കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമിക ആദര്‍ശത്തെ വികലമായി ചിത്രീകരിക്കരുതെന്ന് സമസ്ത ജനറല്‍സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം : ഇന്ത്യയുടെ പാരമ്പര്യം സാഹോദര്യവും സമാധാനവുമാണെന്നും രാജ്യത്തിന്റെ സുരക്ഷക്കും പൗരന്‍മാര്‍ക്കിടയിലെ സൗഹാര്‍ദ്ദം നിലനിര്‍ത്താനുമുള്ള പ്രയത്നങ്ങളില്‍ പങ്കാളികളാവണമെന്നും സമസ്ത ജനറല്‍സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര്‍.മതത്തിന്റെ അന്തസത്ത സമാധാനമാണ്.വര്‍ഗീയതയും ഭീകരതയും മതം പ്രോല്‍സാഹിപ്പിക്കുന്നില്ല.

alikkutty


എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മറ്റി എടവണ്ണപ്പാറയില്‍ സംഘടിപ്പിച്ച മനുഷ്യജാലികയുടെ ഉദ്ഘാടനം സമസ്ത ജനറല്‍സെക്രട്ടറി പ്രൊ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിക്കുന്നു .

മനുഷ്യാവകാശങ്ങളെ മാനിക്കാനും അര്‍ഹമായ അവകാശത്തെ വകവെച്ചുകൊടുക്കാനാണ് ഇസ്്ലാമിന്റെ അധ്യാപനം. നീതിയും നന്‍മയും സഹിഷ്ണുതയും വിഭാവനം ചെയ്ത ഇസ്്ലാമിക ആദര്‍ശത്തെ വികലമായി ചിത്രീകരിച്ചുകൂടാ. മതേതരരാജ്യമായ ഇന്ത്യയില്‍ വ്യത്യസ്ത മത,ഭാഷാ,സംസ്‌കാരമുള്ളവര്‍ അധിവസിക്കുന്നുണ്ട്. അവര്‍ക്കിടയില്‍ വേര്‍തിരിവില്ലാത്ത വിധം സാമൂഹ്യനീതിയോടെ പെരുമാറാന്‍ ഭരണാധികാരികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മറ്റി എടവണ്ണപ്പാറയില്‍ സംഘടിപ്പിച്ച മനുഷ്യജാലിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആലിക്കുട്ടി മുസ്ലിയാര്‍.

സയ്യിദ് ബി.എസ്.കെ.തങ്ങള്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍സെക്രട്ടറി ഷഹീര്‍ അന്‍വരി പുറങ്ങ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സംസ്ഥാന വൈ.പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി.സൗഹൃദ പ്രതിനിധികളായി ഫാദര്‍ മാത്യൂസ് വത്തിയാനിക്കല്‍ ,സ്വാമി മനുജിത്ത് ജ്ഞാന തപസ്വി പങ്കെടുത്തു.ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി,ടി.വി.ഇബ്റാഹീം എം.എല്‍.എ ആശംസകളര്‍പ്പിച്ചു.റിയാസ് മുക്കോളി (യൂത്ത്കോണ്‍ഗ്രസ്,കെ.ടി.അഷ്റഫ് (യൂത്ത് ലീഗ്),അപ്പുട്ടി മാസ്റ്റര്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി),സയ്യിദ് ഒ.എം.എസ്.തങ്ങള്‍ ,സയ്യിദ് മാനുതങ്ങള്‍ വെള്ളൂര്‍കെ.എ.റഹ്മാന്‍ ഫൈസി കാവനൂര്‍,ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി,കെ.എസ്.ഇബ്റാഹീം മുസ്ലിയാര്‍,റഫീഖ് അഹമ്മദ് തിരൂര്‍,അഡ്വ.എം.വീരാന്‍കുട്ടി,എം.പി.കടുങ്ങല്ലൂര്‍,ഹസന്‍ സഖാഫി പൂക്കോട്ടൂര്‍,ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി,,സലീം എടക്കര,സി.എം.കുട്ടി സഖാഫി ,ഇബ്റാഹീം ഫൈസി ഉഗ്രപുരം തുടങ്ങിയവര്‍ പങ്കെടുത്തു.അബദുല്‍ ശുക്കൂര്‍ സ്വാഗതവും അബ്ദുസ്സമദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.മാസ്റ്റര്‍ മുര്‍ശിദും സംഘവും ദേശീയോദ്ഗ്രഥന ഗാനം ആലപിച്ചു.

റാലിക്ക് ജില്ലാ സെക്രട്രിയേറ്റ് അംഗങ്ങളായ സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ ഷഹീര്‍ അന്‍വരി പുറങ്ങ്,ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം,ഷമീര്‍ ഫൈസി ഒടമല,യു.കെ.എം.ബഷീര്‍ മൗലവി,ഉമര്‍ ദാരിമി പുളിയക്കോട്,ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍,ഫാറൂഖ് ഫൈസി മണിമൂളി,ഷമീര്‍ ഫൈസി പുത്തനങ്ങാടി,ജാഫര്‍ ഫൈസി പഴമള്ളൂര്‍ ,ടി.പി നൂറുദ്ധീന്‍ യമാനി,സൈനുല്‍ ആബിദ് കരുവാരക്കുണ്ട്,മുഹമ്മദ് ഫൈസി പാതാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.തുടര്‍ന്നു ് നടന്ന ആദര്‍ശ സമ്മേളനം സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.മമ്മു ദാരിമി വാവൂര്‍ അധ്യക്ഷനായി.അബദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,അലവി ദാരിമി കുഴിമണ്ണ,നാസറുദ്ധീന്‍ ദാരിമി ചീക്കോട്,ഉമര്‍ ദര്‍സി തച്ചണ്ണ,കണ്ണിയത് കുഞ്ഞിമോന്‍ മുസ്ലിയാര്‍, സലാം മുസ്ലിയാര്‍ വാവൂര്‍,മന്‍സൂര്‍ മാസ്റ്റര്‍ വിരിപ്പാടം,യൂനുസ് ഫൈസി വെട്ടുപാറ,അഹമ്മദലി മപ്രം സംസാരിച്ചു.

English summary
Islamic ideology should not treat as bad says samastha general secratary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X