സൊഹ്റാന് മംദാനിയുടെ ശമ്പളം കൂട്ടും; 16 ശതമാനം വര്‍ധിപ്പിക്കാന്‍ ന്യൂയോര്‍ക്ക് കൗണ്‍സില്‍, എത്ര കിട്ടും
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന് മംദാനിക്ക് എത്ര ശമ്പളം കിട്ടും. ഈ ചോദ്യം ഉയരുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ ശമ്പളം കൂട്ടാന്‍ ഒരുങ്ങുകയാണ് നഗരസഭാ കൗണ്‍സില്‍. മേയറുടെ ശമ്പളം കൂട്ടുന്ന നിര്‍ദേശം കൗണ്‍സില്‍ മുന്നോട്ട് വച്ചു. 16 ശതമാനം വര്‍ധനവാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
എന്നാല്‍ മംദാനി ഇതിന് പിന്തുണ നല്‍കുമോ എന്ന് വ്യക്തമല്ല. സാധാരണക്കാരുടെ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി അധികാരത്തിലെത്തിയ അദ്ദേഹം ഉയര്‍ന്ന ശമ്പളം വാങ്ങാന്‍ ഇടയില്ല എന്ന അഭിപ്രായം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. അതേസമയം, കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ന്യൂയോര്‍ക്കില്‍ ആദ്യമായി ശമ്പള വര്‍ധനവ് വരുമ്പോള്‍ മംദാനി തടഞ്ഞേക്കില്ല എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ലോകത്തിലെ പ്രധാന നഗരമാണ് ന്യൂയോര്‍ക്ക്. യുഎന്‍ ആസ്ഥാനം ഉള്‍പ്പെടെ നിലനില്‍ക്കുന്ന ഇവിടെ ലോകനേതാക്കളുടെ സംഗമ കേന്ദ്രം കൂടിയാണ്. നഗരത്തിന്റെ ഭരണാധികാരിക്ക് വലിയ പ്രധാന്യമുണ്ട്. ഫെഡറല്‍ ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് മംദാനി കഴിഞ്ഞ ദിവസം പ്രസിഡന്റ് ട്രപുമായി ചര്‍ച്ച നടത്തിയത്.
ജനുവരി ഒന്നിനാണ് മംദാനി ചുമതലയേല്‍ക്കുക. അദ്ദേഹത്തിന് സ്വാഗത സമ്മാനമായി ശമ്പളം കൂട്ടുന്ന ശുപാര്‍ശ ചെയ്തിരിക്കുകയാണ് നഗരസഭാ കൗണ്‍സില്‍. 16 ശതമാനം ശമ്പളവര്‍ധനവാണ് ശുപാര്‍ശ. മംദാനിയെ പിന്തുണയ്ക്കുന്ന അംഗങ്ങളും ശുപാര്‍ശ ചെയ്തവരിലുണ്ട്. മേയറുടെ മാത്രമല്ല, അംഗങ്ങളുടെ ശമ്പളവും ഇതോടൊപ്പം വര്‍ധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ മംദാനി സ്വീകരിക്കുന്ന നിലപാട് ശ്രദ്ധിക്കപ്പെടും.
മംദാനിയുടെ ശമ്പളം
മംദാനിക്കും മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ക്കുമാണ് 16 ശതമാനം ശമ്പള വര്‍ധനവ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 32 അംഗങ്ങളുടെ പിന്തുണയോടെയാണ് ബില്ല് അവതരിപ്പിക്കുക. മംദാനിയെ പിന്തുണയ്ക്കുന്ന ക്രിസ്റ്റല്‍ ഹഡ്സണ്‍, ലിങ്കണ് റെസ്റ്റലര്‍ എന്നിവരെല്ലാം ബില്ലിന് അനുകൂലമായി രംഗത്തുവന്നു. അംഗങ്ങളുടെ ശമ്പളം നിലവില്‍ 148000 ഡോളറാണ്. ഇത് 172000 ഡോളറാക്കി ഉയര്‍ത്താനാണ് ശുപാര്‍ശ.
മേയറുടെ വാര്‍ഷിക ശമ്പളം നിലവില്‍ 258000 ഡോളറാണ്. ഇത് 300000 ഡോളറാക്കി ഉയര്‍ത്താനാണ് ശുപാര്‍ശ. ഇക്കാര്യം അംഗീകരിച്ചാല്‍ മംദാനിക്ക് മൂന്ന് ലക്ഷം ഡോളറാകും ശമ്പളം. മംദാനിക്ക് പുറമെ, പബ്ലിക് അഡ്വക്കേറ്റ്, കംപ്ട്രോളര്‍ എന്നിവരുടെ ശമ്പളവും വര്‍ധിക്കും. പത്ത് വര്‍ഷം മുമ്പാണ് ഒടുവില്‍ ശമ്പളം കൂട്ടിയത്. അതുകൊണ്ടുതന്നെ മംദാനി എതിര്‍ക്കില്ലെന്നാണ് കരുതുന്നത്.
ശമ്പള വര്‍ധനവ് ബില്ല് അടുത്താഴ്ച കൗണ്‍സിലില്‍ അവതരിപ്പിക്കും. അടുത്ത മാസം ഇതില്‍ ഹിയറിങ് നടക്കും. ശേഷം ജനുവരിയില്‍ ചേരുന്ന അടുത്ത സിറ്റി കൗണ്‍സിലില്‍ വോട്ട് രേഖപ്പെടുത്തും. മംദാനി അംഗീകരിച്ച് ഒപ്പുവച്ചാല്‍ നടപടികള്‍ പൂര്‍ത്തിയാകും. സൗജന്യ ബസ് സര്‍വീസ്, അമിത വാടക നിയന്ത്രണം, ശുശുപാലക കേന്ദ്രം, സര്ക്കാന് നിയന്ത്രണത്തിലുള്ള പലചരക്ക് കടകള്‍ എന്നിവയായിരുന്നു മംദാനിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications