കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക വ്യാപകമായി സിക വൈറസ് പരക്കുന്നു; രോഗത്തെക്കുറിച്ച് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തലുകള്‍

  • By Neethu
Google Oneindia Malayalam News

പാരിസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സിക വൈറസ് വ്യാപകമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. സിക വൈറസ് ബാധ നാഡീവ്യൂഹത്തിന് ഗുരുതരമായ തകരാറുകള്‍ വരുത്തുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു.

സിക വൈറസ് ബാധ നാഡീവ്യൂഹത്തെ തകരാറിലാക്കുന്നത് വഴി ശരീരത്തിന്റെ പ്രതിരോധ ശേഷി നശിപ്പിക്കുകയും മസിലുകള്‍ക്ക് ബലം നല്‍കുന്ന ഞെരമ്പുകളെ തളര്‍ത്തുകയും ചെയ്യുന്നു. ഡെങ്കു, ചിക്കന്‍ ഗുനിയ എന്നിവ പരത്തുന്ന കൊതുകളില്‍ നിന്നാണ് സിക വൈറസും പടരുന്നത്. ശരീരത്തില്‍ വൈറസുകള്‍ എത്തിപ്പെട്ടാല്‍ ് ക്ഷീണവും കൈകാലുകള്‍ക്ക് തളര്‍ച്ചയും സംഭവിക്കുന്നു.

brazil-map-22-1456123046-01

1.5 മില്യണ്‍ കേസുകളാണ് ബ്രസീലില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ അഞ്ചു ശതമാനം രോഗികള്‍ ശാരീരിക വൈകല്യങ്ങള്‍ അനുഭവിക്കുന്നു, ബാക്കി അഞ്ച് ശതമാനം രോഗികള്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ബ്രസീലിന് പുറത്ത് ആയിരത്തിലധികം അയ്യല്‍രാജ്യങ്ങളില്‍ സിക വൈറസിനെ പ്രിതരോധിക്കാനുള്ള വഴികള്‍ തുടരുകയാണ്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ബ്രസീലില്‍ 583 നവജാതശിശുകളില്‍ സിക വൈറസ് സ്ഥിരീകരിച്ചു. ഇത്തരം കുട്ടികളുടെ തലയോട് ചെറുതായാണ് കാണപ്പെടുന്നത്. പകര്‍ച്ച പനിയിലൂടെയോ ജലദോഷത്തിലൂടെയോ സിക വൈറസ് പകരില്ല എന്നാണ് പറയുന്നത്, രോഗ ബാധിതനായ വ്യക്തിയില്‍ നിന്നും ഈഡിസ് കൊതുകുകള്‍ വഴിയാണ് രോഗം പകരുന്നത്.

രോഗ ലക്ഷണങ്ങള്‍ ഉണ്ടാക്കില്ല എന്നതാണ് പ്രധാന പ്രശ്‌നം. പനിയും തലവേദനയും ഇടവിട്ട് കാണപ്പെടുമെങ്കിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ കാണില്ല. രോഗം മൂര്‍ച്ചിച്ചതിന് ശേഷം മാത്രമേ വൈറസിനെ കണ്ടെത്താന്‍ സാധിക്കൂ. 130 രാജ്യങ്ങളില്‍ വൈറസ് ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ലൈംഗിക ബന്ധത്തിലൂടെ വൈറസ് അതിവേഗത്തില്‍ പകരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Scientists today said they had confirmed that the Zika virus sweeping Latin America and blamed for severe birth defects can also trigger a dangerous neurological disorder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X