കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി ടുൻസിക്ക് മിസ് യൂണിവേഴ്സ് കിരീടം; കൈയ്യടി നേടിയ ഉത്തരം ഇതാണ്

Google Oneindia Malayalam News

മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി ടുൻസി. ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയാണ് 26കാരിയായ സോസിബിനി ടുൻസി. സ്ത്രീകളുടെ അവകാശങ്ങൾക്കായി സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സോസിബിനി. ലിംഗസമത്വത്തിനായി സോഷ്യൽ മീഡിയയിലൂടെ നിരവധി ക്യാംപെയിനുകളും നടത്തിയിട്ടുണ്ട്.

മഹാരാഷ്ട്ര ബിജെപിയില്‍ വിള്ളല്‍, നേതൃത്വത്തോട് പിണങ്ങി ഏക്‌നാഥ് ഗഡ്‌സെ, യോഗത്തിനെത്താതെ പങ്കജ മുണ്ടെമഹാരാഷ്ട്ര ബിജെപിയില്‍ വിള്ളല്‍, നേതൃത്വത്തോട് പിണങ്ങി ഏക്‌നാഥ് ഗഡ്‌സെ, യോഗത്തിനെത്താതെ പങ്കജ മുണ്ടെ

മിസ് യൂണിവേഴ്സ് പ്യൂർട്ടോറിക്ക, മിസ് യൂണിവേഴ്സ് മെക്സിക്കോ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇന്ത്യയുടെ വർതിക സിംഗ് ആദ്യ പത്തിൽ പോലും ഇടം പിടിച്ചില്ല. ജോർജിയയിൽ വെച്ചായിരുന്നു മിസ് യൂണിവേഴ്സ് മത്സരം നടന്നത്. 90 മത്സരാർത്ഥികളാണ് സുന്ദരിപ്പട്ടത്തിനായി മാറ്റുരച്ചത്.

miss unierse

ഏറ്റവും ഒടുവിൽ നടന്ന ചോദ്യോത്തര റൗണ്ടിലെ ഉത്തരമാണ് സോസിബിനിക്ക് കിരീടം ഉറപ്പിച്ചത്. യുവതലമുറയിലെ പെൺകുട്ടികൾക്ക് നമ്മൾ പഠിപ്പിച്ച് കൊടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നായിരുന്നു ചോദ്യം. അത് നേതൃപാടവമാണ് എന്നായിരുന്നു സോസിബിനിയുടെ മറുപടി. 'യുവതലമുറയിലെ പെൺകുട്ടികളിലും സ്ത്രീകളിലും നേതൃപാടവം കുറഞ്ഞുവരുന്നതായി കാണുന്നു. അത് നമ്മൾക്ക് ആഗ്രഹിക്കാത്തതുകൊണ്ടല്ല, മറിച്ച് സമൂഹം അങ്ങനെയായിരിക്കണം സ്ത്രീകൾ എന്ന് അടയാളപ്പെടുത്തുകയാണ്.

എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏററവും ശക്തർ സ്ത്രീകളാണ്, അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് എല്ലാ അവസരങ്ങളും നൽകണം, ആ സ്ഥലം ഉപയോഗിക്കാനാണ് പെൺകുട്ടികളെ പഠിപ്പിക്കേണ്ടത്. സമൂഹത്തിലെ സ്ഥലം ഉപയോഗിക്കുക, സ്വയം ദൃഡീകരിക്കുക എന്നതിനേക്കാൾ പ്രധാനപ്പെട്ടതായി മറ്റൊന്നും ഇല്ല എന്നായിരുന്നു സോസിബിനുയുടെ മറുപടി. നിറങ്ങ കൈയ്യടിയാണ് ഈ ഉത്തരത്തിന് ലഭിച്ചത്.

English summary
Zozibini Tunzi is the miss. universe 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X