Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ ദസറയ്ക്ക് തിരി തെളിഞ്ഞു: നഗരത്തിന് ഇനി ആഘോഷത്തിന്റെ രാവുകൾ

കണ്ണൂർ: കോർപ്പറേഷൻ ഒരുക്കുന്ന കണ്ണൂർ ദസറ ആഘോഷത്തിന് തുടക്കമായി. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ മേയർ അഡ്വ. ടി ഒ മോഹനന്റെ അധ്യക്ഷതയിൽ കെ സുധാകരൻ എം പി പരിപാടി ഔദ്യോഗികമായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ ജന മനസ്സുകൾ ഒന്നിക്കുന്ന വേദിയായി കണ്ണൂർ ദസറ മാറുകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എല്ലാ ഭിന്നതകളും മറന്നു ജനങ്ങളെ ഒന്നിപ്പിക്കാനുള്ള കോർപ്പറേഷൻ നടപടി അഭിനന്ദനീയമാണ് എന്നും അദ്ദേഹം പറഞ്ഞു.

ടി പത്മനാഭൻ ദീപം തെളിയിച്ചു കൊണ്ട് ദസറയുമായി ബന്ധപ്പെട്ട പഴയ ഓർമ്മകൾ പങ്കുവെച്ചു. കഴിഞ്ഞവർഷത്തെക്കാൾ ഗംഭീരമായാണ് കോർപ്പറേഷൻ ഇത്തവണ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത് ടി പത്മനാഭൻ പറഞ്ഞു. പ്രശസ്ത സിനിമാതാരം രമേഷ് പിഷാരടിയുടെ സാന്നിധ്യവും ഹാസ്യാവതരണവും സദസ്സിൽ ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്തു. സമൂഹത്തിലെ മാലിന്യങ്ങൾ എന്നപോലെ നമ്മുടെ ഓരോരുത്തരുടെയും മനസ്സിൽ ഉള്ള മാലിന്യങ്ങൾ കൂടി ഇത്തരം കൂടിച്ചേരലുകൾ ഇല്ലാതാക്കട്ടെ എന്ന് രമേശ്‌ പിഷാരടി ആശംസിച്ചു.

 kannur-dasa-

രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖരൻ ഐഎഎസ് തുടങ്ങിയവർ മുഖ്യാതിഥികൾ ആയി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അഡ്വ. റഷീദ് കവ്വായി, അഡ്വ. അബ്ദുൽ കരീം ചേലേരി, എം പ്രകാശൻ മാസ്റ്റർ, സി.പി സന്തോഷ്കുമാർ,ടി സി മനോജ്‌, മുൻ മേയർ സുമ ബാലകൃഷ്ണൻ,സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ സംസാരിച്ചു.

കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം പി രാജേഷ്, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊതീൻ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, ടി രവീന്ദ്രൻ, എൻ ഉഷ, വി കെ ഷൈജു, കോർപ്പറേഷൻ സി ഡി എസ് ചെയർപേഴ്സൺ വി ജ്യോതി ലക്ഷ്മി തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിശിഷ്ടാതിഥികൾക്ക് ഗാന്ധി ശില്പം ഉൾപ്പെടെ മേയർ സമ്മാനിച്ചു. മാലിന്യവിരുദ്ധ പ്രതിജ്ഞയോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്.

തുടർന്ന് ആവണി രാഗേഷ് അവതരിപ്പിച്ച ഭരതനാട്യം, പള്ളിക്കുന്ന് സോമേശ്വരി തിരുവാതിര ടീം അവതരിപ്പിച്ച തിരുവാതിര കളി എന്നിവ അരങ്ങേറി. പിന്നാലെ പ്രശസ്ത മ്യൂസിക് ബാൻഡായ ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീത നിശ കാണികളെ ആവേശഭരിതരാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+