• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഹികലാഗ്രാമത്തില്‍ കഥാകൃത്ത് ടി.പത്മനാഭന്റെ അര്‍ധകായ പ്രതിമ സ്ഥാപിക്കും

Google Oneindia Malayalam News

മാഹി: മലയാളത്തിന്റെ കഥാകാരന് മാഹിയുടെ സര്‍ഗാത്മക പ്രണാമം. കലകളുടെ സംഗമ ഭൂമികയായ മയ്യഴിപ്പുഴയുടെ തീരത്തെ മലയാള കലാഗ്രാമത്തില്‍ കഥയുടെ കുലപതി ടി.പത്മനാഭന്റെ വെങ്കല ശില്‍പ്പം സ്ഥാപിച്ചുകൊണ്ടാണ് അദ്ദേഹത്തെ ആദരിക്കുന്നത്.

മദിരാശിയിലെ പ്രമുഖ വ്യവസായിയും മാഹി കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റിയുമായ എ.പി.കുഞ്ഞിക്കണ്ണന്റെ താത്പര്യത്തില്‍, പ്രമുഖ ശില്‍പ്പി മനോജ് കുമാറാണ് അര്‍ദ്ധകായ വെങ്കല ശില്‍പ്പമൊരുക്കിയത്. 96 കാരനായ എ.പി.ക്കും 94 കാരനായ ടി.പത്മനാഭനും തമ്മില്‍ ഏഴ് പതിറ്റാണ്ട് നീളുന്ന ആത്മസൗഹൃദമുണ്ട്

മലയാളകലാഗ്രാമത്തിന്റെ ആദരസമര്‍പ്പണമെന്നോണമാണ് കലാഗ്രാമത്തിന്റെ സംസ്ഥാപനത്തിന് വഴികാട്ടിയായി ഇന്നോളം നിന്ന ടി.പത്മനാഭന്റെ ശില്‍പം അനാച്ഛാദനം ചെയ്യുന്നത്. നവംബര്‍ 21 ന് രാവിലെ 11 .30 ന് മാഹി മലയാള കലാഗ്രാമത്തില്‍ വിശ്വ പൗരന്‍ ഡോ: ശശി തരൂര്‍ എം.പി.പ്രതിമ നാടിന് സമര്‍പ്പിക്കും.ടി പത്മനാഭന്റെ സാന്നിധ്യത്തിലാണ് ശില്‍പ്പത്തിന്റെ അനാച്ഛാദന കര്‍മ്മം നിര്‍വ്വഹിക്കുക .

അക്ഷരകലയുടെ അമൃതസാഫല്യമായ ടി .പത്മനാഭന്റെ അക്ഷരങ്ങളിലൂടെ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങള്‍ ,കഥാസന്ദര്‍ഭങ്ങള്‍ എന്നിവ ഇതിവൃത്തമാക്കി, പ്രമുഖരായ 20 ചിത്രരചയിതാക്കള്‍ വരകളിലൂടെയും വര്‍ണ്ണങ്ങളിലൂടെയും പുനരാവിഷ്‌ക്കാരം നടത്തുന്നചിത്രകലാക്യാമ്പിന്റെ ഉദ്ഘാടനം നവംബര്‍ 19 ന് രാവിലെ 10 മണിക്ക് ഡോ: മഹേഷ് മംഗലാട്ടിന്റെ അദ്ധ്യക്ഷതയില്‍ ടി .പത്മനാഭന്‍ കലാഗ്രാമത്തില്‍ നിര്‍വ്വഹിക്കും.ചിത്രകലാ ക്യാമ്പിലെ രചനകളുടെ പ്രദര്‍ശനോദ്ഘാടനം മലയാള കലാഗ്രാമത്തിലെ എം വി ദേവന്‍ ആര്‍ട് ഗ്യാലറിയില്‍ .ടി .പത്മനാഭനും കലാഗ്രാമം മാനേജിംഗ് ട്രസ്റ്റി .എ .പി .കുഞ്ഞിക്കണ്ണനും നവംബര്‍ 21 ന് രാവിലെ 10 മണിക്ക് നിര്‍വ്വഹിക്കും.

21 ന് രാവിലെ 11 .30 ന് നടക്കുന്ന ആദരസമ്മേളനം ഡോ: എ.പി.ശ്രീധരന്റെ അദ്ധ്യക്ഷതയില്‍ നിയമസഭാ സ്പീക്കര്‍ അഡ്വ .എ .എന്‍ .ഷംസിര്‍ ഉദ്ഘാടനം ചെയ്യും.,ഡോ .ശശി തരൂര്‍ എം.പി.മുഖ്യാതിഥിയാവും. .എം .കെ .രാഘവന്‍ എം .പി മുഖ്യാതിഥിയായിരിക്കും. ടി.പത്മനാഭന്‍ - കഥയും ജീവിതവും എന്ന വിഷയത്തില്‍ നാരായണന്‍ കാവുമ്പായി പ്രഭാഷണം നടത്തും.

മാനേജിങ്ങ് ട്രസ്റ്റി എ .പി .കുഞ്ഞിക്കണ്ണന്‍ , ടി പത്മനാഭന്‍ ,കെ എ ജോണി ,അര്‍ജ്ജുന്‍ പവിത്രന്‍ സംസാരിക്കും. ശില്‍പ്പി മനോജ് കുമാറിനെ ആദരിക്കും.വാര്‍ത്താ സമ്മേളനത്തില്‍

സംഘാടക സമിതി ചെയര്‍മാന്‍ ഡോ:എ.പി.ശ്രീധരന്‍, ജനറല്‍ കണ്‍വിനര്‍ ഡോ: മഹേഷ്മംഗലാട്ട്,കലാഗ്രാമം അഡ്മിനിസ്‌ട്രേറ്റര്‍ പി. ജയരാജന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ചാലക്കര പുരുഷു, സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്‍, കലാഗ്രാമം പി.ആര്‍.ഒ.എം.ഹരീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

English summary
Kannur: statue of the writer T. Padmanabhan will be installed at Mahikalagram,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X