അള്ളാഹുവിനു വേണ്ടിയുള്ള പോരാട്ടം തീവ്രവാദമാണെങ്കില്‍ ഞാന്‍ തീവ്രവാദി: ഐസിസിലെ മലയാളിഭാര്യയ്ക്കയച്ചു
കൊച്ചി: കാണാതായ 21 മലയാളികള്‍ ഐസിസില്‍ ചേര്ന്നോന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തന്റെ തലയ്ക്കുമുകളില്‍ യുദ്ധവിമാനം വട്ടമിട്ടു പറക്കുന്നുണ്ടെന്ന് കാസര്‍കോടുനിന്നും കാണാതായ ഹഫീസുദ്ദീന്‍ ഭാര്യയ്ക്ക് സന്ദേശമയച്ചിരുന്നതായി എന്‍ഐഎ ആണ് വ്യക്തമാക്കുന്നത്. ജൂണ്‍ 8ന് ആയിരുന്നു വാട്സ്ആപ് സന്ദേശം.
നരകത്തില്‍ നിന്നും രക്ഷപ്പെട്ടെന്നും ഇപ്പോള്‍ സ്വര്‍ഗത്തിലെത്തിയെന്നും നേരത്തെ ഭാര്യയ്ക്ക് സന്ദേശമയച്ചതും ഹഫീസുദ്ദീന്‍ ആയിരുന്നു. ഇസ്ലാമിന്റെ എല്ലാ വിശ്വാസത്തോടും ജീവിക്കുന്ന പ്രദേശത്താണ് താന്‍ എത്തിച്ചേര്‍ന്നത്. മാതാപിതാക്കളെയും കൂട്ടി ഇവിടെ എത്തണമെന്നും ഹഫീസുദ്ദിന്റെ സന്ദേശത്തിലുണ്ടായിരുന്നു.

പടന്ന സ്വദേശിയാണ് ഹഫീസുദ്ദീന്‍. ദുബായില്‍ ബിസിനസ് നടത്തുന്നയാളുടെ മകനായി ഹഫീസുദ്ദീന്‍ നാട്ടില്‍ മികച്ച സുഖ സൗകര്യങ്ങളില്‍ ജീവിക്കുന്നയാളാണ്. കടുത്ത മതവിശ്വാസിയായിരുന്ന ഇയാള്‍ കാണാതായ മറ്റുള്ളവര്‍ക്കൊപ്പം ക്ലാസുകളില്‍ പങ്കെടുക്കുകയും മറ്റും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.
കാണാതായ മറ്റൊരാള്‍ മര്വാന് ബക്കര്‍ ഇസ്മായില്‍ സഹോദരന് അയച്ച സന്ദേശത്തില്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ എത്തിയതായി വ്യക്തമാക്കുന്നുണ്ട്. മുസ്ലീം വിശ്വാസികള്‍ക്കുവേണ്ടി പോരാടുകയാണെന്നാണ് ഇയാള്‍ അയച്ച സന്ദേശത്തിലുള്ളത്. മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ടെക്കിയാണ് ഇയാളുടെ സഹോദരന്. മുസ്ലീങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ഇന്ത്യയിലേക്ക് മടങ്ങിവരുമെന്നും മര്‍വാന്റെ സന്ദേശത്തിലുണ്ട്. കാണാതായവരെക്കുറിച്ച് ഇപ്പോള്‍ എന്‍ഐഎ വിശദമായി അന്വേഷിച്ചുവരികയാണ്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications