കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പട ഞാനേ, പുരോഹിതര്‍ക്ക് സന്തോഷമേകിയ ആ വാര്‍ത്തയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ജോയ്മാത്യു

തന്‍റെ അഭിപ്രായം ഇത്ര പെട്ടെന്ന് പോപ്പ് പരിഗണിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ജോയ് മാത്യു.

  • By Nihara
Google Oneindia Malayalam News

വിവാഹിതരായ പുരുഷന്‍മാരെയും പൗരോഹിത്യത്തിനായി പരിഗണിക്കാമെന്നുള്ള പോപ്പ് ഫ്രാന്‍സിസിന്റെ നിര്‍ദേശത്തെ സ്വാഗതം ചെയ്ത് നടന്‍ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു തന്റെ അഭിപ്രായം വ്യക്തമാക്കിയത്. തന്റെ പ്രതികരണവും മാര്‍പാപ്പയുടെ അഭിപ്രായവും ഒരേ പോലെയാണെന്നും ജോയ് മാത്യു കുറിച്ചിട്ടുണ്ട്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പീഡിപ്പിച്ച സംഭവത്തെ ജോയ്മാത്യു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പള്ളിവികാരിയെന്നുള്ളത് ജോലിയായി പരിഗണിച്ച് വിവാഹിതരായവരെ ഈ ജോലിക്ക് വെക്കണമെന്ന് ജോയ്മാത്യു അഭിപ്രായപ്പെട്ടിരുന്നു.

വിവാഹിതര്‍ക്കും പുരോഹിതനാവാം

വിവാഹിതര്‍ക്കും പുരോഹിതനാവാം

പുരോഹിതനാവാന്‍ ആളെ ലഭിക്കാത്ത സാഹചര്യത്തില്‍ വിവാഹിതരായവരെയും പുരോഹിതനാകുന്നതിന് പരിഗണിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഉള്‍നാടന്‍ മേഖലകളില്‍ പുരോഹിതവൃത്തിക്ക് ആളെ കിട്ടാത്ത സാഹചര്യത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സ്വപനത്തില്‍പ്പോലും കരുതിയില്ല

സ്വപനത്തില്‍പ്പോലും കരുതിയില്ല

തന്റെ ഇടപെടലിന് പരിഹാരമുണ്ടാവുമെന്ന് സ്വപന്ത്തില്‍പ്പോലും കരുതിയില്ലെന്ന് ജോയ്മാത്യു ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. വികാരിമാര്‍ക്ക് സന്തോഷവാര്‍ത്ത എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിച്ചിട്ടുള്ളത്.

താരം അഭിപ്രായപ്പെട്ടത് ഇങ്ങനെ

താരം അഭിപ്രായപ്പെട്ടത് ഇങ്ങനെ

പൗരോഹിത്യം ഒരു തൊഴിലായിക്കണ്ട് വിവാഹിതരായവരെയും പുരോഹിതരാവാന്‍ അനുവദിക്കണമെന്നാണ് ജോയ്മാത്യു അഭിപ്രായപ്പെട്ടത്. കൊട്ടിയൂരില്‍ നടന്ന സംഭവത്തെ മുന്‍നിര്‍ത്തിയാണ് രൂക്ഷ പ്രതികരണവുമായി താരം രംഗത്തു വന്നത്.

ക്രൈസ്തവ യാഥാസ്ഥിതികര്‍ക്കും സന്തോഷിക്കാം

ക്രൈസ്തവ യാഥാസ്ഥിതികര്‍ക്കും സന്തോഷിക്കാം

വിവാഹ ജീവിതം സ്വപ്‌നം കാണുന്ന പുരോഹിതര്‍ക്കും ക്രൈസ്തവ യാഥാസ്ഥിതികര്‍ക്കും ഈ തീരുമാനത്തില്‍ സന്തോഷിക്കാമെന്നും ജോയ്മാത്യു കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

വികാരിമാർക്ക്‌ ഒരു സന്തോഷ വാർത്ത
-----------------------------------
എന്റെ ഒരു ഇടപെടലിനു വത്തിക്കാനിൽ നിന്നും ഇത്രപെട്ടെന്ന് ഫലമുണ്ടാകും എന്നു ഞാൻ സ്വപനത്തിൽപോലും കരുതിയില്ല
ക്രുസ്ത്യൻ സഭയിലെ പുരോഹിതരുടെ
ശാരീരികവും വൈയക്തികവും ലൈംഗീകവുമായ പ്രശ്നങ്ങൾക്ക്‌
ഞാൻ മുന്നോട്ടുവെച്ച മൂന്നു നിർദ്ദേശങ്ങളിൽ
രണ്ടാമത്തേതായിരുന്നു, "പൗരോഹിത്യം
ഒരു മാന്യമായ തൊഴിലായിക്കണ്ട്‌ വിവാഹം കഴിച്ച്‌ കുടുംബമായി ജീവിക്കാൻ അനുവദിക്കുക" എന്നത്‌-
ഈ നിർദ്ദേശം നമ്മുടെ ആരാദ്ധ്യനും പുരോഗമനവാദിയുമായ
നമ്മുടെ സാക്ഷാൽ പോപ്പ്‌ തന്നെ
പരിഗണിക്കുന്നതായി
ബി ബി സി പോലും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌-
ഫേസ്‌ ബുക്കിലൂടെ എന്റെ അഭിപ്രായത്തെ അടിസ്‌ഥാനമാക്കി ഈ സംവാദത്തിൽ പങ്കെടുത്ത എല്ലാവർക്കും ഇതിൽ
സന്തോഷിക്കാം,എന്നെ വിമർശിച്ച
ക്രൈസ്തവ യാഥാസ്ഥികന്മാർക്കും.
കൂടാതെ
വിവാഹ ജീവിതം സ്വപ്നം കാണുന്ന പുരോഹിതർക്ക്‌ പ്രത്യേകിച്ചും-
എന്നാലും എന്റെ ഫേസ്‌ ബുക്ക്‌ പോസ്റ്റിനു ഇത്രയും കഴിവുണ്ടെന്ന് ഞാനിപ്പോഴാണറിയുന്നത്‌
അബട ഞാനേ 😂

English summary
Joy Mathew's facebook post about pope's comments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X