തലശേരി റെയില്‍വേ പാളത്തിനരികില്‍ തീപിടിത്തം: ട്രെയിനുകള്‍ വഴി തിരിച്ച് വിട്ടു
തലശേരി: കൊടുവള്ളിയില്‍ റെയില്‍ പാളത്തിനടുത്തെ കുറ്റിക്കാട്ടിന് തീപിടിച്ചതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ സര്‍വിസ് തടസപ്പെട്ടു. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കൊടുവള്ളി റെയില്‍വെ ഗേറ്റിനും ധര്‍മ്മടം പുഴക്കുമിടയിലെ ഇരട്ട പാളത്തില്‍ കോഴിക്കോട് ഭാഗത്തേക്കുള്ള റെയിലോരത്തെ ഉണക്കപ്പുല്ലിനാണ് തീപിടിച്ചത്.
തത്സമയം വീശിയടിച്ച ഉച്ചക്കാറ്റില്‍ തീയാളി പടരുകയായിരുന്നു. ഏതാണ്ട് അര കിലോമീറ്ററോളം തീയാളിപ്പിടിച്ചു. തീയും പുകയും ശ്രദ്ധയില്‍ പെട്ട പരിസരവാസികള്‍ 'അഗ്‌നിശമന സേനയ്കും റെയില്‍വെ അധികൃതര്‍ക്കും വിവരം നല്‍കുകയായിരുന്നു.

അപകടാവസ്ഥ ബോധ്യപ്പെട്ട റെയില്‍വെ ഉദ്യോഗസ്ഥര്‍ തലശ്ശേരി, എടക്കാട് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് കൊടുവള്ളി വഴി കടന്നു പോവേണ്ട ട്രെയിനുകള്‍ രണ്ട് സ്റ്റേഷനുകളിലും പിടിച്ചിട്ടു. അസി. സ്റ്റേഷന്‍ ഓഫിസര്‍ ദിനേശന്റെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നിന്നും ഒരു യൂണിറ്റ് കൊടുവള്ളിയിലേക്ക് കുതിച്ചെങ്കിലും റെയിലോരത്ത് എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ വെള്ളം ചീറ്റി തീയണക്കാന്‍ ഇവര്‍ ഏറെ പ്രയാസപ്പെട്ടു.
നാട്ടുകാരോടൊപ്പം ചേര്‍ന്ന് പുഴവെള്ളം ബക്കറ്റുകളില്‍ ചുമന്നെത്തിച്ചാണ് അഗ്‌നിശമന സേനാംഗങ്ങള്‍ തീയണച്ചത്. ഫയര്‍മാന്‍മാരായ അഫ്‌സല്‍ 1 വൈശാഖ്, നിരൂപ് , ഹോംഗാര്‍ഡ് പുരുഷോത്തമന്‍ ;ഡ്രൈവര്‍ ബിനീഷ് എന്നിവരാണ് തീയണക്കാന്‍ സേനയിലുണ്ടായത്.മണിക്കൂറുകളോളമുള്ള ശ്രമഫലമായാണ് തീപൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്.












Click it and Unblock the Notifications