കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അള്ളാഹുവിനു വേണ്ടിയുള്ള പോരാട്ടം തീവ്രവാദമാണെങ്കില്‍ ഞാന്‍ തീവ്രവാദി: ഐസിസിലെ മലയാളിഭാര്യയ്ക്കയച്ചു

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: കാണാതായ 21 മലയാളികള്‍ ഐസിസില്‍ ചേര്‍ന്നോന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തന്റെ തലയ്ക്കുമുകളില്‍ യുദ്ധവിമാനം വട്ടമിട്ടു പറക്കുന്നുണ്ടെന്ന് കാസര്‍കോടുനിന്നും കാണാതായ ഹഫീസുദ്ദീന്‍ ഭാര്യയ്ക്ക് സന്ദേശമയച്ചിരുന്നതായി എന്‍ഐഎ ആണ് വ്യക്തമാക്കുന്നത്. ജൂണ്‍ 8ന് ആയിരുന്നു വാട്‌സ്ആപ് സന്ദേശം.

നരകത്തില്‍ നിന്നും രക്ഷപ്പെട്ടെന്നും ഇപ്പോള്‍ സ്വര്‍ഗത്തിലെത്തിയെന്നും നേരത്തെ ഭാര്യയ്ക്ക് സന്ദേശമയച്ചതും ഹഫീസുദ്ദീന്‍ ആയിരുന്നു. ഇസ്ലാമിന്റെ എല്ലാ വിശ്വാസത്തോടും ജീവിക്കുന്ന പ്രദേശത്താണ് താന്‍ എത്തിച്ചേര്‍ന്നത്. മാതാപിതാക്കളെയും കൂട്ടി ഇവിടെ എത്തണമെന്നും ഹഫീസുദ്ദിന്റെ സന്ദേശത്തിലുണ്ടായിരുന്നു.

 isis-image

പടന്ന സ്വദേശിയാണ് ഹഫീസുദ്ദീന്‍. ദുബായില്‍ ബിസിനസ് നടത്തുന്നയാളുടെ മകനായി ഹഫീസുദ്ദീന്‍ നാട്ടില്‍ മികച്ച സുഖ സൗകര്യങ്ങളില്‍ ജീവിക്കുന്നയാളാണ്. കടുത്ത മതവിശ്വാസിയായിരുന്ന ഇയാള്‍ കാണാതായ മറ്റുള്ളവര്‍ക്കൊപ്പം ക്ലാസുകളില്‍ പങ്കെടുക്കുകയും മറ്റും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.

കാണാതായ മറ്റൊരാള്‍ മര്‍വാന്‍ ബക്കര്‍ ഇസ്മായില്‍ സഹോദരന് അയച്ച സന്ദേശത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ എത്തിയതായി വ്യക്തമാക്കുന്നുണ്ട്. മുസ്ലീം വിശ്വാസികള്‍ക്കുവേണ്ടി പോരാടുകയാണെന്നാണ് ഇയാള്‍ അയച്ച സന്ദേശത്തിലുള്ളത്. മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ടെക്കിയാണ് ഇയാളുടെ സഹോദരന്‍. മുസ്ലീങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ഇന്ത്യയിലേക്ക് മടങ്ങിവരുമെന്നും മര്‍വാന്റെ സന്ദേശത്തിലുണ്ട്. കാണാതായവരെക്കുറിച്ച് ഇപ്പോള്‍ എന്‍ഐഎ വിശദമായി അന്വേഷിച്ചുവരികയാണ്.

English summary
Aeroplanes circling over me: Alleged Islamic State sympathiser messaged wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X