കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന് വീണ്ടും ക്ലീന്‍ ചിറ്റ്; ആണവകരാര്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന് ഐഎഇഎ

ഇറാന് വീണ്ടും ക്ലീന്‍ ചിറ്റ്; ആണവകരാര്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന് ഐ.എ.ഇ.എ

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാന്‍ ആണവകരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരവെ, അന്താരാഷ്ട്ര തലത്തില്‍ ഇറാന് തലയുയര്‍ത്തി നില്‍ക്കാന്‍ ഒരു സുവര്‍ണാവസരം കൂടി. ആണവകാറിന്റെ ഭാഗമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സംഘം നടത്തിയ സന്ദര്‍ശനമാണ് അമേരിക്കയെ ലോകത്തിനു മുമ്പില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇറാന് ഒരു അവസരം കൂടി നല്‍കിയത്.

യുഎസ്സുമായി ചര്‍ച്ചയ്ക്കുപോകുന്നത് ഭ്രാന്ത്; മിസൈല്‍ നിര്‍മാണം തുടരുമെന്ന് ഇറാന്‍യുഎസ്സുമായി ചര്‍ച്ചയ്ക്കുപോകുന്നത് ഭ്രാന്ത്; മിസൈല്‍ നിര്‍മാണം തുടരുമെന്ന് ഇറാന്‍

 ഇറാന്‍ കരാര്‍ പാലിക്കുന്നുവെന്ന് ഏജന്‍സി തലവന്‍

ഇറാന്‍ കരാര്‍ പാലിക്കുന്നുവെന്ന് ഏജന്‍സി തലവന്‍

2015ല്‍ അഞ്ച് രാഷ്ട്രങ്ങളുമായി ഒപ്പുവച്ച ആണവ കരാര്‍ ഇറാന്‍ പൂര്‍ണാര്‍ഥത്തില്‍ പാലിക്കുന്നതായി പരിശോധനയില്‍ വ്യക്തമായതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ യുകിയ അമാനോ ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു. ഇറാന്റെ ആണവ റിയാക്ടറുകളിലുള്‍പ്പെടെ നടത്തിയ കര്‍ശനമായ പരിശോധനയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അമേരിക്കയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്ന പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയത്.

 അമേരിക്കയ്ക്ക് തിരിച്ചടി

അമേരിക്കയ്ക്ക് തിരിച്ചടി

ഇറാന്‍ ആണവകരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് കാണിച്ച് അമേരിക്കന്‍ കോണ്‍ഗ്രസിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം ആദ്യമായാണ് ആണവ ഏജന്‍സിയുടെ പരിശോധനാ സംഘം ഇറാനിലെത്തിയത്. 2016 ജനുവരി മുതല്‍ ആണവകരാറുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇറാനില്‍ പരിശോധന നടത്തി വരുന്നുണ്ടെന്ന് അമാനോ പറഞ്ഞു. കരാര്‍ പ്രകാരം ഇറാന്‍ പാലിക്കാമെന്നേറ്റ മുഴുവന്‍ വാഗ്ദാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുനല്‍കുന്നതായും അദ്ദേഹം പരിശോധനയ്ക്കു ശേഷം പറഞ്ഞു.

 ട്രംപിനെ കൊട്ടി അമാനോ

ട്രംപിനെ കൊട്ടി അമാനോ

യാതൊരു സംശയങ്ങള്‍ക്കും ഇടനല്‍കാത്ത വിധം സുവ്യക്തമായിരുന്നു ആണവ ഏജന്‍സി തലവന്റെ പ്രസ്താവന. എന്നുമാത്രമല്ല, ട്രംപിനിട്ട് കൊട്ടാനും അദ്ദേഹം വാര്‍ത്താസമ്മേളനം അവസരമായി ഉപയോഗിച്ചു. കാര്യങ്ങള്‍ വസ്തുതാപരമാവണമെന്നതാണ് ഏറ്റവും പ്രധാനം- അമാനോ പറഞ്ഞു. ഐ.എ.ഇ.എയുടെ ഡയരക്ടര്‍ ജനറലായതു മുതല്‍ എന്നും വസ്തുനിഷ്ഠമാവാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചിലപ്പോള്‍ മോശം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടാവും. എന്നാല്‍ നല്ല വാര്‍ത്തകളും പുറത്തറിയിക്കേണ്ടതുണ്ട്. ചട്ടങ്ങള്‍ പാലിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അത് ഞാന്‍ തുടരുകയും ചെയ്യും- അദ്ദേഹം വ്യക്തമാക്കി.

 വേണ്ട ആയുധങ്ങള്‍ നിര്‍മിക്കും

വേണ്ട ആയുധങ്ങള്‍ നിര്‍മിക്കും

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി അമാനോ കൂടിക്കാഴ്ച നടത്തി. അതിനു മുമ്പ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ, സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ ആയുധങ്ങള്‍ നിര്‍മിച്ച് സൂക്ഷിക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് റൂഹാനി വ്യക്തമാക്കിയിരുന്നു. ആവശ്യമായ ഘട്ടം വന്നാല്‍ സ്വയം പ്രതിരോധത്തിനായി ആയുധങ്ങള്‍ ഉപയോഗിക്കാനും ഇറാന് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആണവ കരാറുമായി ബന്ധപ്പെട്ട് എന്തങ്കിലും വീഴ്ച അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 സൈനിക കേന്ദ്രങ്ങളിലെ പരിശോധന നടക്കില്ല

സൈനിക കേന്ദ്രങ്ങളിലെ പരിശോധന നടക്കില്ല

ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ പരിശോധന നടത്തണമെന്ന അമേരിക്കയുടെ ആവശ്യം ഇറാന്‍ തള്ളി. എട്ടാം തവണയാണ് ഇറാന്‍ കരാര്‍ പാലിക്കുന്നുവെന്ന് പരിശോധനയിലൂടെ ആണവ ഏജന്‍സി കണ്ടെത്തിയിരിക്കുന്നതെന്ന് ഇറാന്‍ ആണവ ഏജന്‍സി തലവന്‍ അലി അക്ബര്‍ സലേഹി പറഞ്ഞു. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ പരിശോധിക്കണമെന്ന ട്രംപിന്റെ ആവശ്യം കരാറിന്റെ പരിധിക്ക് പുറത്താണെന്നും അതേക്കുറിച്ച് ചര്‍ച്ച ചെയ്ത് വെറുതെ സമയം കളയേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 അമേരിക്കയുടെ പ്രശ്‌നം ആണവ കരാറല്ല

അമേരിക്കയുടെ പ്രശ്‌നം ആണവ കരാറല്ല

അമേരിക്കയുടെ ശരിയായ പ്രശ്‌നം ആണവകരാറുമായി ബന്ധപ്പെട്ടതല്ലെന്നും മറിച്ച് മധ്യപൂര്‍വ ദേശത്ത് സജീവമായി ഇറാന്‍ നടത്തുന്ന ഇടപെടലുകളാണെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇറാന്‍ ആണവ കരാര്‍ ലംഘിക്കുന്നുവെന്ന് അമേരിക്ക സത്യത്തില്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ സിറിയയിലും ഇറാഖിലും ഖത്തറിലുമുള്‍പ്പെടെ ഇറാന്‍ നടത്തുന്ന ശക്തമായ ഇടപെടലുകള്‍ അംഗീകരിക്കാന്‍ അമേരിക്കയ്ക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ എങ്ങനെയെങ്കിലും ഇറാനുമേലുള്ള ഉപരോധം തിരികെ കൊണ്ടുവന്ന് അതിന്റെ ശക്തി ക്ഷയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും നിരീക്ഷകര്‍ പറയുന്നു.

English summary
yukiya amano says iran is living up to nuclear deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X