ഇന്ത്യ ആവശ്യപ്പെട്ടാല്‍ സാക്കിര്‍ നായിക്കിനെ കൈമാറും: മലേഷ്യയും നായിക്കിന് ശരശയ്യ!!
Recommended Video

ക്വാലാലംമ്പൂര്‍: വിവാദ സലഫി പണ്ഡിതന് സാക്കിര്‍ നായിക്കിനെ ഇന്ത്യയിലെത്തിക്കാന്‍ വഴി തെളിയുന്നതായി സൂചനകള്‍. ഇന്ത്യ ആവശ്യപ്പെട്ടാല്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് കൈമാറാമെന്നാണ് മലേഷ്യ ഉപപ്രധാനമന്ത്രി വ്യക്തമാക്കിയത്. വിവിധ കേസുകളിലായി വിചാരണ നേരിടുന്ന സാക്കിര്‍ നായിക്കിനെ തിരികെയെത്തിക്കാന്‍ ഇന്ത്യ അപേക്ഷ നല്‍കുന്നതോടെ കഴിയുമെന്നാണ് മലേഷ്യ ഉപപ്രധാനമന്ത്രി ദത്തൂക് സേരി അഹമ്മദ് സാഹിദ് ഹമീദി വ്യക്തമാക്കിയത്. സാക്കിര്‍ നായിക്കിനെക്കുറിച്ചുള്ള എംപിയുടെ ചോദ്യത്തിനാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
ഭീകരവാദം, മതംമാറ്റം ഉള്‍പ്പെടെയുള്ള കേസുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ള സാക്കിര്‍ നായിക് മലേഷ്യയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി ലഭിച്ച് കഴിയുകയാണ്. സാക്കിര്‍ നായിക് വിഷയത്തില്‍ മലേഷ്യയുടെ നിലപാട് വ്യക്തമായതോടെ സാക്കിര്‍ നായിക്കിനെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങള്‍ എന്‍ഐഎ ഉടന്‍ ആരംഭിക്കും.

ആവശ്യപ്പെട്ടാല്‍ തിരിച്ചയ്ക്കും
സാക്കിര്‍ നായിക്കിനെ കൈമാറുന്നത് സംബന്ധിച്ച് ഇതുവരെ ഇന്ത്യയില്‍ നിന്ന് അപേക്ഷ ലഭിച്ചിട്ടില്ലെന്നും ഇന്ത്യ അപേക്ഷ നല്കിയാല് സാക്കിര്‍ നായിക്കിനെ ഉടന്‍ തിരിച്ചയക്കുമെന്നുമാണ് മലേഷ്യ ഉപപ്രധാനമന്ത്രി ദത്തൂക് സേരി അഹമ്മദ് സാഹിദ് ഹമീദി വ്യക്തമാക്കിയത് പുച്ചോങ് എംപി ഗോബിന്ദ് സിംഗിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്. സാക്കിര്‍ നായിക്കിനെതിരെ ഭീകരവാദക്കുറ്റങ്ങളുണ്ടെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായും എംപി ചൂണ്ടിക്കാണിച്ചു.

പാസ്പോര്‍ട്ട് അസാധുവാക്കി
ഇന്ത്യ സാക്കിര്‍ നായിക്കിന്റെ പാസ്പോര്‍ട്ട് അസാധുവാക്കിയെങ്കിലും മലേഷ്യ സാക്കിറിന് നല്കിയ സ്ഥിരതാമസത്തിനുള്ള അനുമതി പിന്‍വലിക്കില്ലെന്നും മലേഷ്യ ഉപപ്രധാനമന്ത്രി ദത്തൂക് സേരി അഹമ്മദ് സാഹിദ് ഹമീദി പറഞ്ഞു. കാരണം അദ്ദേഹം പ്രാദേശികമായി ഒരുതരത്തിലുള്ള ചട്ടലംഘനങ്ങളും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് സാക്കിറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും മാധ്യമറിപ്പോര്‍ട്ടുകളെക്കുറിച്ച് മാത്രമാണ് അറിയുന്നതെന്നും വിദേശരാജ്യത്തെ നിയമങ്ങളെ പിന്തുടരുന്നുവെന്നും മലേഷ്യയിലെ നിയമങ്ങള്‍ മാത്രമാണ് ഇവിടെ പിന്തുടരുന്നതെന്നും അദ്ദേഹം പറയുന്നു.

സൗദിയിലേക്ക് കടന്നു മലേഷ്യയില്‍ പൊങ്ങി
ഇന്ത്യയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളും ഭീകരവാദക്കേസുകളുമുള്‍പ്പെടെയുള്ള കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനിരിക്കെയാണ് വിവാദ മുസ്ലിം പണ്ഡിതനും ടിവി പ്രാസംഗികനുമായ സാക്കിര്‍ നായിക് മലേഷ്യയിലെ മുസ്ലിം പള്ളിയില്‍ പ്രത്യക്ഷപ്പെട്ടത്. ആരാധകരുമായി സംസാരിച്ച സാക്കിര്‍ നായിക് അവര്‍ക്കൊപ്പം സെല്‍ഫികളും എടുത്തിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഈ സംഭവം. ഇന്ത്യന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മുസ്ലിം പള്ളിയില്‍ അംഗരക്ഷനൊപ്പം
അപൂര്‍വ്വമായി പൊതുസ്ഥങ്ങളില് പ്രത്യക്ഷപ്പെടാറുള്ള സാക്കിര്‍ നായിക് ബോഡി ഗാര്‍ഡിനൊപ്പമാണ് മലേഷ്യയിലെ പുത്ര മുസ്ലിം പള്ളിയിലെത്തിയത്. പ്രധാനമന്ത്രിയും ക്യാബിനറ്റ് അംഗങ്ങളും ആരാധനയ്ക്കെത്തുന്ന മുസ്ലിം പള്ളിയിലാണ് സാക്കിര്‍ നായിക് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മലേഷ്യയില്‍ ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് നായിക്ക് എത്തിയതെന്നാണ് വിമര്‍ശകരുടെ വിലയിരുത്തല്‍. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടുകളും വര്‍ഗ്ഗീയത വളര്‍ത്തുന്ന പ്രഭാഷണങ്ങളെയും തുടര്‍ന്ന് ബ്രിട്ടന് വിലക്ക് ഏര്‍പ്പെടുത്തിയ നായിക്കിനാണ് സര്‍ക്കാരിന്റെ ഒത്താശയോടെ മലേഷ്യ സ്ഥിര താമസത്തിനുള്ള അനുമതി നല്കി പാര്‍പ്പിച്ചിട്ടുള്ളത്.

മത പ്രചാരണത്തിന്
സാക്കിര്‍ നായിക്കിന്റെ സാന്നിധ്യം ക്രിസ്ത്യനികള്‍ ന്യൂനപക്ഷമായ മലേഷ്യയില്‍ ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനുള്ള നീക്കമായും വിമര്‍ശകര്‍ കണക്കാക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് പുറമേ ഹിന്ദുക്കളും ബുദ്ധമതസ്ഥരുമാണ് മലേഷ്യയിലെ ജനത. മലേഷ്യയിലെ പരമ്പരാഗത മലായ് മുസ്ലിങ്ങളെ പ്രീതിപ്പെടുത്താനുള്ള മലേഷ്യയിലെ ഭരണകക്ഷിയുടെ ശ്രമം 2018ലെ പ്രധാനമന്തി തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ തലത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.

എന്‍ഐഎ കുറ്റപത്രം
മതസംഘടനകള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ആഴ്ച എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തീവ്ര മത പ്രഭാഷണങ്ങള്‍, പൊതു പ്രഭാഷണങ്ങള്‍ എന്നിവ ഉപയോഗിച്ച് രാജ്യത്ത് മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ചാണ് നീക്കം. ധാക്ക ഭീകരാക്രമണത്തിലെ പ്രതികള്‍ക്ക് ആക്രമണത്തിന് പ്രചോദനമായത് സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളാണെന്ന വാര്‍ത്തകളാണ് സാക്കിര്‍ നായിക്കിനെ അന്വേഷണ ഏജന്‍സികളുടെ കണ്ണിലെ കരടാക്കിയത്.

സ്ത്രീകളോട് പ്രതികരിക്കില്ല
പുത്ര മുസ്ലിം പള്ളിയില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ട സാക്കിര്‍ നായിക്കിനോട് സംസാരിച്ച റോയിറ്റേഴ്സ് മാധ്യമപ്രവര്‍ത്തകയോട് സ്ത്രീകളോട് പരസ്യമായി സംസാരിക്കാനുള്ള സമയമല്ല ഇതെന്നാണ് പ്രതികരിച്ചത്. ഇന്ത്യയില്‍ സാക്കിര്‍ നായിക്കിനെതിരെയുള്ള അന്വേഷണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. നായിക്കിന് അഞ്ച് വര്‍ഷം മുമ്പാണ് സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കിയതെന്ന് പാര്‍ലമെന്റില്‍ ചൂണ്ടിക്കാണിച്ച ഉപ പ്രധാനമന്ത്രി അഹമ്മദ് സഹീദ് ഹമീദി പ്രത്യേകത പരിഗണനകളൊന്നും നല്‍കിവന്നിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് കഴിയുമ്പോള്‍ ചട്ടങ്ങളൊന്നും തന്നെ ലംഘിച്ചിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

സാക്കിര്‍ നായിക്കിനെതിരെ പ്രതിഷേധം
സാക്കിര്‍ നായിക്കിനെ നാടുകടത്തണമെന്ന ആവശ്യവുമായി മലേഷ്യയിലെ ചില സാമൂഹ്യ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരുന്നു. മലേഷ്യയില്‍ വച്ച് ഒരു യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ സാക്കിര്‍ നായിക്കിനൊപ്പം എടുത്ത ഒരു സെല്‍ഫി ഉപ പ്രധാനമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. തന്റെ പൊതുജന സമ്മതി കാരണം പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാര്‍ തന്നെ ലക്ഷ്യം വയ്ക്കുകയാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളിക്കൊണ്ട് രംഗത്തെത്തിയ സാക്കിര്‍ നായിക് ചൂണ്ടിക്കാണിച്ചിരുന്നു.

ഇന്ത്യന്‍ ഏജന്‍സികള്‍ക്കെതിരെ
ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞ് വിവാദ സലഫി പണ്ഡിതന് സാക്കിര്‍ നായിക് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് വിദേശത്തുകഴിയുന്ന സാക്കിര്‍ നായിക്കിന്റെ പാസ്പോര്‍ട്ട് കേന്ദ്രം അസാധുവാക്കിയത്. ഇതിന് പുറമേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ ഇന്റര്‍പോളിനോടും ആവശ്യപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പലതവണ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരാകാന്‍ നായിക് ഇതുവരെ തയ്യാറായിട്ടില്ല. ഭീകരവാദ കേസുകളിലുള്ള നായിക്കിന്റെ പങ്ക് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നായിക്കിന്റെ വിസ അസാധുവാക്കിയത്.
എന്‍എഐഎയാണ് ഇക്കാര്യം അറിയിച്ചത്.

പാസ്പോര്‍ട്ട് അസാധു!
വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം മുംബൈ പാസ്പോര്‍ട്ട് ഓഫീസും അംഗീകരിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി വക്താവ് വ്യക്തമാക്കിയിരുന്നു. നേരത്തെ മൂന്ന് തവണ എന്‍ഐഎ സിആര്‍പിസി സെക്ഷന്‍ 160 പ്രകാരം സാക്കിര്‍ നായിക്കിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാനുള്ള ആവശ്യം സാക്കിര്‍ നായിക്ക് അംഗീകരിക്കുകയോ നേരിട്ട് ഹാജരാകുകയോ ചെയ്തിരുന്നില്ലെന്നും എന്‍ഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമതാക്കുന്നു.

പ്രഭാഷണങ്ങള്‍ തുടരും
ലോകത്തിന്റെ ഏത് ഭാഗത്തും തന്നെ സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നിടത്ത് ഇസ്ലാമിനെക്കുറിച്ച് താന്‍ പ്രഭാഷണങ്ങള്‍ നടത്തുമെന്നും കഴിഞ്ഞ 25 വര്‍ഷമായി ഇത് തുടര്‍ന്നുവരികയാണെന്നും സാക്കിര്‍ നായിക് ഇന്റര്‍പോളിന് സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

റെഡ് കോര്‍ണര്‍ നോട്ടീസ്
കഴിഞ്ഞ മെയില്‍ സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സിബിഐയെയും ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. സാക്കിര്‍ നായിക്കിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസുകളും ഭീകരവാദക്കുറ്റങ്ങളിലും നടപടി സ്വീകരിക്കുന്നതിന് വേണ്ടിയായിരുന്നു കേസ് കൈകാര്യം ചെയ്യുന്ന എന്‍ഐഎയുടെ നീക്കം.

നായിക് ഇന്ത്യ വിട്ടു
ഭീകരവാദക്കുറ്റങ്ങളും സാമ്പത്തിക തട്ടിപ്പ് കേസുകളിലും നായിക്കിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ 2016 ജൂലൈ ഒന്നിനാണ് നായിക് മക്കയിലേയ്ക്ക് പോയത്. ഇന്ത്യ വിട്ട നായിക്ക് ഇന്ത്യയില്‍ നിന്നുള്ള നിയമനടപടികള്‍ ഭയന്ന് തിരിച്ചുവരാന്‍ തയ്യാറായിട്ടില്ല. ധാക്ക ഭീകരാക്രമണത്തിന് സാക്കിര്‍ നായിക് പ്രചോദനമായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നായിക് ഇന്ത്യ വിടുന്നത്. മക്ക തീര്‍ത്ഥാടനത്തിന് വേണ്ടി ഇന്ത്യ വിട്ട നായിക് സൗദിയില്‍ അഭയം തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് നായിക് മലേഷ്യയില്‍ പ്രത്യക്ഷപ്പെട്ടത്. അറസ്റ്റും നടപടികളും ഭയന്ന് പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് പോലുമെത്തിയിരുന്നില്ല.

ധാക്ക ഭീകരാക്രമണം
ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളോടെയാണ് സാക്കിര്‍ നായിക്കും മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും സംശയത്തിന്റെ നിഴലിലാവുന്നത്. ധാക്ക അക്രമികള്‍ക്ക് ആക്രമണത്തിന് പ്രചോദനമേകിയത് സാക്കിര്‍ നായിക്കിന്റെ തീവ്ര മതപ്രഭാഷണങ്ങളാണെന്ന വിവരത്തോടെ മക്കയിലേയ്ക്ക് പോയ സാക്കിര്‍ നായിക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങിവന്നിരുന്നില്ല. സാമ്പത്തിക തട്ടിപ്പ്, ഭീകരവാദക്കുറ്റങ്ങള്‍, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകളിലായി നിരവധി കേസുകളാണ് സാക്കിര്‍ നായിക്കിനെതിരെ ഇന്ത്യയിലുള്ളത്.

എന്‍ജിഒയ്ക്ക് വിലക്ക്
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ സാക്കിര്‍ നായിക് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കളഞ്ഞ ദില്ലി ഹൈക്കോടതി എന്‍ജിഒയ്ക്ക് വിലക്കേര്‍പ്പെടുത്തി. എന്‍ജിഒയ്ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രത്തിന്രെ തീരുമാനം രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. രാജ്യത്തെ ക്രമസമാധാന നിലയും പൂര്‍ണ്ണതയും ഉറപ്പുവരുത്തുന്നതിന് വേണ്ടി ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

വിദേശഫണ്ട് വരുന്ന വഴി
രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് വേണ്ടി എന്‍ജിഒ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കുകയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്. സംഘടനയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതിന് അനിവാര്യമായ തെളിവുകള്‍ ആഭ്യന്തര മന്ത്രാലയം വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
-
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications