മകളുടെ ആദ്യ ചുവടിൻറെ 360 ഡിഗ്രി വീഡിയോയുമായി സുക്കര്‍ബർഗ്
മകളുടെ ആദ്യ ചുവട് വയ്പ്പിൻറെ വീഡിയോ പങ്കുവച്ച് മാർക്ക് സുക്കർബർഗ്. ഒപ്പം മനോഹരമായ വീടിൻറെ ദൃശ്യങ്ങളും
കാലിഫോര്‍ണിയ: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മകള്‍ ഒരു വയസ്സുകാരി മാക്‌സ് നടന്ന് തുടങ്ങി. ഏതൊരു അച്ഛനെയും പോലെ സന്തോഷത്തിലാണ് സുക്കര്‍ബര്‍ഗ്ഗും. മനോഹരമായ ഒരു വീഡിയോയ്ക്ക് ഒപ്പമാണ് സുക്കര്‍ബര്‍ഗ് തന്റെ സന്തോഷം പങ്കുവച്ചത്.

അച്ഛന്റെ അടുത്തേക്ക് നടന്ന് അടുക്കുന്ന മാക്‌സിന്റെ 360 ഡിഗ്രി വീഡിയോ സുക്കർബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ഒപ്പം ഒരു കുറിപ്പും.''ഞാന്‍ ആദ്യ ചുവട് വച്ചപ്പോള്‍ അമ്മ അത് ഡയറിയില്‍ കുറിച്ചു, ചേച്ചിയുടെ കുഞ്ഞിന്റെ ആദ്യ ചുവട് അവള്‍ ഫോട്ടോയെടുത്തു . മാക്‌സ് നടന്ന് തുടങ്ങുമ്പോള്‍ ഞാന്‍ അത് 360 ഡിഗ്രി വീഡിയോയില്‍ എടുത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നു''.
കാലിഫോര്‍ണിയയില്‍ സുക്കര്‍ബര്‍ഗും ഭാര്യ പ്രസില ചാനും താമസിക്കുന്ന വീടിന്റെ ഉള്‍വശവും വളര്‍ത്തുനായ ബീസ്റ്റും വീഡിയോയില്‍ ഉണ്ട്. പതിനാറാം തിയ്യതി പോസ്റ്റ് ചെയ്ത വീഡിയോ ഇത് വരെ ഇരുപത്തി ആറായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.
2015 ഡിസംബര്‍ ഒന്നിനാണ് മാര്‍ക്ക് സുക്കർബര്‍ഗിനും ഭാര്യ പ്രസില ചാനിനും കുഞ്ഞ് ജനിച്ചത്. അന്ന് ഫേസ്ബുക്കില്‍ മകള്‍ക്കായി സുക്കർബര്‍ഗ് എഴുതിയ കത്ത് നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. കുട്ടികള്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചാന്‍ സുക്കർബര്‍ഗ് ഇനീഷ്യേറ്റീവ് എന്ന പേരില്‍
ജീവകാരുണ്യ സംഘടനയ്ക്ക് തുടക്കമിടുകയും ചെയ്തിരുന്നു. ഫേസ്ബുക്കിന്‌റെ 99 ശതമാനം ഷെയറുകളും മാറ്റി വച്ചിരിക്കുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായാണ്.












Click it and Unblock the Notifications