കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിനെ ഭയം? ഖുറാന്‍ വിതരണം ചെയ്യുന്നത് നിരോധിക്കാന്‍ സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശം...

യൂറോപ്പില്‍ 25 മില്യണ്‍ ഖുറാനുകള്‍ വിതരണം ചെയ്യുന്ന എന്ന ലക്ഷ്യത്തോടെ, ജര്‍മ്മനിയിലെ ട്രൂ റിലീജിയണ്‍ ഗ്രൂപ്പ് 2011ല്‍ ആരംഭിച്ചതാണ് 'ദി റീഡ്' ക്യാമ്പയിന്‍.

Google Oneindia Malayalam News

സൂറിച്ച്: 'റീഡ്' ക്യാമ്പയിന്റെ ഭാഗമായി ഇസ്ലാമിക സംഘടനകള്‍ പൊതുസ്ഥലങ്ങളില്‍ ഖുറാന്‍ വിതരണം ചെയ്യുന്നത് നിരോധിക്കാന്‍ സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശം. സൂറിച്ച് സുരക്ഷാ വിഭാഗമാണ് ഇതുസംബന്ധിച്ച് സ്വിസ് ഫെഡറല്‍ ഗവണ്‍മെന്റിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ വെച്ച് ഖുറാന്‍ വിതരണം ചെയ്യുന്നതും മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തണമെന്നാണ് സുരക്ഷാ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.

യൂറോപ്പില്‍ 25 മില്യണ്‍ ഖുറാനുകള്‍ വിതരണം ചെയ്യുന്ന എന്ന ലക്ഷ്യത്തോടെ, ജര്‍മ്മനിയിലെ ട്രൂ റിലീജിയണ്‍ ഗ്രൂപ്പ് 2011ല്‍ ആരംഭിച്ചതാണ് 'ദി റീഡ്' ക്യാമ്പയിന്‍. എന്നാല്‍ യുവാക്കളെ മതപരിവര്‍ത്തനത്തിനും, മതപ്രചാരണം എന്ന മറവില്‍ തീവ്രവാദ ആശങ്ങളെ പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ച് കഴിഞ്ഞ നവംബറില്‍ ഈ സംഘടനയ്ക്ക് ജര്‍മ്മനിയില്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.

25 മില്യണ്‍ ഖുറാന്‍....

25 മില്യണ്‍ ഖുറാന്‍....

യൂറോപ്പിലാകെ 25 മില്യണ്‍ ഖുറാന്‍ വിതരണം ചെയ്യുന്ന എന്ന ലക്ഷ്യത്തോടെ ജര്‍മ്മനിയിലെ ട്രൂ റിലീജിയണ്‍ ഗ്രൂപ്പ് 2011 മുതലാണ് റീഡ് ക്യാമ്പയിന്‍ ആരംഭിച്ചത്. ഇസ്ലാമിക ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനും, ഇസ്ലാമിനെ പഠിക്കാന്‍ ഖുറാന്‍ നല്‍കുകയുമായിരുന്നു ക്യാമ്പയിന്റെ ഉദ്ദേശ്യം.

നിരോധിക്കണമെന്ന്...

നിരോധിക്കണമെന്ന്...

എന്നാല്‍ പൊതുസ്ഥലങ്ങളില്‍ ഖുറാന്‍ വിതരണം ചെയ്യുന്നത് നിരോധിക്കണമെന്നാണ് സൂറിച്ച് സുരക്ഷാ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ മതസ്വാതന്ത്ര്യത്തിന് എതിരല്ലെന്നും, എന്നാല്‍ ക്യാമ്പയിന്റെ മറവില്‍ തീവ്രവാദ ആശയങ്ങളും യുവാക്കളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാമ്പയിന് നിരോധനം ഏര്‍പ്പെടുത്തുന്നതിന് പിന്നിലെ കാരണമെന്നാണ് സുരക്ഷ വിഭാഗത്തിന്റെ വിശദീകരണം.

പക്ഷേ, പൊതുസ്ഥലങ്ങളില്‍ വേണ്ട...

പക്ഷേ, പൊതുസ്ഥലങ്ങളില്‍ വേണ്ട...

സര്‍ക്കാര്‍ രാജ്യത്തെ പൗരന്മാരുടെ മതസ്വാതന്ത്ര്യത്തില്‍ ഇടപെടുകയല്ലെന്നും, എന്നാല്‍ ക്യാമ്പയിനിലൂടെ തീവ്രആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും, മതപ്രചാരണത്തിന് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള അനൗചിത്യവും കാരണമാണ് നിരോധനം ഏര്‍പ്പെടുത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

സംഘടനയ്ക്ക്...

സംഘടനയ്ക്ക്...

ട്രൂ റിലീജിയണ്‍ ഗ്രൂപ്പ് എന്ന സംഘടനയ്ക്ക് നേരത്തെയും വിലക്കേര്‍പ്പെടുത്തിയിരുന്നു. യുവാക്കളെ സ്വാധീനിക്കുന്ന രീതിയില്‍ തീവ്രആശയങ്ങള്‍ പ്രചരിപ്പിക്കുന്ന എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.

ഇസ്ലാം ആശയങ്ങള്‍...

ഇസ്ലാം ആശയങ്ങള്‍...

എന്നാല്‍ പൊതുസ്ഥലങ്ങളില്‍ തീവ്രആശയങ്ങള്‍ പ്രചരിപ്പിക്കുന്ന എന്ന ആരോപണം ഇസ്ലാമിക് സംഘടനകള്‍ നിഷേധിച്ചു. ഇസ്ലാമിനെക്കുറിച്ച് അറിയേണ്ടവര്‍ക്കായി പള്ളികളില്‍ വെച്ചാണ് ക്ലാസുകള്‍ നടത്തുന്നതെന്നും, തീവ്രവാദ ആശയങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും എന്ന ആരോപണം തെറ്റാണെന്നുമാണ് സംഘടനകള്‍ പറയുന്നത്.

English summary
Zurich: Quran distribution needs a ban, urges security department.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X