കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിന്റെ കത്ത് മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്, ലക്ഷ്യം ഇങ്ങനെ...

  • By Sandra
Google Oneindia Malayalam News

ദില്ലി: വിവാദ സലഫി മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്ക് കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ മുസ്ലിം സമൂഹത്തിനുമായി എഴുതിയ കത്തിന് മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. സാക്കിര്‍ നായിക്ക് എഴുതിയ നാല് പേജ് വരുന്ന കത്ത് പരിശോധിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു അഭിപ്രായമുയര്‍ന്നിട്ടുള്ളത്.

യുഎന്‍ സമാധാന ശ്രമങ്ങള്‍ പാളുന്നു!!! സിറിയന്‍ വിമതര്‍ എതിര്‍ക്കുന്നത് റഷ്യ- അമേരിക്ക സഖ്യത്തെയോ!!!യുഎന്‍ സമാധാന ശ്രമങ്ങള്‍ പാളുന്നു!!! സിറിയന്‍ വിമതര്‍ എതിര്‍ക്കുന്നത് റഷ്യ- അമേരിക്ക സഖ്യത്തെയോ!!!

ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസ്റ്റോറന്റില്‍ ജൂലൈ ഒന്നിനുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഭീകരരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് സാക്കിര്‍ നായിക്ക് എന്ന ഇന്ത്യന്‍ ഇസ്ലാമിക് പണ്ഡിതന്റ് തീവ്ര മതപ്രഭാഷണങ്ങള്‍ ഭീകരരെ പ്രചോദിപ്പിച്ചതെന്ന് കണ്ടത്തെത്തിയത്. സംഭവത്തെ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പേ തന്നെ മക്കയിലേക്ക് പോയ സാക്കിര്‍ നായിക്ക് ഇതുവരെയും ഇന്ത്യയിലേക്ക് മടങ്ങിവരാനോ അന്വേഷണത്തെ നേരിടാനോ തയ്യാറായിട്ടില്ല.

നിരോധിക്കാനുള്ള നീക്കം

നിരോധിക്കാനുള്ള നീക്കം

സാക്കിര്‍ നായിക്ക് തനിക്കെതിരെ രാജ്യത്ത് ഉയര്‍ന്ന ആരോപണങ്ങളെയും അന്വേഷണങ്ങളെയും വിമര്‍ശിച്ചുകൊണ്ടുള്ള കത്തില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കെതിരെയുള്ള അനീതിയാണെന്ന് നായിക്ക് ആരോപിച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയം

ആഭ്യന്തര മന്ത്രാലയം

സാക്കിര്‍ നായിക്ക് സ്ഥാപിച്ച എന്‍ജിഒ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിദേശ ഫണ്ടുകള്‍ നേരിട്ട് സ്വീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് മുന്‍കൂറായി അനുമതി വാങ്ങിയിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിസര്‍വ്വ് ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

50 ലക്ഷം

50 ലക്ഷം

2011ല്‍ ജീവകാരുണ്യ സംഘടനയായ രാജീവ് ഗാന്ധി ഫൗണ്ടേഷന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ 50 ലക്ഷം രൂപ നല്‍കിയെന്നും സാക്കിര്‍ നായിക് വെളിപ്പെടുത്തിയിരുന്നു.

സലഫി പണ്ഡിതനായ

സലഫി പണ്ഡിതനായ

സലഫി പണ്ഡിതനായ സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങളെക്കുറിച്ചും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷിക്കുന്നതിനായി ഒമ്പത് അന്വേഷണ സംഘങ്ങളെ എന്‍ഐഎ നിയോഗിച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പുറമേ മഹാരാഷ്ട്ര സര്‍ക്കാരും സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുംബൈ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സാക്കിര്‍ നായിക്ക് രാജ്യതാല്‍പ്പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയത്.

യുഎപിഎ

യുഎപിഎ

സാക്കിര്‍ നായിക് സ്ഥാപകനായിട്ടുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് മറ്റ് മതത്തില്‍പ്പെട്ടവരെ മുസ്ലിമാക്കി മതം മാറ്റുന്നതില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ എന്‍ജിഒ ഓഫീസ് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം നോട്ടീസയച്ചിരുന്നു. യുഎപിഎ ചുമത്തുന്നതിനുള്ള ആദ്യ പടിയായാണ് പരിശോധന നടത്തിയത്.

വിലക്ക്

വിലക്ക്

തനിക്കെതിരെ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളെല്ലാം ഗൂഡാലോചനയാണെന്നാണ് സാക്കിര്‍ നായിക്ക് കത്തില്‍ ആരോപിക്കുന്നത്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം സമാധാനവും സൗഹാര്‍ദ്ദവും നശിപ്പിക്കുന്നതാണെന്നും നായിക്ക് ആരോപിച്ചിരുന്നു.

ധാക്ക

ധാക്ക

ധാക്കയിലെ ഹോളി ആര്‍ട്ടിസന്‍ റസറ്റോറന്റ് ആക്രമിച്ച ഭീകരര്‍ക്ക് നായിക്കിന്റെ പ്രഭാഷണങ്ങള്‍ പ്രചോദനമായിട്ടുണ്ടെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചതോടെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും സൗദിയില്‍ കഴിയുന്ന സാക്കിര്‍ നായിക്കും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.

 ബംഗ്ലാദേശും മലേഷ്യയും

ബംഗ്ലാദേശും മലേഷ്യയും

ബ്രിട്ടനും കാനഡയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ വര്‍ഗ്ഗീയത പടര്‍ത്തുന്നുവെന്ന് ആരോപിച്ച് സാക്കിര്‍ നായിക്കിന് ഇതിനകം തന്നെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശും മലേഷ്യയും ഈ പാത സ്വീകരിച്ചവരുടെ പട്ടികയില്‍പ്പെടുന്നു.

സൗദി തത്വശാസ്ത്രങ്ങള്‍

സൗദി തത്വശാസ്ത്രങ്ങള്‍

മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സൗദി തത്വശാസ്ത്രങ്ങള്‍ ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ബംഗ്ലാദേശ് സാക്കിര്‍ നായിക്കിന്റെ പീസ് ടിവി നിരോധിച്ചത്.

തീവ്രവാദ ചിന്താഗതി

തീവ്രവാദ ചിന്താഗതി

സാക്കിര്‍ നായിക്ക് അസഹിഷ്ണുത നിറഞ്ഞതും തീവ്രവാദ ചിന്താഗതിയുള്ളതും മറ്റു രാജ്യങ്ങളിലുള്ളവരെ മുന്‍വിധികളോടെ മാത്രം സമീപിക്കണമെന്നും ആഹ്വാനം ചെയ്്ത് ഇന്ത്യയിലെ മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

 ലൈംഗിക അടിമത്വം

ലൈംഗിക അടിമത്വം


ഇസ്ലാമിന് വേണ്ടിയാണ് നിലകൊള്ളുന്നുവെന്ന് വാദിക്കുന്ന നായിക്ക് ചാവേര്‍ ആക്രമണങ്ങളെയും ലൈംഗിക അടിമത്വത്തെയും ബാലവിവാഹത്തെയും ഇസ്ലാമിലുള്ള ഹീനമായ പുരുഷാധിപത്യ സ്വഭാവമുള്ള ആചാരങ്ങളെയും പിന്തുണയ്ക്കുന്നു.

വെബ്ബ്‌സൈറ്റ്

വെബ്ബ്‌സൈറ്റ്

തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുമായുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ബന്ധം വെളിപ്പടുത്തുന്നതാണ് ജമാഅത്ത് ഉദ് ദവയുടെ പ്രവര്‍ത്തനങ്ങള്‍ എന്‍ജിഒ പണംനല്‍കുന്നത്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ വെബ്ബ്‌സൈറ്റിലും ഇതിനുള്ള തെളിവുകളുണ്ട്.

ചാവേര്‍ ആക്രമണങ്ങള്‍

ചാവേര്‍ ആക്രമണങ്ങള്‍

ഭീകരസംഘടനയായ അല്‍ഖ്വയ്ദയുടെ സ്ഥാപകന്‍ ബിന്‍ ലാദനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയ നായിക്ക് ചാവേര്‍ ആക്രമണങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

English summary
Zaklir Naik's open letter misleads muslims. Controversial Slafi preacher's four page open letter misleads Indian muslim community, and communalising them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X