ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി ടുൻസിക്ക് മിസ് യൂണിവേഴ്സ് കിരീടം; കൈയ്യടി നേടിയ ഉത്തരം ഇതാണ്
മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി ടുൻസി. ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയാണ് 26കാരിയായ സോസിബിനി ടുൻസി. സ്ത്രീകളുടെ അവകാശങ്ങൾക്കായി സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സോസിബിനി. ലിംഗസമത്വത്തിനായി സോഷ്യൽ മീഡിയയിലൂടെ നിരവധി ക്യാംപെയിനുകളും നടത്തിയിട്ടുണ്ട്.
മിസ് യൂണിവേഴ്സ് പ്യൂർട്ടോറിക്ക, മിസ് യൂണിവേഴ്സ് മെക്സിക്കോ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇന്ത്യയുടെ വർതിക സിംഗ് ആദ്യ പത്തിൽ പോലും ഇടം പിടിച്ചില്ല. ജോർജിയയിൽ വെച്ചായിരുന്നു മിസ് യൂണിവേഴ്സ് മത്സരം നടന്നത്. 90 മത്സരാർത്ഥികളാണ് സുന്ദരിപ്പട്ടത്തിനായി മാറ്റുരച്ചത്.

ഏറ്റവും ഒടുവിൽ നടന്ന ചോദ്യോത്തര റൗണ്ടിലെ ഉത്തരമാണ് സോസിബിനിക്ക് കിരീടം ഉറപ്പിച്ചത്. യുവതലമുറയിലെ പെൺകുട്ടികൾക്ക് നമ്മൾ പഠിപ്പിച്ച് കൊടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നായിരുന്നു ചോദ്യം. അത് നേതൃപാടവമാണ് എന്നായിരുന്നു സോസിബിനിയുടെ മറുപടി. 'യുവതലമുറയിലെ പെൺകുട്ടികളിലും സ്ത്രീകളിലും നേതൃപാടവം കുറഞ്ഞുവരുന്നതായി കാണുന്നു. അത് നമ്മൾക്ക് ആഗ്രഹിക്കാത്തതുകൊണ്ടല്ല, മറിച്ച് സമൂഹം അങ്ങനെയായിരിക്കണം സ്ത്രീകൾ എന്ന് അടയാളപ്പെടുത്തുകയാണ്.
എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏററവും ശക്തർ സ്ത്രീകളാണ്, അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് എല്ലാ അവസരങ്ങളും നൽകണം, ആ സ്ഥലം ഉപയോഗിക്കാനാണ് പെൺകുട്ടികളെ പഠിപ്പിക്കേണ്ടത്. സമൂഹത്തിലെ സ്ഥലം ഉപയോഗിക്കുക, സ്വയം ദൃഡീകരിക്കുക എന്നതിനേക്കാൾ പ്രധാനപ്പെട്ടതായി മറ്റൊന്നും ഇല്ല എന്നായിരുന്നു സോസിബിനുയുടെ മറുപടി. നിറങ്ങ കൈയ്യടിയാണ് ഈ ഉത്തരത്തിന് ലഭിച്ചത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications