കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീഴാറ്റൂരിലേത് വികസന വിരുദ്ധരുടെ സമരമെന്ന് എം.വി ജയരാജൻ

Google Oneindia Malayalam News

കണ്ണൂർ: ഒരിക്കലും നടക്കില്ലെന്ന് കരുതിയ ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ വികസനം മുടക്കികള്‍ക്ക് എന്ത് പറയാനുണ്ടെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയും, കേന്ദ്രമന്ത്രിയും പങ്കെടുത്ത് കൊണ്ട് 13196 കോടി രൂപയുടെ എട്ട് പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഉദ്ഘാടനം ചെയ്തത്. ജനങ്ങളാകെ ദേശീയപാത വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ സന്തോഷത്തിലാണ്.

 കോട്ടയത്ത് ആരോഗ്യപ്രവർത്തക ഉൾപ്പെടെ 476 പേർക്ക് കൊവിഡ്: 475 പേർക്കും സമ്പർക്കബാധ!! കോട്ടയത്ത് ആരോഗ്യപ്രവർത്തക ഉൾപ്പെടെ 476 പേർക്ക് കൊവിഡ്: 475 പേർക്കും സമ്പർക്കബാധ!!

കണ്ണൂര്‍ ജില്ലയില്‍ രണ്ട് പദ്ധതികളിലായി 69.61 കീലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് പദ്ധതിയാണ് 5756.25 കോടി രൂപ ചെലവില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 18 കീലോമീറ്റര്‍ ദൂരമുള്ള മാഹി ബൈപ്പാസ് നിര്‍മ്മാണം 883 കോടി രൂപ ചെലവില്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. ദേശീയപാത വികസന പദ്ധതികളില്‍ ഏറെ വിവാദമുണ്ടാക്കിയ ഒന്നായിരുന്നു കീഴാറ്റൂര്‍ ബൈപാസ്. മഹാഭൂരിപക്ഷം ഭൂഉടമകളും സ്ഥലം നല്‍കാന്‍ തയ്യാറായിട്ടും വികസനവിരോധികളായ ബി.ജെ.പിക്കാരും, യു.ഡി.എഫിലെ ഒരു വിഭാഗവും, എസ്.ഡി.പി.ഐയും, ജമാഅത്തെ ഇസ്ലാമിയുമെല്ലാം ചേര്‍ന്ന് കൊണ്ട് ഒരു സമരം സംഘടിപ്പിച്ചു. നന്ദിഗ്രാമില്‍ നിന്നും മണ്ണ് അടക്കം കൊണ്ടുവന്നുകൊണ്ടായിരുന്നു ബി.ജെ.പിക്കാരുടെ സമരം. ആ മണ്ണ് തിരിച്ചെടുക്കാന്‍ ബി.ജെ.പിക്കാര്‍ തയ്യാറാവുമോ?

-mv-jayarajan1-16

ദേശീയപാത വികസനം തടസ്സപ്പെട്ടാലും തരക്കേടില്ല ഹീനമായ രാഷ്ട്രീയ അജണ്ടയായിരുന്നു ഈ വികസന വിരോധികള്‍ക്ക് ഉണ്ടായിരുന്നത്. കരുത്തുറ്റ റോഡ് ശൃംഖല നിര്‍മ്മിച്ച് കേരളത്തിലെ ജനതയുടെ പ്രത്യാശകള്‍ സഫലമായി മുന്നോട്ട് എന്ന സന്ദേശത്തോടെയുള്ള കേന്ദ്ര-ബി.ജെ.പി സര്‍ക്കാറിന്‍റെ പരസ്യം. കേരളത്തിലെ ബി.ജെ.പിയടക്കമുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ രണ്ട് വര്‍ഷം മുമ്പ് നടത്തിയ വികസനവിരുദ്ധ സമരമാണ് ദേശീയപാത നിര്‍മ്മാണം നീണ്ടുപോയത്. അതിന് ഇക്കൂട്ടര്‍ ജനങ്ങളോട് മാപ്പ് പറയണം.

തളിപ്പറമ്പ് ടൗണ്‍ അടിച്ച് നിരപ്പാക്കി ദേശീയപാത വികസിപ്പിക്കുകയായിരുന്നുവെങ്കില്‍ 3000 കോടി രൂപയുടെ അധിക ബാധ്യത വരുമായിരുന്നു. കേന്ദ്രസര്‍ക്കാറിന്‍റെ ദേശീയപാത അതോറിറ്റിയുടെ പഠന റിപ്പോര്‍ട്ട് അന്തിമമായി അംഗീകരിച്ചപ്പോള്‍ കീഴാറ്റൂര്‍ വഴി തന്നെ ബൈപ്പാസ് പണിയണം എന്ന തീരുമാനം വന്നു. കേന്ദ്രഭരണ കക്ഷിയിലെ സ്വാധീനം ഉപയോഗിച്ച് നിര്‍ദിഷഠ കീഴാറ്റൂര്‍ ബൈപ്പാസ് ഒഴിവാക്കുമെന്നായിരുന്നു വാദം. ബി.ജെ.പി നേതാക്കന്‍മാര്‍ കീഴാറ്റൂരില്‍ സമരത്തിന് നേതൃത്വം കൊടുത്തവരെ ഉറപ്പുനല്‍കിക്കൊണ്ട് വഞ്ചിക്കുകയാണ് ചെയ്തത്. അവരുടെ ഉറപ്പ് പാലിക്കാന്‍ കഴിഞ്ഞില്ല. എന്നുമാത്രമല്ല അലൈന്‍മെന്‍റില്‍ മാറ്റമൊന്നുമുണ്ടായില്ല. പരിസ്ഥിതി സംരക്ഷണമായിരുന്നില്ല ഈ വികസനവിരോധികളുടെ ലക്ഷ്യം. ദേശീയപാത വികസനം എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് നടപ്പാക്കിക്കൂട എന്ന ദുഷ്ട ചിന്തമാത്രം. ഇനിയെങ്കിലും വികസന കാര്യങ്ങളിലും ഒരുമിച്ച് നില്‍ക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാവുകയാണ് വേണ്ടത്. ഒരിക്കലും നടക്കില്ലെന്ന് കരുതി യു.ഡി.എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചു പോയ വടക്കന്‍ കേരളത്തിന്‍റെ ദേശീയപാത വികസനമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്‍കൈയെടുത്തുകൊണ്ട് യാഥാര്‍ത്യമാക്കുന്നത്. അതാവട്ടെ ഭൂമി ഏറ്റെടുക്കാന്‍ വേണ്ട തുകയില്‍ 25 ശതമാനവും സംസ്ഥാന സര്‍ക്കാരാണ് ചെലവഴിക്കുന്നത്. ഇത്തരത്തില്‍ വികസനത്തിന് ഏറ്റവും മുന്തിയ പരിഗണനയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കുന്നത്. മാനിഫെസ്റ്റോവിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. വികസനത്തിനൊപ്പമാണ് ജനങ്ങള്‍. വികസനവിരുദ്ധരോടപ്പമല്ലെന്നും ജയരാജൻ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

English summary
കീഴാറ്റൂരിലേത് വികസന വിരുദ്ധരുടെ സമരമെന്ന് എം.വി ജയരാജൻ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X