെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+