കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ ഹിന്ദുക്കള്‍ക്കെതിരായ പരാമർശം; സാക്കിർ നായിക്കിനെ ചോദ്യം ചെയ്യും

Google Oneindia Malayalam News

കോലാലംപൂര്‍: മലേഷ്യയിലെ ഹിന്ദുക്കള്‍ക്കെതിരെ വംശീയ പരാമര്‍ശം നടത്തിയ വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീര്‍ നായിക്കിനെ മലേഷ്യ ചോദ്യം ചെയ്യും. സാക്കിർ നായിക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടുണ്ട്. മലേഷ്യയിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തേക്കാള്‍ 100 മടങ്ങ് കൂടുതല്‍ അവകാശങ്ങളുണ്ടെന്നായിരുന്നു സാക്കിർ നായിക്ക് പറഞ്ഞിരുന്നത്. ഇതേ തുടർന്ന് നായിക്കിനെ രാജ്യത്ത് നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് പല മന്ത്രിമാരും രംഗത്തെത്തിയിരുന്നു.

നോട്ടടിക്കുന്ന യന്ത്രമൊന്നുമില്ല കയ്യിൽ, കൈ നീട്ടിയ പ്രളയ ദുരിതബാധിതരോട് യെഡിയൂരപ്പയുടെ മറുപടി!നോട്ടടിക്കുന്ന യന്ത്രമൊന്നുമില്ല കയ്യിൽ, കൈ നീട്ടിയ പ്രളയ ദുരിതബാധിതരോട് യെഡിയൂരപ്പയുടെ മറുപടി!

ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദ്വേഷ പ്രസംഗം തുടങ്ങിയ കേസുകളിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ് നായിക്. മൂന്നുവര്‍ഷത്തോളമായി മലേഷ്യയിലാണ് താമസം. വംശീയമായി അധിഷ്ഠിതമായ പ്രസ്താവനകള്‍ നടത്തിയതിനും പൊതു സംവേദനക്ഷമതയെ ബാധിച്ച തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും സാക്കിര്‍ നായിക്കിനെയും മറ്റ് നിരവധി വ്യക്തികളെയും ഗ്രൂപ്പുകളെയും പോലീസ് ചോദ്യം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി മുഹിയുദ്ദീന്‍ യാസിന്‍ പറഞ്ഞു.

zakir-naik

''പൊതുജന ഐക്യത്തിനും സമാധാനത്തിനും ഭീഷണിയാകാന്‍ ശ്രമിക്കുന്ന ആര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍ മന്ത്രാലയത്തിന് കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ രണ്ടുതവണ ചിന്തിക്കില്ലെന്ന് പൗരന്മാരല്ലാത്ത എല്ലാ പാര്‍ട്ടികളെയും ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,'' മുഹിയുദ്ദീന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ സോണിയാ ഗാന്ധി..?; പുതിയ അധ്യക്ഷക്ക് മുന്നിലെ ഏറ്റവലും വലിയ വെല്ലുവിളി ഇത്അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ സോണിയാ ഗാന്ധി..?; പുതിയ അധ്യക്ഷക്ക് മുന്നിലെ ഏറ്റവലും വലിയ വെല്ലുവിളി ഇത്

32 ദശലക്ഷം ജനസംഖ്യയുടെ 60 ശതമാനം മലായ് മുസ്ലിംകളുള്ള മലേഷ്യയില്‍ വംശവും മതവും ഏറെ പ്രധാനപ്പെട്ടതാണ്. ബാക്കിയുള്ളവര്‍ കൂടുതലും ഇന്ത്യൻ, ചൈനീസ് വംശജരാണ്. അവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. അതിനാല്‍ മന്ത്രിയുടെ പ്രസ്താവന പഠിക്കേണ്ടതുണ്ടെന്ന് സക്കീര്‍ നായിക്കിന്റെ പ്രതിനിധി റോയിട്ടേഴ്സിനോട് പറഞ്ഞു. ഇന്ത്യയില്‍ തനിക്കെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിച്ച സാക്കിര്‍ നായിക്, ഈ അവസരം തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി എതിരാളികള്‍ അനാവശ്യമായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ചു.

English summary
Zakir naik was summoned by the malasysian police for interrogation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X