മൻസൂറിൻ്റെ കൊലപാതകം: സിപിഎം തിരിച്ചടി നേരിടേണ്ടി വരുമെന്ന് കെ സുധാകരൻ എംപി
കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ്റെ കൊലപാതകം ആസൂത്രിതമെന്ന് യുഡിഎഫ് കണ്ണൂർ ജില്ലാ നേതൃത്വം. മൻസൂറിൻ്റെ കൊലപാതകത്തിനു പിന്നിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പനോളി വത്സനും സംഘവുമാണെന്ന് കെ.സുധാകരൻ എം പി ആരോപിച്ചു. മൻസുർ വധത്തിൽ പ്രതിഷേധിച്ച് കണ്ണുരിൽ യു.ഡി.എഫ് നടത്തിയ പ്രതിഷേധ സത്യാഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എസ്എല്സി, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
നേരത്തെ കുത്തുപറമ്പ് മേഖലയിൽ വിവിധ അക്രമ കേസുകൾ നടത്തിയ സംഘമാണ് പനോളി വത്സ ൻ്റെത്.അതുകൊണ്ടുതന്നെ ഇത്തവണ കുത്തുപറമ്പ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൻ്റെ ചുമതലയുണ്ടായിരുന്ന പനോളി വത്സൻ പരാജയഭീതി കൊണ്ടാണ് അക്രമവും കൊലപാതകവും അഴിച്ചുവിട്ടതെന്ന് കെ.സുധാകരൻ പറഞ്ഞു.
സിപിഎം ഇനിയും അക്രമം തുടർന്നാൽ യുഡിഎഫ് ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് സുധാകരൻ പറഞ്ഞു. അരിയിൽ ഷുക്കൂർ. എടയന്നുർ ശുഹൈബ് തുടങ്ങി യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ച എത്രയെത്ര യുവാക്കളെ ഇവർ കൊന്നും തള്ളിയെന്നും നേരത്തെ കൊലപാതക രാഷ്ട്രീയത്തിനുണ്ടായ തിരിച്ചടി സി.പി.എം ഓർക്കണമെന്നും സുധാകരൻ പറഞ്ഞു.
കണ്ണുർ ജില്ലയിൽ സിപിഎം കൊലപാതക രാഷ്ട്രീയത്തിന് വീണ്ടും തുടക്കം കുറിച്ചത് വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ ആർക്കു വേണമെങ്കിലും വോട്ടു ചെയ്യാമെന്ന എം.വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനയെ തുടർന്നാണ്.ഗോവിന്ദൻ മാഷെ ആരാണ് മാഷാക്കിയതെന്ന് അറിയില്ല ' അദ്ദേഹം ഡ്രിൽ മാസ്റ്ററാണെന്നാണ് കേട്ടിട്ടുള്ളത്. എന്തു തന്നെയായാലും പരസ്യമായി നിയമ ലംഘനം നടത്താൻ ആഹ്വാനം ചെയ്ത ഗോവിന്ദൻ മാസ്റ്റർക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കണ്ണുർ കലക്ടറേറ്റിന് മുൻപിൽ ഒരു മണിക്കൂർ നീണ്ട സമരത്തിൽ യുഡിഎഫ് ചെയർമാൻ പിടി മാത്യു അധ്യക്ഷനായി. കെഎം ഷാജി എംഎൽ എ ഡിസിസി പ്രസിഡൻ്റ് സതീശൻ പാച്ചേനി, വി.കെ അബ്ദുൾ ഖാദർ മൗലവി, വിഎ നാരായണൻ, അബ്ദുൽ കരീംചേലേരി എന്നിവർ പങ്കെടുത്തു. ഇതിനിടെ അൻവർ കൊലപാതക കേസിലെ പ്രതികളെ പിടികൂടാൻ പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകമെന്നാണ് കേസ് പ്രാഥമികമായി അന്വേഷിച്ചപ്പോൾ മനസിലായത്. എന്നാൽ കുടുതൽ വിവരങ്ങൾ ലഭിക്കാൻ 24 മണിക്കുർ കഴിയണമെന്നും കമ്മിഷണർ പറഞ്ഞു. കൊലപാതകത്തിൽ ഗൂഡാലോചനയുണ്ടോയെന്ന വിഷയത്തിൽ കൂടുതൽ അന്വേഷണം വേണം. എന്നാൽ കേസിലെ പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നും പത്തുപേരെ കൂടി ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു കേസിൽ ഗുഡാലോചനയണ്ടോയെന്ന കാര്യം കൂടുതൽ അന്വേഷിച്ചാൽ മാത്രമേ പറയാൻ കഴിയുകയുള്ളുവെന്ന് ആർ.ഇളങ്കോ പറഞ്ഞു.
ഇതിനിടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യുന്ന നടപടിയിൽ നിന്നും പാനൂർ സി.ഐയെ മാറ്റി ധർമ്മടം സി ഐ യെ ചുമതലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി മുസ്ലിം ലീഗും യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ,മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.സുധാകരൻ എം.പി ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി, യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു, സാജീവ് മാറോളി, വി.എ നാരായണൻ തുടങ്ങിയവർ മൻസൂറിൻ്റെ വീട് സന്ദർശിച്ചു.