Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂമിൽ ഇത്തവണ പണി പോയത് പ്രസിഡന്റിന് തന്നെ; പിരിച്ചുവിടൽ തുടരുന്നു

1500 പേരെയാണ് ഇതുവരെ സൂമിൽ നിന്നും പിരിച്ചുവിട്ടത്

 xzoom-1678081372-jpg-pagespeed-ic-jddco

ദില്ലി; വീഡിയോ കോൺഫറൻസിംഗ് ആപ്പായ സൂമിൽ പിരിച്ചുവിടൽ തുടരുന്നു. ഏറ്റവും ഒടുവിലായി പ്രസിന്റ് ഗ്രെഗ് ടോബംബിനെയാണ്. കാരണം വ്യക്തമാക്കാതെയാണ് പിരിച്ചുവിടൽ എന്നാണ് ബിബസി റിപ്പോർട്ടിൽ പറയുന്നത്.

ഗൂഗിൾ, എസ്എപി എന്നിവയുൾപ്പെടെ നിരവധി കമ്പനികളുമായി പ്രവർത്തിച്ചതിന് ശേഷം കഴിഞ്ഞ വർഷം ജൂണിലാണ് ഗ്രെഗ് സൂമിന്റെ ഭാഗമായത്.സൂമിൽ ചേരുന്നതിന് മുമ്പ്, സ്റ്റോറേജ് ടെക്നോളജി ഡെവലപ്പർ പ്യുവർ സ്റ്റോറേജിൽ ബോർഡ് അംഗമായിരുന്നു. അതിനുമുമ്പ്, ഒരു വർഷത്തിലധികം ഗൂഗിൾ വർക്ക് സ്പെയിസിൽൽ സെയിൽസ് വൈസ് പ്രസിഡന്റായിരുന്നു.

സൂമിന്റെ കൂട്ടപിരിച്ചുവിടൽ നടപടിയിൽ ഏകദേശം 15 ശതമാനത്തോളം തൊഴിലാളികൾക്കാണ് ജോലി നഷ്ടമായത്. കമ്പനിയുടെ വീഡിയോ കോൺഫറൻസിംഗ് സേവനങ്ങൾക്കായുള്ള ഡിമാന്റ് കുറഞ്ഞ സാഹചര്യത്തിലാണ് പിരിച്ചുവിടൽ. ജീവനക്കാരുടെ ശമ്പളവും കമ്പനി വെട്ടിക്കുറച്ചിരുന്നു.പിരിച്ചുവിടലിലേക്ക് നയിച്ച പിഴവുകൾക്ക് താൻ ഉത്തരവാദിയാണെന്നും വരുന്ന സാമ്പത്തിക വർഷത്തേക്ക് തന്റെ ശമ്പളത്തിൽ 98 ശതമാനം കുറവ് വരുത്തുമെന്നും കോർപ്പറേറ്റ് ബോണസ് ഉപേക്ഷിക്കുമെന്നും സൂം സിഇഒ എറിക് യുവാൻ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+