Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ് നിര്‍മ്മാണം നിലച്ചേക്കും; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്ഥലമുടമകള്‍ കോടതിയില്‍, സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ആക്ഷന്‍കമ്മിറ്റി

കല്‍പ്പറ്റ: നിരവധി പ്രതിഷേധങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 52 കോടി രൂപ വകയിരുത്തി ആരംഭിച്ച കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ് നിര്‍മ്മാണം നിലച്ചേക്കും. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടമായ ഉടമകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നിര്‍മ്മാണം പ്രതിസന്ധിയിലായിരിക്കുന്നത്.

അന്തേവാസികള്‍ക്ക് ആശ്വാസമാകും... സര്‍ക്കാര്‍ ഹോമുകളിളെല്ലാം കൂടുതല്‍ സൗകര്യങ്ങള്‍, ജില്ലയില്‍ ഒരെണ്ണം എന്ന തോതില്‍ കുട്ടികളുടെയും വൃദ്ധജനങ്ങളുടെയും പരിപാലനത്തിനുള്ള കേന്ദ്രങ്ങള്‍

സ്റ്റേറ്റ് ഹൈവേ 54ല്‍ പെട്ട ഈ റോഡ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബാണാസുര സാഗര്‍ ഡാം, കര്‍ലാട് സാഹസിക വിനോദ സഞ്ചാര കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള പ്രധാനപാതയാണ്. ദിനേന ജില്ലയിലെത്തുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികള്‍ ഈ വഴിയൂടെ വളരെ ബുദ്ധിമുട്ടിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. നിലവില്‍ റോഡിന്റെ ഭാഗമായുള്ള കലുങ്ക് നിര്‍മ്മാണം നടന്നുവരികയായിരുന്നു. ഗോവന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മ്മാണചുമതല ഏറ്റെടുത്തിട്ടുള്ളത്.

road

ഒരു വര്‍ഷമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ട കാലാവധി. ആധുനീകരീതിയില്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയാണ് ഈ റോഡ് നിര്‍മ്മിക്കുന്നത്. വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗങ്ങളിലെല്ലാം തന്നെ കലുങ്കിന്റെ നിര്‍മ്മാണം നടന്നുവരികയാണ്. ഇതാ ണ് ചുവപ്പുനാടയില്‍ കുടുങ്ങി നിലക്കാന്‍ പോകുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോര്‍ജ്ജ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന ബാണാസുര സാഗര്‍ ഡാം, കേരളത്തിലെ ഏറ്റവും വലിയ സ്വിപ് ലൈന്‍ അടക്കമുള്ള ആകര്‍ഷണങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച കര്‍ലാട് തടാകവും പ്രളയത്തിന് ശേഷം വീണ്ടും സഞ്ചാരികളെ കൊണ്ട് നിറഞ്ഞുതുടങ്ങിയിട്ടുണ്ട്.

റോഡ് കൂടി പ്രാവര്‍ത്തികമാകുന്നതോടെ സഞ്ചാരികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത കുതിപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പ്രദേശവാസികള്‍ക്ക് കനത്ത തിരിച്ചടിയായി ചിലര്‍ കോടതിയെ സമീപിച്ചത്. റോഡ് പണി നിലക്കാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും, ഇതിന് ആക്ഷന്‍കമ്മിറ്റിയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും ഭാരവാഹികളായ എം എ ജോസഫ്, എം മുഹമ്മദ് ബഷീര്‍, ഷമീം പാറക്കണ്ടി എന്നിവര്‍ പറഞ്ഞു.

നിയമ പോരാട്ടങ്ങള്‍ക്കൊപ്പം സ്ഥല ഉടമകളെയും കെട്ടിട ഉടമകളെയും സഹകരിപ്പിച്ച് കൊണ്ട് സമവായ ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും, റോഡ് പണിയുടെ തുടക്കം മുതല്‍ പ്രവൃത്തിക്ക് തുരങ്കം വെക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും അതിനാവശ്യമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് റോഡ് ആക്ഷന്‍ കമ്മിറ്റി നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+