വല്ലപ്പോഴും മാത്രം ലോട്ടറിയെടുക്കും, 25ാം വയസ്സില്‍ ഭാഗ്യമെത്തി, നിര്‍മാണ തൊഴിലാളി ലക്ഷാധിപതി
ടൊറന്റോ: നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാതെയായിരിക്കും ഭാഗ്യം നമ്മളെ തേടിയെത്തുക. ഒരു യുവാവിന്റെ ജീവിതത്തിലും അതുപോലെ തന്നെ ഭാഗ്യം തേടി വന്നിരിക്കുകയാണ്. അത്രയും വലിയ തുകയാണ് ഇയാള്‍ക്ക് അടിച്ചിരിക്കുന്നത്. കാനഡയിലെ ഒന്താരിയോയിലെ പിക്കെറിങ്ങില്‍ താമസിക്കുന്ന പാട്രിക് ബാകലാറസിന്റെ ജീവിതത്തിലെ വലിയ ഭാഗ്യം തേടിയെത്തിരിക്കുന്നത്.
വല്ലപ്പോഴും മാത്രം ലോട്ടറിയെടുക്കുന്നയാളാണ് പാട്രിക്. ചെറിയ സമ്മാനങ്ങള്‍ പ്രതീക്ഷിക്കാറുണ്ടെങ്കിലും, അടിക്കാറില്ല. വലുതില്‍ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നായിരുന്നു യുവാവിന്റെ വിശ്വാസം. പക്ഷേ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചാണ് ഇയാളുടെ ജീവിതത്തിലേക്ക് ആ ഭാഗ്യം കടന്നുവന്നത്.

25കാരനായ പാട്രിക് നിര്‍മാണ തൊഴിലാളിയാണ്. ലോട്ടറിയോട് വല്ലാത്ത ഇഷ്ടമൊന്നും പാട്രിക്കിനില്ല. പക്ഷെ പൂര്‍ണമായും അതിനെ അവഗണിക്കാറുമില്ല. വലപ്പോും ലോട്ടറി എടുക്കാറുണ്ട് പാട്രിക്ക്. എന്നാല്‍ ലോട്ടറി ഭാഗ്യം തേടി വന്നത് പിന്നീടങ്ങോട്ടുള്ള നിമിഷങ്ങളിലായിരുന്നു.
തന്റെ സുഹൃത്തിനൊപ്പം ഉച്ചഭക്ഷണത്തിനൊപ്പം കഴിക്കാനൊരുങ്ങുകയായിരുന്നു പാട്രിക്ക്. അതിനായി സുഹൃത്തിനെ കാണാനുള്ള യാത്രയിലായിരുന്നു പാട്രിക്ക്. യാത്രയ്ക്കിടെ ഒരു കടയില്‍ വാഹനമൊന്ന് നിര്‍ത്തിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയതെന്ന് പാട്രിക്ക് പറയുന്നു. കാരണം അപ്പോഴാണ് തനിക്ക് ലോട്ടറി എടുക്കാന്‍ തോന്നിയതെന്നും യുവാവ് പറഞ്ഞു.
ഈ കടയില്‍ ലോട്ടറി കണ്ടപ്പോള്‍ ഭാഗ്യമൊന്ന് പരീക്ഷിച്ച് നോക്കാന്‍ ഇയാള്‍ തീരുമാനിക്കുക. കടയില്‍ നിന്ന് കുറച്ച് പണം ബാക്കി കിട്ടാനുമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കുറച്ച് ടിക്കറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഉടനെ തന്നെ അത് സ്‌ക്രാച്ച് ചെയ്ത് നോക്കുകയായിരുന്നു പാട്രിക്ക്. ആദ്യത്തെ ടിക്കറ്റില്‍ പത്ത് ഡോളറാണ് യുവാവിന് സമ്മാനമായി അടിച്ചത്.
പക്ഷേ രണ്ട് ടിക്കറ്റുകള്‍ കൂടി ബാക്കിയുണ്ടായിരുന്നു. ഇന്‍സ്റ്റന്റ് പ്ലിങ്കോയുടെ ടിക്കറ്റ് അതിലുണ്ടായിരുന്നു.അഞ്ച് ഡോളറിന്റെ ടിക്കറ്റായിരുന്നു താന്‍ വാങ്ങിയത്. ആ ഇന്‍സ്റ്റ് ലോട്ടറിയെടുക്കാനുള്ള തീരുമാനമാണ് അപ്രതീക്ഷിതമായി തനിക്ക് നേട്ടങ്ങള്‍ കൊണ്ടുവന്നതെന്നും ഇയാള്‍ പറഞ്ഞു.
ബാക്കിയുള്ള രണ്ട് ടിക്കറ്റുകള്‍ വേഗത്തില്‍ തന്നെ നോക്കാനായിരുന്നു താന്‍ ശ്രമിച്ചതെന്ന് പാട്രിക് പറഞ്ഞു. അഞ്ച് ഡോളറിന്റെ ടിക്കറ്റായിരുന്നു ആദ്യത്തേത്. അതില്‍ അഞ്ച് ഡോളറിന്റെ സമ്മാനം അടിച്ചിരുന്നു. അടുത്ത ടിക്കറ്റിന് ഒരു ലക്ഷം ഡോളറാണ് അടിച്ചത്. 81 ലക്ഷം രൂപയോളം വരുമിത്.
ഒഎല്‍ജി പ്രൈസ് സെന്ററിലെത്തി ടിക്കറ്റ് നല്‍കുമ്പോള്‍ അതിലുള്ള പൂജ്യങ്ങള്‍ കൃത്യമാണെന്ന് നോക്കാന്‍ താന്‍ ബുദ്ധിമുട്ടിയെന്നും തമാശയായി പാട്രിക്ക് പറഞ്ഞു. സുഹൃത്തുക്കളുമായും, കാമുകിയുമായും, മാതാപിതാക്കളുമായും പാട്രിക്ക് ഈ വിവരം പങ്കുവെച്ചു. ഇത് തന്റെ ആദ്യ ലോട്ടറി സമ്മാനമാണ്. പണം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കും. ഒരു വെക്കേഷനായും ഉപയോഗിക്കണമെന്നും പാട്രിക്ക് വ്യക്തമാക്കി.












Click it and Unblock the Notifications