കനയ്യ കുമാറിന് ജാമ്യം; രാജ്യദ്രോഹക്കുറ്റം എന്താണെന്ന് അറിയാമോയെന്ന് കോടതി
ദില്ലി: രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി ദില്ലി പോലീസ് അറസ്റ്റ് ചെയ്ത കനയ്യ കുമാറിന് 18 ദിവസത്തിനുശേഷം കോടതി ജാമ്യം അനുവദിച്ചു. ആറുമാസത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചത്. 10,000 രൂപ ബോണ്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. ജെഎന്‍യുവിലെ അധ്യാപകരാണ് കോടതിയില്‍ കെട്ടിവെക്കാനുള്ള ജാമ്യത്തുക നല്‍കിയത്.
കനയ്യ കുമാറിന് ജാമ്യം അനുവദിക്കരുതെന്നുകാട്ടി പോലീസ് അഭിഭാഷകര്‍ ഉയര്‍ത്തിയ വാദം കോടതി തള്ളി. രാജ്യദ്രോഹക്കുറ്റം എന്താണെന്ന് അറിയാമോ എന്നും തെളിവ് എവിടെയെന്നും കോടതി പോലീസിനോട് ചോദിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട് നാളിതുവരെയായിട്ടും കനയ്യ കുമാറിനെതിരെ തെളിവു ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ഉണ്ടെന്നും സാക്ഷികളുണ്ടെന്നുമായിരുന്നു പോലീസ് തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നത്. എനാല്‍ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതോടെ തെളിവു നല്‍കാന്‍ പോലീസിന് കഴിയാതെപോവുകയായിരുന്നു. പോലീസിന് തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കനയ്യ കുമാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
വാദം അംഗീകരിച്ചാണ് കോടതി വിദ്യാര്‍ഥിക്ക് ജാമ്യം അനുവദിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കനയ്യ വ്യാഴാഴ്ച ജയില്‍ മോചിതനാവും. കനയ്യ കുമാര്‍ പാകിസ്താനുവേണ്ടി മുദ്രാവാക്യം വിളിച്ചെന്നും രാജ്യദ്രോഹിയാണെന്നും ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റിലായശേഷം യാതൊരു തെളിവും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications