നവരാത്രി ഉത്സവത്തിനൊരുങ്ങി മുനീശ്വരന്‍ കോവില്‍
കണ്ണൂര്‍: മുനീശ്വരന്‍ കോവില്‍ മറ്റൊരു നവരാത്രി മഹോത്സവത്തിന് കൂടി ഒരുങ്ങി. കോവിലുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കണ്ണൂര്‍ നഗരത്തില്‍ കോവിലുകളുടെ കോവിലെന്നാണ് മുനീശ്വരന്‍ കോവില്‍ അറിയപ്പെടുന്നത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ കോവിലിന്റെ സന്നിധിയില്‍ ഇന്ത്യയിലെ പ്രമുഖ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീത കച്ചേരിയാണ് നവരാത്രിക്കാലത്ത് നടന്നു വരുന്നത്.
മുനിവരന്റെ ജീവന്‍ സമാധിയാലും മഹാകാളി മഹാലക്ഷ്മി, മഹാസരസ്വതി ഐക്യരൂപേണയായ ആദിപരാശക്തി ശ്രീ മൂകാംബിക ദേവിയുടെ ചൈതന്യം കുടികൊള്ളുന്നതു കൊണ്ടും വിശിഷ്ടമായആത്മീയ കേന്ദ്രമായാണ് മുനീശ്വരന്‍ കോവില്‍ അറിയപ്പെടുന്നത്. നഗരവത്കരണത്തിന് മുന്‍പ് ഈ പ്രദേശം തപോവനമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

തീര്‍ത്ഥാടനചാരിയായ ദിവ്യ മുനി ശ്രേഷ്ഠന്‍ ശിഷ്യഗണങ്ങളും ഒത്ത് തെക്ക് നിന്ന് പുറപ്പെട്ട് യാത്രാമധ്യേ ഈ പ്രദേശത്ത് പ്രവേശിച്ചപ്പോള്‍ ദിവ്യനുഭൂതി അനുഭവപ്പെടുകയും ദിവ്യ പ്രദേശം എന്ന് തിരിച്ചറിഞ്ഞ് വിശ്രമിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. കൊല്ലൂര്‍ മൂകാംബിക ഭക്തനും ക്ഷീണതിനുമായിരുന്ന മുനിവര്യന്‍ കൊല്ലൂര്‍ ശ്രീ മൂകാംബികാ ദേവി ദര്‍ശനം അപ്രാപ്യമാണെന്ന് തീരിച്ചറിയുകയും ജ്ഞാനദൃഷ്ടിയില്‍ തന്റെ സമാധിക്കുള്ള സമയം വന്നെത്തിയെന്ന് ഉള്‍കണ്ണാല്‍ കാണുകയുമായിരുന്നു.
ഇതിനാല്‍ തന്റെ ആഗ്രഹ സാക്ഷാത്കാരത്തിനായി മൂകാംബിക ദേവിയെ ഉപാസിച്ചു പ്രാര്‍ത്ഥിച്ചു പ്രീതിപ്പെടുത്തി. സന്തുഷ്ടയായ ദേവി ഇവിടെ വെച്ച് നേരിട്ട് പ്രത്യക്ഷപ്പെട്ടു ദര്‍ശനം നല്‍കുകയും അനുഗ്രഹിക്കുകയും ചെയ്തു. അനുഗൃഹീതനായ ദിവ്യ മുനിവര്യന്‍ ഇവിടെ സമാധി പ്രാപിക്കുകയും ചെയ്തു. ഈ സമാധിയില്‍ നിന്നും ക്ഷേത്ര പ്രതിഷ്ഠയേക്കാള്‍ പതിനായിരം മടങ്ങ് ദിവ്യചൈതന്യമാണ് പ്രസരിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് വിശ്വാസം.
ഇതാണ് മറ്റ് ആരാധാനാലയങ്ങളില്‍ നിന്നുംമുനീശ്വരന്‍ കോവിലിനെ വ്യത്യസ്തമാക്കുന്നത്. മുകാംബികാ ദേവി പൂര്‍ണ്ണ ചൈതന്യ സാന്നിദ്ധ്യവും ഇവിടെയുണ്ടെന്ന് വിശ്വസിക്കുന്നു. മൂകാംബികയില്‍ പോകുന്നതിന് പകരം നൃത്ത സംഗീത വിദ്യാര്‍ത്ഥികള്‍ ഇവിടെ നിന്നാണ് അരങ്ങേറ്റം നടത്തുന്നത്. ദീപ പ്രഭകൊണ്ടും കുട്ടികളുടെ സംഗീതാര്‍ച്ചനകൊണ്ടും, സംഗീത ചക്രവര്‍ത്തിമാരുടെ സംഗീത വിരുന്നുകൊണ്ടും, ശുദ്ധികര്‍മ്മങ്ങള്‍ കൊണ്ടും, വഴിപാടുകള്‍ കൊണ്ടും വിശേഷാല്‍ പൂജാദി കര്‍മ്മം കൊണ്ടും ലക്ഷ്യം വരിക്കുന്നത് പല കാര്യങ്ങളാണ്.
എംഎന്‍ വസന്തകുമാരി, വയലില്‍ ചക്രവര്‍ത്തി ചൗഡയ്യ, കുന്നക്കുടി വൈദ്യനാഥന്‍, ലാല്‍ഗുഡി ജയറാം, മാന്‍ഡലിന്‍ ശ്രീനിവാസന്‍, യേശുദാസ്, ജയചന്ദ്രന്‍, പി.സുശീല, ജയവിജയന്മാര്‍ മുതലായ സംഗീത ലോകത്തെ പ്രമുഖര്‍ ഈ സന്നിധിയില്‍ കച്ചേരി നടത്തിയിട്ടുണ്ട്. ഇവര്‍ ആലാപനത്തിന് ശേഷം അനുഭവങ്ങള്‍ രേഖപ്പെടുത്തുവാനും മറക്കാറില്ല. അതുപോലെ തന്നെ ഭക്തരുടെ അനുഭവങ്ങളും വ്യത്യസ്തമല്ല.
മനസറിഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥിച്ചതൊക്കെ പ്രദാനം ചെയ്യുന്ന ദേവസ്ഥാനമാണിതെന്നാണ് വിശ്വാസം. നവരാത്രി ഉത്സവം, ഒന്‍പത് രാത്രികള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവമാണ്. ആദിപരാശക്തിയുടെ മൂന്ന് ഭാവങ്ങളെ ആരാധിക്കുകയാണ് ഇവിടെ. ആദ്യത്തെ മൂന്ന് ദിവസം മഹാകാളി ഭാവത്തില്‍ ആരംഭിക്കുന്നു. സംഹാരം, ശക്തി, വിജയം, ഐശ്വര്യം, എന്നിവയുടെ അധിപതിയാണ് മഹാകാളി.
എന്തും തരണം ചെയ്യുവാനുള്ള സൗഭാ ഗ്യം, അഭിവൃദ്ധി, വിജയം എന്നിവയുടെ ദേവതയാണ്. മഹാലക്ഷ്മി സാന്നിദ്ധ്യം ഉള്ളതിനാല്‍ സര്‍വ്വഐശ്യര്യങ്ങള്‍ക്കും ഇവിടുത്തെ ദര്‍ശനം ഫലപ്രദമാണെന്നാണ് വിശ്വാസം. അവസാനത്തെ മൂന്ന് ദിവസം മഹാസരസ്വതിയായി സങ്കല്‍പിച്ച് പൂജ നടത്തുന്നു. സരസ്വതി പൂജയും വിദ്യാരംഭവും പ്രധാനമാണ്. വിദ്യകൊണ്ട് ഉയര്‍ച്ചയവും പദവികളും നല്കുമെന്നാണ് വിശ്വാസം.
സംഗീതം നൃത്തം, അക്ഷരം, സാഹിത്യം എന്നിവ സരസ്വതി ദേവിയുടെ പ്രത്യക്ഷഭാവങ്ങളാണ് ഓര്‍മ്മശക്തി, ബുദ്ധിശക്തി, വാക്ക് സാമര്‍ത്ഥ്യം എന്നിവ സരസ്വതീദേവിയുടെ വരദാനങ്ങളാണ് മഹാസരസ്വതിയുടെ സാന്നിദ്ധ്യമുള്ള കോവിലായതിനാല്‍ ഉപാസിച്ചാല്‍ കലാമേഖലകളില്‍ ഉയരച്ച ഉണ്ടാകുമെന്നാണ് വിശ്വാസം. പഠന ത്തില്‍ പിന്നോക്ക് നില്‍ക്കുന്നവര്‍ ദര്‍ശ്ശനം നടത്തിയാല്‍, പഠനത്തില്‍ ഉന്നതി യും ബുദ്ധിശക്തിയും വാക്ക് ചാതുര്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം.












Click it and Unblock the Notifications