കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക വൈറസ് വന്നത് കൊതുകുകളില്‍ നിന്നുമല്ല, ഇവിടെയുണ്ട് തെളിവുകള്‍

  • By Siniya
Google Oneindia Malayalam News

ജനീവ: ലോകത്തെ ഭീതിയിലാഴ്ത്തി സിക വൈറസ് കൊതുകില്‍ നിന്നാണ് വന്നതെന്ന് കരുതിയവര്‍ക്ക് തെറ്റി. എന്നാല്‍ ആഫ്രിക്കയില്‍ കുരങ്ങന്‍മാരില്‍ ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗമാണ് ഇപ്പോള്‍ മനുഷ്യരിലേക്കും പടര്‍ന്നു പിടിക്കുന്നത്. 1964 ലാണ് കുരങ്ങന്‍മാരില്‍ ഈ രോഗം സ്ഥിരീകരിച്ചത്.

ലൈംഗിക ബന്ധത്തിലൂടെ രോഗം പടരുന്നതായി സ്ഥിരീകരണംലൈംഗിക ബന്ധത്തിലൂടെ രോഗം പടരുന്നതായി സ്ഥിരീകരണം

ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഈ രോഗത്തിന്റെ മരുന്നിന് വേണ്ടി ഡോക്ടര്‍മാരും രോഗികളും പരക്കം പായുന്നുണ്ടെങ്കിലും എവിടെയും കണ്ടെത്തിയിട്ടില്ലെന്നതാണ് സ്ത്യം. തലയോട്ടിയും മസ്തിഷ്‌കവും ചുരുങ്ങുന്ന ഈ രോഗത്തിന്റെ പിടിയില്‍ നിന്നും ര്ക്ഷപ്പെടാനുള്ള വഴി തേടുകയാണ് ജനങ്ങള്‍.

3,100 ഗര്‍ഭിണികളില്‍ രോഗം സ്ഥിരീകരിച്ചു, ഉമിനീരിലും മൂത്രത്തിലും വൈറസ്3,100 ഗര്‍ഭിണികളില്‍ രോഗം സ്ഥിരീകരിച്ചു, ഉമിനീരിലും മൂത്രത്തിലും വൈറസ്

ഗര്‍ഭിണികളെയും കുട്ടികളെയുമാണ് ഇത് കൂടുതലായും പിടികൂടിയിരിക്കുന്നത്. സിക വൈറസ് പടര്‍ന്നു പിടിക്കുന്നതിനാല്‍ യാത്രകള്‍ ഒഴിവാക്കാന്‍ പോലും ആരോഗ്യ സംഘടനയുടെ നിര്‍ദേശം ഉണ്ട്.

രോഗം സ്ഥിരീകരിച്ചത് കുരങ്ങില്‍

രോഗം സ്ഥിരീകരിച്ചത് കുരങ്ങില്‍

ജനങ്ങളെ ഭീതിയിലാഴ്ത്തിയ സിക വൈറസ് കുരങ്ങില്‍ നിന്നാണ് സ്ഥിരീകരിച്ചത്. !964 ല്‍ ആഫ്രിക്കയിലെ കുരങ്ങിലാണ് അവസാനമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

കൊതുകു പരത്തുന്നതോ?

കൊതുകു പരത്തുന്നതോ?

എയ്ഡസ് എഗിപ്തി എന്ന കൊതുകാണ് സിക വൈറസ് പരത്തുന്നതെന്നാണ്. കൊതുക് രോഗം പരത്തുന്നുണ്ടെങ്കിലും കുരങ്ങില്‍ നിന്നാണ് ആദ്യം റിപ്പോര്‍ട്ട ചെയ്തത്.

കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം

കുരങ്ങില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം

ആഫ്രിക്കന്‍ കുരങ്ങില്‍ നിന്നും രോഗം മനുഷ്യരിലേക്ക് എത്തിയതിന്റെ കാരണം മറ്റൊന്നുമല്ല. വ്യാപകമായി വനങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ കുരങ്ങന്‍മാര്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുകയായിരുന്നു.

രോഗം പകരുന്നത്

രോഗം പകരുന്നത്

ചോരക്കായി കുരങ്ങിനെ കുത്തിയ അതേ കൊതുകു തന്നെ മനുഷ്യനെയും തേടിയെത്തിയതോടെ വൈറസും പടരാന്‍ തുങ്ങി. ആഫ്രിക്കയില്‍ നിന്നും ബ്രസിലിലേക്ക് തിരിച്ചെത്തിയ വ്യക്തികളിലൂടെ രോഗം പടര്‍ന്നു പിടിക്കാന്‍ തുടങ്ങി.

മരുന്നിനുളള നെട്ടോട്ടം

മരുന്നിനുളള നെട്ടോട്ടം

ഭീതി പരത്തുന്ന സിക വൈറസ് രോഗത്തിന്റെ മരുന്നിനായി ഡോക്ടര്‍മാരും രോഗികളും നെട്ടോട്ടം ഓടുകയാണ്. എന്നാല്‍ ഇതുവരെയും മരുന്നു കണ്ടെത്തിയിട്ടില്ല.

English summary
zika virus source from monkey in Africa report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X