ഈ പന്ത്രണ്ടുകാരിയെ യൂട്യൂബില്‍ കണ്ടത് 100 കോടി പേര്‍!!!
സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ 30 ലക്ഷം ഫോളോവേഴ്‌സ്. യൂട്യൂബില്‍ 100 കോടിയിലധികം കാഴ്ചക്കാര്‍. ഒരു പന്ത്രണ്ടുകാരിക്ക് സ്വപ്‌നം കാണാന്‍ പോലും പറ്റാത്ത ഉയരങ്ങളിലാണ് മാഡി സീഗ്ലറുടെ പ്രകടനം. ഡാന്‍സ് മോംസ് എന്ന പ്രോഗ്രാമിലൂടെയാണ് പെന്‍സില്‍വാനിയ സ്വദേശിനിയായ 12 കാരി മാഡി സോഷ്യല്‍ മീഡിയയുടെ ഹരമായി മാറിയത്.
പോപ് സ്റ്റാര്‍ സിയയ്‌ക്കൊപ്പമുള്ള മാഡിയുടെ വീഡിയോകളാണ് യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റായി ഹിറ്റുകള്‍ വാരിക്കൂട്ടുന്നത്. ഡാന്‍സ് മോംസ് കണ്ട സിയ തനിക്കൊപ്പം വേദി പങ്കിടാന്‍ മാഡിയെ ക്ഷണിക്കുകയായിരുന്നു. നാല് വര്‍ഷം മുമ്പ് വരെ സ്‌കൂളില്‍ പോയി, ലോക്കല്‍ ഡാന്‍സ് പരിപാടികള്‍ അവതരിപ്പിച്ച് നടന്ന ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു മാഡി.

കഥ മാറിയത് 2011 ല്‍
ലൈഫ്‌ടൈം റിയാലിറ്റി സീരിസില്‍ പെട്ട ഡാന്‍സ് മോംസില്‍ പങ്കെടുക്കാന്‍ മാഡിയുടെ അമ്മ മെലീസ കരാറൊപ്പിട്ട 2011 ലാണ് മാഡിയുടെ ജിവിതത്തിന്റെ ദിശ മാറിയത്.

സിയ കണ്ട് ഇഷ്ടപ്പെട്ടു
മാഡിയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട ഓസ്‌ട്രേലിയന്‍ പോപ് താരം സിയ തനിക്കൊപ്പം വേദി പങ്കിടാന്‍ മാഡിയെ ക്ഷണിച്ചു.

മൂന്ന് വീഡിയോ
സിയയോടൊപ്പം മൂന്ന് വീഡിയോകളാണ് മാഡി ഇപ്പോള്‍ ചെയ്യുന്നത് - ബിഗ് ഗേള്‍സ് ക്രൈ, ചാന്ദ്‌ലീര്‍, ഇലാസ്റ്റിക് ഹാര്‍ട് എന്നിവയാണ് ഇവ.
വീഡിയോ കാണൂ
മാഡിയുടെ എല്ലാ വീഡിയോയും ചേര്‍ന്ന് 100 കോടിയിലധികം പേരാണത്രെ കണ്ടത്. ഒരു സാംപിള്‍ നോക്കൂ.












Click it and Unblock the Notifications