സംസം വെള്ളം ഇനി പുതിയ കുപ്പിയില്‍: കൂടുതല്‍ ആകർഷകരമായ ബോട്ടിലുകള്‍ പുറത്തിറക്കി സൗദി അറേബ്യ
നാട്ടിൽ തിരിച്ചെത്തിയ ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി നൽകുന്ന വിദേശ തീർഥാടകരിലും സംസം ജനപ്രിയമാണ്.

റിയാദ്: റമദാൻ ആരംഭിക്കുന്നതിന് ഒരു മാസം ശേഷിക്കെ ഇസ്ലാം മതവിശ്വാസികള്‍ പവിത്രമായി കാണുന്ന സംസം വെള്ളത്തിന്റെ പുതിയ രൂപത്തിലുള്ള കുപ്പികൾ പുറത്തിറക്കി സൗദി അറേബ്യ. മക്കയിലെ ഗ്രാൻഡ് മോസ്‌കിന്റെയും മദീനയിലെ പ്രവാചകന്റെ മസ്ജിദിന്റെയും ചുമതലയുള്ള സ്റ്റേറ്റ് ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽ രണ്ട് വിശുദ്ധ മസ്ജിദുകളുടേയും മേല്‍നോട്ടം വഹിക്കുന്ന ജനറൽ പ്രസിഡൻസി ചീഫ് അബ്ദുൽ റഹ്മാൻ അൽ സുദൈസാണ് പാക്കുകൾ പുറത്തിറക്കിയത്.
ഗ്രാൻഡ് മോസ്‌കിലെത്തുന്ന വിശ്വാസികള്‍ക്ക് വിശുദ്ധ സ്ഥലത്തെ ഒരു അഡ്-ഹോക്ക് ഡിപ്പാർട്ട്‌മെന്റാണ് സംസം പായ്ക്കുകൾ വിതരണം ചെയ്യുന്നത്. വെള്ളക്കുപ്പികൾ വിതരണം ചെയ്യുമ്പോൾ ആരോഗ്യ മുൻകരുതലുകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും അൽ സുദൈസ് തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. നൽകുന്ന സേവനം "ഈ അനുഗ്രഹീത ജലത്തിന്റെ മൂല്യത്തിനും" സൗദി സർക്കാർ പള്ളികളെയും ആരാധനകളെയും സേവിക്കുന്നതിൽ കാണിക്കുന്ന തീക്ഷ്ണമായ താൽപ്പര്യത്തിന് ആനുപാതികമായിരിക്കണമെന്നും പ്രസിഡൻസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കണ്ടെയ്‌നറുകൾ, മൊബൈൽ ബാഗുകൾ, സ്മാർട്ട് കാർട്ടുകൾ എന്നിവയിലൂടെ ഗ്രാൻഡ് മോസ്‌കിലെ ആരാധകർക്ക് സംസം ലഭ്യമാക്കുന്നു. ഇവയെല്ലാം പതിവായി വ്യത്തിയാക്കുകയും ശുചിത്വ നിയമങ്ങൾക്കനുസൃതമായി അണുവിമുക്തമാക്കുകയും ചെയ്യുന്നുവെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് വ്യക്തമാക്കുന്നു. കൊവിഡ്-19 നെതിരായ മുൻകരുതലുകളുടെ ഭാഗമായി കഴിഞ്ഞ വർഷത്തെ ഹജ്ജ് തീർത്ഥാടന വേളയിൽ സംസം കുപ്പികൾ വിശുദ്ധ സ്ഥലത്ത് വിതരണം ചെയ്യാൻ റോബോട്ടുകളെ ഉപയോഗിച്ചിരുന്നു.
ഈ വർഷം അടുത്ത മാസം അവസാനം വരാനിരിക്കുന്ന റമദാൻ, സാധാരണയായി ഉംറയുടെ ഏറ്റവും ഉയർന്ന സീസണാണ്. നിരവധി തീർത്ഥാടകരെയാണ് ഈ സമയത്ത് പ്രതീക്ഷിക്കുന്നത്. അതിന് പിന്നാലെ രണ്ട് മാസത്തിന് ശേഷം ഹജ്ജും വരും. നാട്ടിൽ തിരിച്ചെത്തിയ ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി നൽകുന്ന വിദേശ തീർഥാടകരിലും സംസം ജനപ്രിയമാണ്. ഇവരെകൂടി മുന്നില്‍ കണ്ടാണ് ചെറുതും ആകർഷകരവുമായ കുപ്പിയില്‍ സംസം വിതരണത്തിനായി എത്തിച്ചിരിക്കുന്നത്.
അതേസമയം, തീർത്ഥാടകർ ഉംറ നിർവ്വഹിക്കാന്‍ വിശ്വാസികള്‍ ഗ്രാൻഡ് മസ്ജിദിൽ ചിലവഴിക്കുന്ന ശരാശരി സമയം കണ്ടെത്താന്‍ ഉദ്യോഗസ്ഥർ നടത്തി വരുന്ന ഫീല്‍ഡ് സർവ്വേ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആരാധകർക്ക് സേവനങ്ങൾ നൽകുന്നതിനും ഭാവി പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുമായി രണ്ട് ഹോളി മോസ്‌കുകളുടെ കാര്യങ്ങളുടെ ജനറൽ പ്രസിഡൻസിയുമായി അഫിലിയേറ്റ് ചെയ്‌ത സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ സെന്ററാണ് സർവ്വേ നടത്തുന്നത്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications