നസ്രിയയ്ക്ക് കല്യാണപ്രായമായോ?
ബാലതാരമെന്ന നിലയിലും ചാനല്‍ പരിപാടികളിലെ അവതാരകയെന്ന നിലയിലും മലയാളികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ സുപരിചിതയായിരുന്നു നസ്രിയ നസീം. വളരെ പെട്ടെന്നാണ് നായിക നടിയെന്ന നിലയില്‍ നസ്രിയ പേരെടുക്കുകയും മലയാളത്തിലും തമിഴകത്തും ഇഷ്ടതാരമായി മാറുകയും ചെയ്തത്. നായികയായി പലചിത്രങ്ങളിലും അഭിനയിച്ചെങ്കിലും ഇന്നും ബാലതാരമായിരുന്ന കാലത്ത് കാണിച്ചിരുന്ന വാത്സല്യം തന്നെയാണ് മലയാളി പ്രേക്ഷകര്‍ നസ്രിയയോട് കാണിയ്ക്കുന്നത്.
മലയാളികളുടെ ഹൃദയഭാജനമായ യുവതാരം ഫഹദ് ഫാസിലുമായി നസ്രിയയുടെ വിവാഹം ഉറപ്പിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോള്‍ സന്തോഷത്തിനൊപ്പം ആരാധകരുടെ ഉള്ളില്‍ അമ്പരപ്പുമുണ്ടായി. കാരണം മറ്റൊന്നുമല്ല നസ്രിയയ്ക്ക് വിവാഹപ്രായമായോയെന്ന സംശയം തന്നെ. വിവരം കേട്ടയുടന്‍ നസ്രിയയുടെ പ്രായമറിയാനായി വിക്കിപീഡിയ വീണ്ടും തിരഞ്ഞവര്‍ അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ടുപോവുകയാണ് ഉണ്ടായത്. ജനുവരി 19വരെ വിക്കിപീഡിയയില്‍ നസ്രിയ നസീമിന്റെ പ്രായം കാണിച്ചിരുന്നത് 17 വയസായിരുന്നു. ജനുവരി 20ന് നോക്കുമ്പോള്‍ അത് 19 വയസായി മാറിയിരിക്കുന്നു.

ജനുവരി 18വരെ വിക്കിപീഡിയ പ്രകാരം നസ്രിയയുടെ ജനനതീയതി 1996 ഡിസംബര്‍ 20 ആയിരുന്നു. പതിനെട്ടിന് പുലര്‍ച്ചെയോടെയാണ് വിക്കിപീഡിയയിലെ ഈ വിവരം എഡിറ്റ് ചെയ്യപ്പെട്ടത്. പുലര്‍ച്ചെ 2.07ന് വിക്കിപീഡിയയില്‍ നസ്രിയയുടെ പ്രായം അപ്‌ഡേറ്റ് ചെയ്ത് 19 ആക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന ജനനതീയതി 1994 ഡിസംബര്‍ 20 ആണ്. അതായത് രണ്ട് ദിവസം കൊണ്ട് നസ്രിയയ്ക്ക് 2 വയസ് കൂടി.
വിക്കിപീഡിയയിലെ വിവരങ്ങള്‍ പലപ്പോഴും ആധികാരികതയില്ലാത്തതാണെന്ന് വാദിക്കാമെങ്കിലും രണ്ട് ദിവസം മുമ്പുവരെയുണ്ടായിരുന്ന ജനനത്തീയതി മാറ്റി രണ്ട് വയസ് കൂട്ടുന്ന രീതിയില്‍ പുതിയത് ചേര്‍ത്തിരിക്കുന്നത് നസ്രിയയെ പ്രായപൂര്‍ത്തിയാകും മുമ്പേ വിവാഹം കഴിപ്പിച്ചുവെന്ന ആരോപണവും നിയമപ്രശ്‌നവും പ്രഥമദൃഷ്ട്യാ ഉയരാതിരിക്കാന്‍ വേണ്ടി ചെയ്തതാണെന്നകാര്യത്തില്‍ സംശയമില്ല.
വിക്കിപീഡിയ പ്രകാരം ഫഹദ് ഫാസിലിന് ഇപ്പോള്‍ 30 വയസാണ്. അങ്ങനെ നോക്കിയാല്‍ നേരത്തേ വിക്കിപീഡിയയിലുള്ള പ്രായം വച്ച് നസ്രിയ ഫഹദിനേക്കാള്‍ 13 വയസ് കൂടുതലാണ്. മാറ്റിയ തീയതി പ്രകാരം 11 വയസും. ന്യൂജനറേഷന്‍ സിനിമകളുടെയും ചിന്തകളുടെയും സ്വന്തം താരമായ ഫഹദ് ഫാസില്‍ തന്നേക്കാള്‍ 13 വയസ് കുറവുള്ളൊരു പെണ്‍കുട്ടിയെ ജീവിതസഖിയാക്കാനും മാത്രം പഴഞ്ചനാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നുകഴിഞ്ഞു. ഇക്കാര്യങ്ങള്‍ക്കെല്ലാം ഇനി ഫഹദും നസ്രിയയും എന്ത് വിശദീകരണമാണ് നല്‍കാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications