Get Updates
Get notified of breaking news, exclusive insights, and must-see stories!

ദമ്പതികളുടെ കൂട്ടമരണം: വിശ്വസിക്കാനാകാതെ പാടിയോട്ടുംച്ചാല്‍ ഗ്രാമം

കണ്ണൂര്‍: ജില്ലയിലെ മലയോരത്തെ പാടിയോട്ടുംചാല്‍ ഗ്രാമം അഞ്ച് പേരുടെ കൂട്ട ആത്മഹത്യയില്‍ നടുങ്ങി. ബുധനാഴ്ച ചൂടു വിട്ടുമാറാത്ത പുലര്‍കാലത്ത് പാടിയോട്ടുംചാല്‍ ഗ്രാമവാസികള്‍ ഉണര്‍ന്നത് ഞെട്ടിക്കുന്ന ദുരന്ത വാര്‍ത്ത കേട്ടിട്ടാണ്. മൂന്ന് മക്കളെ കൊന്ന ശേഷം അമ്മയും രണ്ടാം ഭര്‍ത്താവും തൂങ്ങി മരിച്ച സംഭവം ഇപ്പോഴും പ്രദേശവാസികള്‍ക്ക് വിശ്വസിക്കാനായിട്ടില്ല.

രണ്ടാഴ്ച്ച മുന്‍പാണ് ഷാജിയും ശ്രീജയും കുഞ്ഞിമംഗലം മീങ്കുളം ക്ഷേത്രത്തില്‍ വെച്ചു വിവാഹിതാരാവുന്നത്. രണ്ടു പേരും മുന്‍പ് വിവാഹം കഴിച്ചവരും ഭാര്യയും ഭര്‍ത്താവും മക്കളും നിലവിലുള്ളവരുമാണ്. നിര്‍മ്മാണ തൊഴിലാളികളായ ഷാജിയും ശ്രീജയും ഒന്നിച്ചു ജോലി ചെയ്യുമ്പോഴുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലും കലാശിച്ചത്. അയല്‍വാസികളുമായി ഇവര്‍ക്ക് കാര്യമായ അടുപ്പമുണ്ടായിരുന്നില്ല.

kannur

പൊലീസ് സ്റ്റേഷനില്‍ തങ്ങള്‍ ആത്മഹത്യ ചെയ്യുകയാണെന്ന് സംഭവ ദിവസം രാവിലെ വിളിച്ചു പറഞ്ഞിരുന്നു. അതിനാല്‍ പൊലീസ് സ്ഥലത്ത് എത്തിയ ശേഷമാണ് അയല്‍വാസികളും സംഭവം അറിയുന്നത്. വയക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സൂരജ് (12) സുജിന്‍ (8) സുരഭി (6) എന്നിവരെ കൊലപ്പെടുത്തിയാണ് മുളപ്ര വീട്ടില്‍ ഷാജി (40) രണ്ടാം ഭാര്യ ചെറുവത്തൂര്‍ സ്വദേശിനി നകുടിയില്‍ ശ്രീജ (38) എന്നിവര്‍ ആത്മഹത്യ ചെയ്യുന്നത്.

സംഭവം നടന്ന വീട് കനത്ത പൊലീസ് വലയത്തിലാണുള്ളത്. കണ്ണൂര്‍ റൂറല്‍ എസ്.പി പ്രേമലത, പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ വച്ചാല്‍ ഗ്രാമത്തിലെ വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം ചെറുപുഴ എസ്.ഐ എം.വി ഷാജിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+