കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോക്കെമോന്‍ കളിക്കുന്നതിനിടയില്‍ 20 കാരന്‍ വെടിയേറ്റ് മരിച്ചു

  • By Neethu
Google Oneindia Malayalam News

സാന്‍ ഫ്രാന്‍സിസ്‌കോ: പോക്കെമോന്‍ കളിക്കുന്നതിനിടയില്‍ 20 കാരന്‍ വെടിയേറ്റ് മരിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ പാർക്കിൽ വെച്ച് ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. കാല്‍വിന്‍ റിലേയാണ് മരിച്ചത്.

സാന്‍ഫ്രാന്‍സിസ്‌കോയിലെ അക്വാട്ടിക് പാര്‍ക്കില്‍ വെച്ചായിരുന്നു സംഭവം. കാല്‍വിനും സുഹൃത്തുമായിരുന്നു സംഭവ സമയത്ത് ഒന്നിച്ചുണ്ടായിരുന്നത്. യാതൊരു പ്രകോപനങ്ങളും ഇല്ലാത്തെ അപരിചിതായ യുവാവ് പുറകിലൂടെ ഓടി വന്ന് കാല്‍വിനെ വെടിവെയ്ക്കുകയായിരുന്നു.

pokemon

ലൈംഗിക കുറ്റവാളികള്‍ക്ക് പോക്കെമോന്‍ കളിക്കുന്നതിന് വിലക്ക്!!! കാരണമറിയണ്ടേ....ലൈംഗിക കുറ്റവാളികള്‍ക്ക് പോക്കെമോന്‍ കളിക്കുന്നതിന് വിലക്ക്!!! കാരണമറിയണ്ടേ....

ഫോണില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനാല്‍ കാല്‍വിന് ശ്രദ്ധ കിട്ടിയില്ലെന്ന് സുഹൃത്ത് പറയുന്നു. പ്രതി അപ്പോള്‍ തന്നെ ഓടി രക്ഷപ്പെടുകയും ചെയ്തു. പാര്‍ക്കില്‍ വെച്ച് ഒരാള്‍ ഇവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്ന് സുഹൃത്ത് പറയുന്നു.

റിയോ ഒളിംപിക്‌സ്: പോക്കെമോന്‍ ചതിച്ചാശാനേ... ജാപ്പനീസ് താരത്തിന് പോക്കെമോന്‍ കൊടുത്ത പണിയിങ്ങനെ....റിയോ ഒളിംപിക്‌സ്: പോക്കെമോന്‍ ചതിച്ചാശാനേ... ജാപ്പനീസ് താരത്തിന് പോക്കെമോന്‍ കൊടുത്ത പണിയിങ്ങനെ....

കൊലപാതകത്തിന് മുതിരുന്ന തരത്തിലുള്ള യാതൊരു പ്രശ്‌നങ്ങളും കാല്‍വിന് ആരുമായും ഇല്ലെന്നാണ് വീട്ടുക്കാര്‍ പറയുന്നത്. യുവാവിന് നേരെയുള്ള ആക്രമണമല്ല പകരം പോക്കെമോന് നേരെയുളള ആക്രമണമാണെന്നും ചിലര്‍ പറയുന്നു.

യുവാക്കള്‍ക്കിടയില്‍ ഡിജിറ്റല്‍ മോണ്‍സ്റ്ററായി വളര്‍ന്നു കൊണ്ടിരിക്കുകയാണ് പോക്കെമോന്‍ ഇപ്പോള്‍. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ പല രാജ്യങ്ങളിലും പോക്കെമോന്‍ നിരോധിച്ചു കൊണ്ടിരിക്കുകയാണ്.

English summary
Youth shot dead while playing Pokemon Go at tourist attraction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X