കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പത് ശതമാനം ബംഗ്ലാദേശികള്‍ക്കും സാക്കിര്‍ പ്രിയപ്പെട്ടയാള്‍!!! ആക്രമണത്തിന് പിന്നില്‍

  • By Sandra
Google Oneindia Malayalam News

മുംബൈ: ധാക്ക ഭീകരാക്രമണക്കേസിലെ കുറ്റവാളികള്‍ തന്നെ അറിയുമെന്നുള്ളത് ഞെട്ടലുണ്ടാക്കിയില്ലെന്ന് മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്. തന്റെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നവരില്‍ വലിയൊരു ശതമാനം ബംഗ്ലാദേശികളാണെന്ന് വ്യക്തമാക്കുന്ന നായിക് രാഷ്ട്രീയ പ്രവര്‍ത്തകരും മനുഷ്യസ്‌നേഹികളും സാധാരണക്കാരും ഉള്‍പ്പെടെ 90 ശതമാനം ബംഗ്ലാദേശികള്‍ക്കും താന്‍ സുപരിചിതനാണെന്നും പറയുന്നു. 50 ശതമാനത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലും തനിക്ക് സ്വാധീനമുണ്ടെന്ന് വ്യക്തമാക്കുന്ന നായിക്ക് ഈ വിവരം തന്നെ ഞെട്ടിച്ചിട്ടില്ലെന്നുമ കൂട്ടിച്ചേര്‍ക്കുന്നു. താന്‍ ഭീകരവാദത്തെ പിന്തുണച്ചിട്ടില്ലെന്നും അതേസമയം ഏത് തരത്തിലുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും മെക്കാ തീര്‍ത്ഥാടനത്തിനായി സൗദിയിലേക്ക് പോയ സാക്കിര്‍ വ്യക്തമാക്കി.

ധാക്ക ആക്രമണത്തിന് പ്രചോദനമായത് ഇന്ത്യന്‍ മുസ്ലിം പുരോഹിതന്റെ പ്രഭാഷണം!!!!ധാക്ക ആക്രമണത്തിന് പ്രചോദനമായത് ഇന്ത്യന്‍ മുസ്ലിം പുരോഹിതന്റെ പ്രഭാഷണം!!!!

എന്നാല്‍ സാക്കിര്‍ വര്‍ഗ്ഗീയ വിദ്വേഷം പ്രചോദിപ്പിക്കുന്ന കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി സാക്കിറിന്റെ ഭാര്യാ സഹോദരന്‍ കാപ്ഡി സാക്കിറിന് പ്രതിരോധം തീര്‍ത്തിരുന്നു. മതപ്രഭാഷണങ്ങള്‍ വഴി നായിക് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയോ ആശയ പ്രചാരണം നടത്തുകയോ ചെയ്തിട്ടില്ലെന്നും കാപ്ഡി അവകാശപ്പെടുന്നു. അദ്ദേഹം ഭീകരവാദത്തെ പരിപോഷിപ്പിക്കുന്നില്ലെന്നും ചിലര്‍ തങ്ങളുടെ പാ പ്രഭാഷണങ്ങളിലെ ഭാഗങ്ങള്‍ മാത്രമെടുത്ത് ചിലര്‍ പ്രചരിപ്പിക്കുകയാണെന്നും ഇത് വേറിട്ട സംഭവമാണെന്നും കാപ്ഡി ആരോപിക്കുന്നു.

dr-zakirnaik-

ധാക്ക ആക്രമണം: വിവാദ പ്രഭാഷണങ്ങള്‍ എന്‍ഐഎ പരിശോധിക്കും, നായിക്കിന് വിലങ്ങ് വീഴുമോ!!!ധാക്ക ആക്രമണം: വിവാദ പ്രഭാഷണങ്ങള്‍ എന്‍ഐഎ പരിശോധിക്കും, നായിക്കിന് വിലങ്ങ് വീഴുമോ!!!

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകനായ സാക്കിറിന്റെ മതപ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ധാക്ക ആക്രമണകാരികളില്‍ രണ്ട് പേര്‍ റസ്റ്റോറന്റ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് വിവാദ ഇന്ത്യന്‍ മുസ്ലിം പണ്ഡിതനായ സാക്കിര്‍ നായിക്കിന്റെ വിവാദ പ്രഭാഷണങ്ങള്‍ പരിശോധനക്ക് വിധയമാക്കുമെന്ന് എന്‍ഐഎ വ്യക്തമാക്കിയത്.

ടിവി സുവിശേഷ പ്രാസംഗികനായ സാക്കിര്‍ നായിക്കിന്റെ പല വിവാദ പ്രഭാഷണങ്ങളും ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്. ഒസാമ ബിന്‍ലാദനെ ഭീകരവാദിയായി ചിത്രീകരിക്കുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള പ്രഭാഷണങ്ങളും വിവാദപ്രസംഗങ്ങളില്‍ ഉള്‍പ്പെടുന്നു.

English summary
Not shocked Dhaka killers knew me, Zakir Naik's responses over two of Dhaka killers follow him through social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X