ജനങ്ങളെ ഭയപ്പെടുത്തി സിക, ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, പരിഹാരം?
ന്യൂയോര്‍ക്ക്: ജനങ്ങളില്‍ ഭീതിപ്പരത്തി സിക വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഗോളത്തലത്തില്‍ സിക്ക വൈറസ് പട ര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചത്. രോഗനിവാരണത്തിനായി സംഘടന അടിയന്തര നടപടികള്‍ സ്വീകരിക്കും.
തെക്കന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ഭീതിപരത്തിയ സിക വൈറസ്സ് അമേരിക്കയിലും യുറോപ്പിലും സ്ഥീരികരിച്ചതിനെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍. ഇതേ തുടര്‍ന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ലോകാരാഗ്യ സംഘടനയുടെ നിര്‍ദ്ദേശമുണ്ട്.
50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിക വൈറസ് സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. നവജാത ശിശുക്കളില്‍ മസ്തിഷ്‌ക വൈകല്യങ്ങള്‍ ഉണ്ടാക്കുന്ന വൈറസാണിത്.

ആഗോള അടിയന്തരാവസ്ഥ
സിക വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ജീവന് ഭീഷണി
ബ്രസീലില്‍ ഭീതിവിതച്ച സിക വൈറസ് അമേരിക്കയിലും യുറോപ്പിലും സ്ഥിരീക്കരിച്ചതോടെയാണ് ആരോഗ്യ സംഘടനയുടെ ഇടപെടല്‍. എന്നാല്‍ ഇത് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവാന്‍ സാധ്യതയുണ്ട്. ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തലാണിത്.

യാത്രകള്‍ ഒഴിവാക്കണം
സിക വൈറസ് പടരുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ ലോകാരാഗ്യ സംഘടനയുടെ നിര്‍ദ്ദേശമുണ്ട്.

രോഗം പടര്‍ത്തുന്നത്
ഡെങ്കിപ്പനി പടര്‍ത്തുന്ന അതേ കൊതുകള്‍ തന്നെയാണ് സിക്ക വൈറസും പടര്‍ത്തുന്നത്. ഇത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

സിക്ക വൈറസ് സാനിധ്യം
50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സിക വൈറസ് സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. നവജാത ശിശുക്കളില്‍ മസ്തിഷ്‌ക വൈകല്യങ്ങള്‍ ഉണ്ടാക്കുന്ന വൈറസാണിത്.

ഗര്‍ഭിണിയാവരുത്
സിക്ക വൈറസ് പടരുന്ന സാഹചര്യത്തില്‍ 2018 വരെ ഗര്‍ഭം ധരിക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശമുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രതിരോധം
രോഗത്തിനെതിരെ രാജ്യാന്തര ജാഗ്രതയ്ക്കും പ്രതിരോധത്തിനും കൂട്ടായ ശ്രമമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാമ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2014 എബോള രോഗം ബാധിച്ചപ്പോഴാണ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

വൈറസ് ബാധിച്ചത്
ബ്രസീലില്‍ മാത്രം 4000 അധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇതേ സമയം ലോകത്താകെ 40 ലക്ഷത്തോളം പേര്‍ക്ക് ഇതുവരെ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു.












Click it and Unblock the Notifications