Get Updates
Get notified of breaking news, exclusive insights, and must-see stories!

ലതികാ സുഭാഷിനോട് പാർട്ടി നീതി കാണിച്ചില്ലെന്ന് കെ സുധാകരൻ എം പി

കണ്ണൂർ: മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷലതികാ സുഭാഷിനോട് പാർട്ടി നീതി കാട്ടിയില്ലെന്ന് തുറന്നടിച്ച് കെ.സുധാകരൻ എം.പി. അവർ തല മുണ്ഡനം ചെയ്ത സംഭവം ദുഃഖകരമാണ്. ലതികയെപ്പോലെ അർഹതയുള്ള പലരെയും പാർട്ടി സ്ഥാനാർത്ഥികളാക്കിയില്ല. സ്ഥാനാർത്ഥി നിർണയത്തിൽ മുൻ കാലങ്ങളിൽ പുലർത്തിയ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്ന് സുധാകരൻ പറഞ്ഞു.

ലതികാ സുഭാഷ് ഏറ്റുമാനൂർ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് തല മുണ്ഡനം ചെയ്ത വിവരം താൻ ചാനലുകളിലൂടെയാണ് അറിയുന്നത്. ഉടൻ അവരെ ഫോണിൽ വിളിച്ചു സംസാരിച്ചുവെന്നും സുധാകരൻ പറഞ്ഞു. എന്തു തന്നെയായാലും കോൺഗ്രസിലെ പ്രശ്നങ്ങൾ രണ്ടു ദിവസം കൊണ്ട് പരിഹരിക്കും. സ്ഥാനാർത്ഥി നിർണയത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് കെ.പി.സി.സി യുടെ ഉത്തരവാദിത്വമാണ്. ന്നേതാക്കൾ അതു നിർവഹിക്കുമെന്നാണ് വിശ്വാസമെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് എതിരാളിയായി ധർമ്മടത്ത് മത്സരിക്കുന്നില്ലെന്ന് സുധാകരൻ അസന്നിഗ്ദ്ധമായി വ്യക്തമാക്കി

lathikasubhash-16

ധർമ്മടത്ത് നടക്കുന്നത് തെര ഞ്ഞെടുപ്പാണെന്നും ഗുസ്തി മത്സരമല്ലെന്നും കെ.സുധാകരൻ എം.പി പറഞ്ഞു യു.ഡി.എഫ് കണ്ണൂർ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ സുധാകരൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുമെന്ന പ്രചാരണം തള്ളിക്കളഞ്ഞത്. പലർക്കും പല ആഗ്രഹങ്ങളുണ്ടാകും. എന്നാൽ അതിനൊന്നും നിന്നു കൊടുക്കാൻ എനിക്ക് കഴിയില്ല. കോൺഗ്രസിൽ കരുത്തൻമാർ ഒട്ടേറെയുണ്ട്. പാർട്ടിയിൽ മുഴുവൻ കരുത്തരാണെന്നു തന്നെ പറയാം. തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടുചെയ്താണ് വിജയിപിക്കേണ്ടത്. അവിടെ പ്രത്യേക കരുത്തിന്റെ ആവശ്യമല്ല ഗുസ്തി മത്സരമാണെങ്കിൽ കരുത്തു തെളിയിക്കാം തെരഞ്ഞെടുപ്പിൽ അതു കഴിയണമെന്നില്ലെന്നും സുധാകരൻ പറഞ്ഞു. വരുന്ന രണ്ടാഴ്ച കേരള രാഷ്ട്രീയത്തിൽ നിർണായകമാകും. തീപ്പൊരി ചിതറാൻ രണ്ടാഴ്ച്ച മതിയെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയത്തിൽ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ സീറ്റു തന്നെയാണെന്ന് ഇപ്പോഴും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. അതിൽ എതിർ അഭിപ്രായമില്ല. ഇരിക്കൂറിലെ പ്രശ്നങ്ങൾ പരിഹരികേണ്ടത് അതുണ്ടാക്കിയവരാണ്. അവരിവിടെ വരട്ടെയെന്നും സുധാകരൻ പറഞ്ഞു. ലതികാ സുഭാഷിനോട് ചെയ്തത് ശരിയായില്ലെന്നും താൻ അവരെ വിളിച്ചു സംസാരിച്ചുവെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസിലെ പ്രശ്നങ്ങൾ രണ്ടു ദിവസം കൊണ്ട് പ്രശ്നങ്ങൾ കെട്ടടങ്ങും. വളരെ ശക്തമായി കോൺഗ്രസ് മത്സര രംഗത്തേക്ക് തിരിച്ചു വരുമെന്നും സുധാകരൻ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷം കേരളം ഭരിച്ച കൊള്ളക്കാരുടെ നേതാവായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രത്തിൽ അറിയപ്പെടുകയെന്ന് സുധാകരൻ ആരോപിച്ചു.

കേരളത്തിലെന്താ ഇതിനു മുൻപ് ഇടതുപക്ഷ മുഖ്യമന്ത്രിമാർ രാജ്യം ഭരിച്ചിട്ടില്ലേ നമ്പുതിരിപ്പാട് ഭരിച്ചിരിക്കുന്നു. അച്യുതാനന്ദൻ ഭരിച്ചിരിക്കുന്നു.നായനാർ ഭരിച്ചിരിക്കുന്നു അച്യുതമേനോൻ ഭരിച്ചിരിക്കുന്നു ഞങ്ങളെ തെങ്കിലും മുഖ്യമന്ത്രിമാരെ കുറിച്ച് ഇതുപോലെ പറഞ്ഞിട്ടുണ്ടോ ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് കൊള്ളക്കാരുടെ സങ്കേതമാണ് ആ കൊള്ളക്കാരുടെ സങ്കേതത്തിലെ നേതാവാണ് പിണറായി വിജയനെന്ന് ഈ കേരളത്തിലെ ജനങ്ങൾക്കു മുൻപിൽ നിങ്ങൾക്ക് എത്ര എളുപ്പത്തിൽ പ്രചരിപ്പിക്കാം. അദ്ദേഹത്തിന്റെ ഓഫിസിനെ കുറിച്ച് അന്വേഷിക്കാനായി ഇവിടെ എത്തിയത്. അദ്ദേഹത്തിനെതിരെ എതിരെ വന്ന കേസുകൾ പോലെ ഏതു മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയാണ് ഇന്ത്യാ രാജ്യത്തിൽ വന്നിട്ടുള്ളത്.

ഒൻപത് ഏജൻസികൾ ഇവിടെ വന്നു ക്യാംപ് ചെയ്താണ് മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ സ്വർണക്കടത്തും ഡോളർ കടത്തുമെല്ലാം അന്വേഷിച്ചത്. ഏതെങ്കിലും ഒരു കേസിൽ അദ്ദേഹം സത്യം പറഞ്ഞിട്ടുണ്ടോ ? ഏറ്റവും ഒടുവിൽ അദ്ദേഹത്തിന്റെ ഓഫിസ് കേന്ദ്രികരിച്ച് തട്ടിപ്പ് നടത്തിയ സ്വപ്ന സുരേഷിനെ അറിയില്ലെന്ന് പറഞ്ഞു. എന്നാൽ എത്ര കോൺഫറൻസുകളിലാണ് മുഖ്യമന്ത്രി പങ്കെടുത്ത കോൺഫറൻസുകളിൽ സ്വപ്ന പങ്കെടുത്ത ചിത്രങ്ങൾ പുറത്തുവന്നത്. നമ്മുടെ പ്രതിപക്ഷ നേതാവ് ഉറക്കമൊഴിഞ്ഞ് രാപകൽ അധ്യാനിച്ച് പുറത്ത് കൊണ്ടുവന്ന രേഖകളെല്ലാം സത്യമാണെന്ന് ഒടുവിൽ തെളിഞ്ഞില്ലേ ?

ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേരുന്ന വിധമാണോ മുഖ്യമന്ത്രിയായപ്പോൾ പിണറായി വിജയൻ പ്രവർത്തിച്ചത്. താൻ ചെത്തുകാരന്റെ മകനാണെന്ന് പറഞ്ഞപ്പോൾ വലിയ വിവാദമായിരുന്നു. സമുഹത്തിന്റെ താഴെ തട്ടിൽ നിന്നും വന്നൊരാൾ പുലർത്തേണ്ട ലാളിത്യം മുഖ്യമന്ത്രി കാണിക്കുന്നില്ലെന്ന് പറയാനാണ് ചെത്തുകാരന്റെ മകനെന്ന് പറഞ്ഞത്. ചെത്തുകാരന്റെ മകനെ വ്യവസായിയുടെ മകനെന്ന് പറയാൻ കഴിയുമോ? അടിത്തട്ടിൽ നിന്നും ഉയർന്നു വന്ന ഒരു കമ്യുണിസ്റ്റു നേതാവിനെപ്പോലെയാണോ മുഖ്യമന്ത്രി ജീവിക്കുന്നത്. അദ്ദേഹം ഹെലികോപ്റ്ററിൽ പറയുന്നു. ഗൾഫിൻ പോയാൽ കടലിന്റെ അടിയിലുള്ള ഹോട്ടലിൽ താമസിക്കുന്നു ഇങ്ങനെ സർക്കാർ ഖജനാവ് കൊള്ളയടിക്കുകയല്ലേ ചെയ്തതെന്നും സുധാകരൻ ചോദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+