Get Updates
Get notified of breaking news, exclusive insights, and must-see stories!

സിക വൈറസ് അടുത്തെത്തി, 2116 ഗര്‍ഭിണികളില്‍ വൈറസ് ബാധസ്ഥിരീകരിച്ചു, ഭീതിയോടെ ....

ബൊഗോട്ട: തെക്കന്‍ അമേരിയ്ക്കന്‍ രാജ്യങ്ങളില്‍ ഭീതിപടര്‍ത്തുന്ന വിധത്തില്‍ സിക വൈറസ് പടര്‍ന്ന് പിടിയ്ക്കുന്നു. കൊളംബിയയില്‍ 20,297 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 2116 പേര്‍ ഗര്‍ഭിണികളാണ്. സിക വൈറസ് ബാധമൂലം ആരും മരിച്ചതായി റിപ്പോര്‍ട്ടില്ല. ബ്രസീലിലാണ് ഏറ്റവും അധികം സിക വൈറസ് ബാധിതരുള്ളത്. രണ്ടാം സ്ഥാനത്ത് കൊളംബിയയാണ്.

വെനിസ്വോലയുമായി അതിര്‍ത്തി പങ്കിടുന്ന നോര്‍ത്തേ ഡി സന്റാന്‍ഡറിലാണ് സിക വൈറസ് ബാധിച്ച ഗര്‍ഭിണകളില്‍ ഏറെയും ഉള്ളത്. ഇവിടെമാത്രം 37 ശതമാനം ഗര്‍ഭിണികളില്‍ വൈറസ് ബാധ കണ്ടെത്തിക്കഴിഞ്ഞു. നിലവില്‍ 23 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു.

ഗര്‍ഭിണികളില്‍

ഗര്‍ഭിണികളില്‍

ഗര്‍ഭിണികളില്‍ വൈറസ് ബാധയുണ്ടാകുന്നതാണ് ഏറെ ഗുരുതരം. കാരണം ജനിയ്ക്കുന്ന കുട്ടിയ്ക്ക് ബുദ്ധിവികാസം ഉണ്ടാകില്ല. പല രാജ്യങ്ങളും ഗര്‍ഭധാരണം രണ്ട് വര്‍ഷത്തേയ്ക്ക് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ത്രീകള്‍

സ്ത്രീകള്‍

സിക വൈറസ് ബാധിയ്ക്കുന്നവരില്‍ ഏറെയും സ്ത്രീകളാണ്.

കൊതുക്

കൊതുക്

ഏഡിസ് ഈജിപ്റ്റി കൊതുകിലൂടെയാണ് രോഗം പകരുന്നത്. ഈ വര്‍ഷം ആറ് ലക്ഷം പേരെങ്കിലും രോഗത്തിന് അടിമയാകുമെന്നാണ് കൊളംബിയന്‍ സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.

തെക്കേ അമേരിയ്ക്കയില്‍

തെക്കേ അമേരിയ്ക്കയില്‍

തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലാണ് അതിവേഗം സിക വൈറസ് പരക്കുന്നത്

ഒരു തലമുറയെ...

ഒരു തലമുറയെ...

ഒരു തലമുറയെ തന്നെ ബുദ്ധിവളര്‍ച്ചയില്ലാത്തവരാക്കി മാറ്റാന്‍ പോന്നതാണ് സിക വൈറസ്. അതിനാലാണ് ലോക രാജ്യങ്ങള്‍ ഈ വെറസിനെ ഭയക്കുന്നത്

വാക്‌സിന്‍

വാക്‌സിന്‍

സിക വൈറസിനെതിരായ വാക്‌സിനുകള്‍ ഒന്നും തന്നെ ഇതുവരേയും കണ്ടെത്തിയിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+