വണ്‍ഇന്ത്യയിലേക്ക് ഓഡിയോ വിഷ്വല്‍ മീഡിയ 'പ്രൊഡക്ഷന്‍ ഹെഡ്ഡി'നെ ആവശ്യമുണ്ട്
തിരുവനന്തപുരം: ഇന്ത്യയിലെ ബഹുഭാഷാ ഓണ്‍ലൈന്‍ പോര്‍ട്ടലായ വണ്‍ ഇന്ത്യയിലേക്ക് ഓഡിയോ-വിഷ്വല്‍ മീഡിയ പ്രൊഡക്ഷന്‍ ഹെഡ്ഡിനെ ആവശ്യമുണ്ട്. റേഡിയോ, ടിവി, ഓണ്‍ലൈന്‍ വാര്‍ത്താ മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിഷ്വല്‍ മീഡിയ, കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും 5 മുതല്‍ 7 വര്‍ഷത്തെ അനുഭവജ്ഞാനവുമാണ് യോഗ്യത.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക

ചുമതലകള്‍
1. ഓഡിയോ വിഷ്വല്‍ പ്രൊഫഷണലുകളെ കണ്ടെത്തി മികച്ച ടീമിനെ സൃഷ്ടിയ്ക്കണം.
2. ഓണ്‍ലൈന്‍ മേഖലയെക്കുറിച്ച് നല്ല അറിവുണ്ടായിരിക്കണം.
3. സ്റ്റോറികള്‍ മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനുള്ള കഴിവുണ്ടായികണം.
4. ഓണ്‍ലൈന്‍ മാധ്യമത്തിന് അനുയോജ്യമായ രീതിയില്‍ ഓഡിയോ വിഷ്വല്‍ വാര്‍ത്തകള്‍ സൃഷ്ടിയ്ക്കണം
5. പ്രേക്ഷകരെ ആകര്‍ഷിക്കാനും കമ്പനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും കഴിയണം
6. സമകാലീന സംഭവങ്ങളെക്കുറിച്ചുള്ള നല്ല അറിവ് ഉണ്ടായിരിക്കണം. അത് സ്റ്റോറിയില്‍ ഉള്‍ക്കൊള്ളിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം
7. മികച്ച ആശയവിനിമയ ശേഷി ഉള്ളവരായിരിക്കണം, എഴുത്തിലും സംസാരത്തിലും അത് പ്രകടമാക്കുകയും വേണം.
8. ഉച്ചാരണവും വ്യാകരണവും മികച്ചതായിരിക്കണം അക്ഷരത്തെറ്റുകള്‍ ഉണ്ടാകരുത്.
9. സ്‌ക്രിപ്റ്റ് റൈറ്റിങ്ങില്‍ മികവുണ്ടായിരിക്കണം അവ വിഷ്വല്‍ ഇമേജിലേക്ക് മാറ്റാനുള്ള കഴിവുണ്ടായിരിക്കണം
10. എഡിറ്റിങ്, ഓഡിയോ മിക്‌സിങ്ങ് എന്നിവയില്‍ മികവുണ്ടായിരിക്കണം












Click it and Unblock the Notifications