കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്: മൂന്ന് പേര്‍ക്ക് പരിക്ക്.. വെടിയുതിര്‍ത്ത സ്ത്രീ മരിച്ച നിലയില്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
യൂട്യൂബ് ആസ്ഥാനത്തെ വെടിവെപ്പിന് പിന്നിൽ ഒരു സ്ത്രീ | Oneindia Malayalam

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയില്‍ യുട്യൂബ് ആസ്ഥാനത്ത് നടന്ന വെടിവെയ്പ്പല്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് സ്ത്രീകള്‍ക്കും രണ്ട് പുരുഷന്‍മാര്‍ക്കുമാര്‍ക്കുമാണ് പരിക്കേറ്റത്. വെടിയുതിര്‍ത്തെന്ന് കരുതുന്ന സ്ത്രീയെ കെട്ടിടത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പരിക്കേറ്റവരെ സക്കര്‍ബര്‍ഗ് സാന്‍ ഫ്രാന്‍സിസ്കോ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേര്‍ക്ക് കാലിനാണ് പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

youtubefire

പരിക്കേറ്റ ഒരാള്‍ വെടിയുതിര്‍ത്തെന്ന് കരുതുന്ന സ്ത്രീയുടെ കാമുകനാണെന്നാണ് വിവരം. വെടിയുതിര്‍ത്ത സ്ത്രീയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വെടിയൊച്ച കേട്ടയുടന്‍ ജീവനക്കാര്‍ പരിഭ്രാന്തരായി ഓഫീസിന് പുറത്തേക്ക് ഓടിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം ഉണ്ടായപ്പോള്‍ തന്നെ പല ജീവനക്കാരും ട്വിറ്ററില്‍ സംഭവം ട്വീറ്റ് ചെയ്തിരുന്നു.

വെടിയുതിര്‍ത്ത കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആക്രമി പത്ത് തവണയെങ്കിലും വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഓഫീസിലെ വിവിധ സെക്ഷനുകളില്‍ ഉണ്ടായിരുന്ന ആളുകള്‍ക്കാണ് വെടിയേറ്റിരിക്കുന്നത്.
സംഭവത്തില്‍ യുഎസ് പ്രസാഡിന്‍റ് ഡൊണാള്‍ഡ് ട്രംപ് ദു:ഖം രേഖപ്പെടുത്തി. യുട്യൂബ് ആസ്ഥാനത്ത് ഏകദേശം 1,700 ജീവനക്കാരാണ് ജോലിചെയ്യുന്നത്. സംഭവത്തിന് ശേഷം ജീവനക്കാരെ എല്ലാവരേയും ഓഫീസില്‍ നിന്ന് ഒഴിപ്പിച്ചതായാണ് വിവരം.

English summary
YouTube shooting: Three shot at California HQ, female suspect dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X