Get Updates
Get notified of breaking news, exclusive insights, and must-see stories!

യുട്യൂബ് വെടിവെയ്പ്പ്; യുവതി ലക്ഷ്യം വെച്ചത് കാമുകനെ? കാമുകന്‍ വെല്ലുവിളിച്ചെന്നും റിപ്പോര്‍ട്ട്

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയില്‍ യുട്യൂബ് ആസ്ഥാനത്ത് വെടിവെയ്പ്പ് നടത്തിയത് നാസിം അഖ്ദം (31) എന്ന യുട്യൂബ് ജീവനക്കാരിയാണെന്ന് തിരിച്ചറിഞ്ഞു. നാസിം നടത്തിയ വെടിവെയ്പ്പല്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. വെടിയുതിര്‍ത്ത ശേഷം ഇവരെ കെട്ടിടത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാസിം വണ്ടര്‍1 എന്ന പേരില്‍ സ്വന്തമായി യുട്യൂബ് ചാനല്‍ ഉണ്ടായിരുന്ന നാസിം നേരത്തേ യുട്യൂബിനെതിരെ തന്‍റെ ഫേസ്ബുക്കിലൂടെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. യുട്യൂബില്‍ കടുത്ത രീതിയില്‍ വിവേചനം നടത്തുണ്ടെന്നെന്ന് ആരോപിച്ച നാസിം തന്‍റെ വീഡിയോകള്‍ യുട്യൂബ് ഫില്‍ട്ടെര്‍ ചെയ്യുന്നുണ്ടെന്നും ആരോപിച്ചിരുന്നു.

സസ്പെന്‍റ് ചെയ്തു

സസ്പെന്‍റ് ചെയ്തു

പ്രാദേശിക സമയം 12.40 ഓടെയായിരുന്നു വടക്കന്‍ കാലിഫോര്‍ണിയയിലുള്ള യുട്യൂബ് ആസ്ഥാനത്ത് വെടിവെയ്പ്പ് നടന്നത്. വെടിവെയ്പ്പില്‍ രണ്ട് സ്ത്രീകള്‍ക്കും രണ്ട് പുരുഷന്‍മാര്‍ക്കും പരിക്കേറ്റിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ വെടിയുതിര്‍ത്ത നാസിമിനെ കെട്ടിടത്തിനുള്ളില്‍ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. വെടിവെയ്പ്പിന്‍റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നേരത്തെ
യുട്യബ് ജീവനക്കാരോട് വിവേചനം കാണിക്കുന്നുണ്ടെന്നതുള്‍പ്പെടെയുള്ള കടുത്ത ആരോപണങ്ങള്‍ നാസിം ഉയര്‍ത്തിരുന്നു. തുടര്‍ന്ന് സ്ഥാപനം അവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. നാസിമിന്‍റെ യുട്യൂബ് ചാനല്‍ സസ്പെന്‍റ് ചെയ്താണ് കമ്പനി പ്രതികാരം തീര്‍ത്തത്. ടേംസ് ഓഫ് കണ്ടീഷന്‍സ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യം

സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യം

കിഴക്കന്‍ കാലിഫോര്‍ണിയ സ്വദേശിയായ നാസിം പേര്‍ഷ്യന്‍ മൃഗ സംരക്ഷണ പ്രവര്‍ത്തകയും ഒരു സമ്പൂര്‍ണ വീഗനുമായാണ് തന്‍റെ സൈറ്റുകളിലൂടെ സ്വയം അവതരിപ്പിച്ചിരുന്നത്. നിരവധി വീഡിയോകള്‍ അവര്‍ തന്‍റെ സൈറ്റുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ താന്‍ വീഡിയോയിലൂടെ സമ്പാദിക്കുന്നത് തടയാന്‍ യുട്യബ് ശ്രമിച്ചിരുന്നെന്നും തന്‍റെ വീഡിയോകള്‍ വരുമാനമുണ്ടാക്കുന്നത് തടയാന്‍ ഡീമോണിറ്റൈസിങ്ങ് കാറ്റഗറിയിലേക്ക് യുട്യൂബ് മാറ്റിയിരുന്നെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഒരേ പോലെ വളരാനുള്ള അവസരം യുട്യൂബ് നല്‍കുന്നില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ ആരോപിച്ചിരുന്നു.

വെടിയേറ്റവരില്‍ ഒരാള്‍ കാമുകന്‍

വെടിയേറ്റവരില്‍ ഒരാള്‍ കാമുകന്‍

നാല് പേര്‍ക്ക് നേരെയാണ് നാസിം വെടിയുതിര്‍ത്തത്. ഇതില്‍ ഒരാള്‍ നാസിമിന്‍റെ കാമുകനാണെന്ന് അന്താരാഷ്ട്ര മാധ്യമമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ പരിക്ക് ഗുരുതരമാണ്. ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായും പ്രശ്നത്തിനിടയില്‍ തന്നെ കൊല്ലണമെങ്കില്‍ വെടിവെച്ചോളൂ എന്ന് ഇയാള്‍ ആക്രോശിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഒന്‍പത് എംഎം കൈത്തോക്കുമായി ഉച്ചയോടെയാണ് നാസിം യുട്യൂബ് കാമ്പസിനകത്തേക്ക് പ്രവേശിച്ചത്. കാമ്പസിനകത്തേക്ക് കയറുമ്പോള്‍ തന്നെ നാസിം വെടിയുതിര്‍ത്തിരുന്നു. പിന്നീട് വിവിധ സെക്ഷനുകളില്‍ കടന്ന് പത്ത് തവണയെങ്കിലും വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറയുന്നു. വെടിശബ്ദം കേട്ട ഉടനെ തന്നെ പരിഭ്രാന്തരായ ഓഫീസ് ജീവനക്കാര്‍ കാമ്പസിന് പുറത്തേക്ക് ഓടി.ഉടന്‍ പോലീസ് എത്തിയപ്പോഴേക്കും നാസിമിനെ സ്വയം വെടിവെച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഖേദം പ്രകടിപ്പിച്ച് സുന്ദര്‍ പിച്ചെ

ഖേദം പ്രകടിപ്പിച്ച് സുന്ദര്‍ പിച്ചെ

ഗൂഗിള്‍ സ്ഥാപനമായ യുട്യബില്‍ 1700 ജീവനക്കാരാണ് ഉള്ളത്. വെടിവെയ്പ്പില്‍ ഗൂൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഖേദം പ്രകടിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുമെന്നും ആവശ്യമുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രസ്താവനയിലൂടെ പിച്ചെ വ്യക്തമാക്കി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. സംഭവത്തിന്‍റെ ഷോക്കില്‍ നിന്ന് ജീവനക്കാര്‍ മുക്തരാകും വരെ എല്ലാ സഹായങ്ങളും കമ്പനി നല്‍കുമെന്നും പിച്ചെ വ്യക്തമാക്കി. സംഭവത്തില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+