Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളെ നിരീക്ഷിക്കാന്‍ വാച്ച് ദി ചില്‍ഡ്രണ്‍ പദ്ധതിയുമായി കണ്ണൂര്‍ പൊലിസ്

കണ്ണൂര്‍: സ്‌കൂളുകളിലും കോളേജുകളിലും സജീവമായ ലഹരി മാഫിയയുടെ വലയില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ കണ്ണൂര്‍ പൊലിസിന്റെ പദ്ധതി തുടങ്ങി. സ്‌കൂളുകളിലും കോളേജുകളിലും ക്ലാസ് കട്ട് ചെയ്തു കണ്ണൂര്‍ നഗരത്തിലെ പാര്‍ക്കുകളിലും ബീച്ചുകളിലും സിനിമാ തിയേറ്ററുകളിലും കറങ്ങി നടക്കുന്നവരെ കുടുക്കാന്‍ വാച്ച് ദി ചില്‍ഡ്രണ്‍ പദ്ധതിയാണ് കണ്ണൂര്‍ നഗരത്തില്‍ തുടങ്ങിയത്.

കണ്ണൂര്‍ സിറ്റി പൊലിസ് പരിധിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. വിദ്യാലയങ്ങളിലും പുറത്തും ലഹരിമാഫിയ വിദ്യാര്‍ത്ഥികളെ വലയിലാക്കുന്നത് തടയുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കണ്ണൂര്‍ അസി. കമ്മിഷണര്‍ ഓഫ് പൊലിസ് ടി.കെ രത്നകുമാര്‍ പറഞ്ഞു. പിങ്ക് പൊലിസടക്കമുള്ള സ്‌ക്വാഡാണ് കുട്ടികളെ നിരീക്ഷിക്കുക.

cd

സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ അവരുടെ രക്ഷിതാക്കളെ അറിയിക്കും. എന്നാല്‍ ആദ്യഘട്ടത്തില്‍ വെറും മുന്നറിയിപ്പ് മാത്രമേ പൊലിസ് നല്‍കൂ. ഇതിന് ശേഷവും ഇത്തരം കുട്ടികള്‍ കണ്ണൂര്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ അസ്വാഭാവികമായ സാഹചര്യത്തില്‍ സ്‌കൂള്‍ ഒഴിവാക്കി രക്ഷിതാക്കളറിയാതെ എത്തിയാല്‍ വിവരം രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും അറിയിക്കും.

മാസങ്ങള്‍ക്കു മുന്‍പ് ആറാം ക്ളാസുകാരി ക്ലാസ് കട്ട് ചെയ്തു കൗമാരക്കാരന്റെ കൂടെ വന്നിരുന്നു. പലപ്പോഴും ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ വെച്ചു സ്‌കൂള്‍ യൂണിഫാം മാറ്റിയതിന് ശേഷം മാത്രമാണ് ഇത്തരം കുട്ടികള്‍ പാര്‍ക്കുകളിലും ബീച്ചുകളിലും തീയേറ്ററുകളിലുമെത്തുന്നത്. അതുകൊണ്ടു തന്നെ ഇവരെ തിരിച്ചറിയാന്‍ കഴിയുന്നില്ല.

എന്നാല്‍ കുട്ടികളുടെ കൂടെ യാതൊരു ബന്ധവുമില്ലാത്ത 18 വയസിനു മുകളിലുള്ളവരെ കണ്ടാല്‍ അപ്പോള്‍ തന്നെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യുമെന്നും അസി. കമ്മിഷണര്‍ പറഞ്ഞു. രക്ഷിതാക്കളുടേയും സ്‌കൂള്‍ അധികൃതരുടേയും സഹകരണത്തോടെയാണ് സംസ്ഥാനത്ത് ആദ്യമായി പൊലിസ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്

ഇതോടൊപ്പം സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കണ്ണൂര്‍ പൊലിസ് പുതിയ പരിഷ്‌കാരമേര്‍പ്പെടുത്തി. സ്ഥിരമായി മദ്യപിച്ചെത്തുന്നവര്‍ക്ക് ഇനി കണ്ണൂര്‍ പൊലിസിന്റെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയായ അക്ഷയ പാത്രം കൗണ്ടറില്‍ നിന്നും ഭക്ഷണ പൊതികള്‍ നല്‍കില്ലെന്ന് കണ്ണൂര്‍ സിറ്റി അസി. കമ്മിഷണര്‍ ടി.കെ രത്നകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ പദ്ധതിയുടെ ഭാഗമായി എല്ലാദിവസവും ഉച്ച നേരങ്ങളില്‍ ഭക്ഷണം കഴിക്കുന്നവരില്‍ ചിലര്‍ സ്ഥിരം മദ്യപിച്ചുകൊണ്ടാണ് വരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. സര്‍ക്കാരിന്റെലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടു ഇത്തരക്കാരെ അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇതിന്റെ ഭാഗമായാണ് ഇനി മുതല്‍ ഇവര്‍ക്ക് ഭക്ഷണം കൊടുക്കേണ്ടെന്നു തീരുമാനിച്ചത്. അക്ഷയപാത്രം പദ്ധതിയുടെ ഭാഗമായി ഭക്ഷണം വാങ്ങാനെത്തുന്നവര്‍ ഇന്നു മുതല്‍ തൊട്ടടുത്ത വനിതാ പൊലിസ് സ്റ്റേഷനില്‍ പോയി ടോക്കണ്‍ വാങ്ങിക്കണം. ഇവര്‍ മദ്യപിച്ചിട്ടില്ലെന്നു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഭക്ഷണം കൈമാറുകയുള്ളൂവെന്ന് അസി.സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+